മൂന്നു മാസം പ്രായമുള്ള കുഞ്ഞ് തീവ്രവാദിയെന്ന് അമേരിക്കന്‍ എംബസി; കുഞ്ഞിനെ ചോദ്യം ചെയ്തു,പ്രതിഷേധം

  • By: Afeef
Subscribe to Oneindia Malayalam

ലണ്ടന്‍: തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അമേരിക്കന്‍ എംബസി ചോദ്യം ചെയ്തു. ലണ്ടനിലെ അമേരിക്കന്‍ എംബസിയാണ് വിചിത്രമായ നടപടിയിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍ ഫോം പൂരിപ്പിക്കുന്നതിനിടെ മുത്തച്ഛന് സംഭവിച്ച പിശകാണ് ഹാര്‍വി എന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ സംശയത്തിന്റെ നിഴലിലാക്കിയത്.

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അമേരിക്കന്‍ എംബസി അധികൃതര്‍ എംബസി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇതുവരെ സംസാരിച്ച് തുടങ്ങിയിട്ടില്ലാത്ത ഹാര്‍വിയെ വിളിച്ചുവരുത്തിയ എംബസി അധികൃതര്‍ ഇളിഭ്യരാകുകയായിരുന്നുവെന്നാണ് ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യെസ് എന്ന് എഴുതി...

യെസ് എന്ന് എഴുതി...

അമേരിക്കയിലേക്ക് പോകാനായി ഹാര്‍വിയുടെ പേരില്‍ സമര്‍പ്പിച്ച യാത്രരേഖകള്‍ പൂരിപ്പിക്കുന്നതിനിടെ മുത്തച്ഛന്‍ പോള്‍ കെന്യോണിന് സംഭവിച്ച തെറ്റാണ് ഇത്രയും വലിയ പ്രശ്‌നമാകാന്‍ കാരണമായത്. ഇതിന് മുന്‍പ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ മറ്റെന്തെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ഇമിഗ്രേഷന്‍ ഫോമിലെ കോളത്തില്‍ അതെ എന്നാണ് പോള്‍ രേഖപ്പെടുത്തിയത്.

തെറ്റ് പറ്റിയത് അറിഞ്ഞില്ലെന്ന് മുത്തച്ഛന്‍...

തെറ്റ് പറ്റിയത് അറിഞ്ഞില്ലെന്ന് മുത്തച്ഛന്‍...

മൂന്നു മാസം പ്രായമുള്ള ഹാര്‍വിയുമായി കുടുംബം അമേരിക്കയിലെ ഫ്‌ളോറിഡയിലേക്ക് പോകാനായാണ് എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഹാര്‍വിയുടെ യാത്രാനുമതി നിഷേധിച്ചപ്പോഴാണ് ഫോമില്‍ സംഭവിച്ച തെറ്റ് മനസിലായതെന്നാണ് മുത്തച്ഛന്‍ പോള്‍ കെന്യോണ്‍ പറയുന്നത്.

കുഞ്ഞിനും മാതാപിതാക്കള്‍ക്കും പോകാനായില്ല...

കുഞ്ഞിനും മാതാപിതാക്കള്‍ക്കും പോകാനായില്ല...

ഫോം ശ്രദ്ധയില്‍പ്പെട്ട എംബസി അധികൃതരാണ് ലണ്ടനിലെ എംബസി ഓഫീസില്‍ ഹാര്‍വിയെ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ എംബസി ഓഫീസിലെത്തുകയും, തുടര്‍ന്ന് എംബസി അധികൃതര്‍ ഹാര്‍വിയുമായി അഭിമുഖത്തിന് ശ്രമിക്കുകയുമായിരുന്നു. യാത്രാനുമതി നിഷേധിച്ചതിനാല്‍ ഹാര്‍വിക്കും മാതാപിതാക്കള്‍ക്കും മുത്തച്ഛനും മറ്റും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അമേരിക്കയിലേക്ക് പോകാനായില്ല.

എംബസിയുടെ വിചിത്ര നടപടി...

എംബസിയുടെ വിചിത്ര നടപടി...

സംഭവിച്ച തെറ്റ് എംബസി അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഹാര്‍വിക്ക് യാത്രാനുമതി ലഭിച്ചത്. ഇതിന് ശേഷം ഹാര്‍വിയും മാതാപിതാക്കളും അമേരിക്കയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. എംബസിയുടെ വിചിത്ര നടപടിയിലൂടെ 3756 ഡോളറിന്റെ നഷ്ടം തങ്ങള്‍ക്കുണ്ടായെന്നും മുത്തച്ഛന്‍ പറഞ്ഞു.

എംബസി അധികൃതര്‍ക്ക് വിവരമില്ലേ?

എംബസി അധികൃതര്‍ക്ക് വിവരമില്ലേ?

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തീവ്രവാദ ബന്ധം ആരോപിച്ച് ചോദ്യം ചെയ്ത വിചിത്ര നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഏതെങ്കിലും തീവ്രവാദി താന്‍ തീവ്രവാദിയാണെന്ന് സമ്മതിക്കുന്ന രീതിയില്‍ ഫോം പൂരിപ്പിക്കുവോയെന്നും, മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ മാത്രം പൊട്ടന്മാരാണോ എംബസി അധികൃതരെന്നുമാണ് മുത്തച്ഛന്‍ പോള്‍ കെന്യോണ്‍ പ്രതികരിച്ചത്.

English summary
3-month-old British baby questioned by US Embassy for 'terror links'.
Please Wait while comments are loading...