കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നു... 3 സംസ്ഥാനങ്ങളില്‍, രോഗ ഭീതിക്കിടെ, മുന്നറിയിപ്പ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്റ്റേ അറ്റ് ഹോം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സംസ്ഥാനങ്ങള്‍. വിപണി വീണ്ടും തുറക്കാനാണ് ഒരുങ്ങുന്നതെന്ന് ഗവര്‍ണര്‍മാര്‍ സൂചിപ്പിച്ചു. അതേസമയം ഒറ്റയടിക്ക് തുറക്കുകയല്ല, ഭാഗികമായ തുറക്കലാണ് ലക്ഷ്യമിടുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. യുഎസ്സില്‍ കൊറോണവൈറസിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ഈ അപകടം പിടിച്ച നീക്കം. കഴിഞ്ഞ ദിവസം മരണനിരക്ക് 5000 പിന്നിട്ടിരുന്നു അമേരിക്കയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 3300 പേരാണ് മരിച്ചുവീണത്. ഇതൊന്നും പരിഗണിക്കാതെയാണ് വിപണി തുറക്കാനുള്ള നീക്കം. കൂടുതല്‍ അപകടങ്ങളിലേക്കാണ് അമേരിക്ക പോകുന്നതെന്നാണ് സൂചന.

1

ഒമ്പത് ലക്ഷത്തിലേക്ക് കൊറോണ കേസുകള്‍ യുഎസ്സില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കാണ് ഏറ്റവും ദുരിതം അനുഭവിച്ച സംസ്ഥാനം. ഇവിടെ 2,63000 കേസുകളാണ് സ്ഥിരീകരിച്ചത്. 16000 പേര്‍ മരിക്കുകയും ചെയ്തു. ഇപ്പോഴും ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ ന്യൂയോര്‍ക്ക് ഉണ്ട്. ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് സൂചന. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ന്യൂയോര്‍ക്കും സാധാരണ നിലയിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇവിടെ ഭയം വിട്ടുമാറിയിട്ടില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കര്‍ശനമായി തന്നെ നടപ്പാക്കുന്നുണ്ട് എല്ലാ സംസ്ഥാനങ്ങളിലും. വാണിജ്യ കേന്ദ്രങ്ങളും അടച്ച് പൂട്ടിയിരിക്കുകയാണ്.

യുഎസ്സിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ ആഘാതമാണ് ഈ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ട് ഉണ്ടായിരിക്കുന്നത്. 26 മില്യണ്‍ ആളുകളാണ് ഇതുവരെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ആഴ്ച്ച കൊണ്ടാണ് ഇത്ര വലിയൊരു വളര്‍ച്ച ഉണ്ടായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരാണ് നിയന്ത്രണം ഇന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. ഒക്ലഹോമ, അലാസ്‌ക, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. കാലിഫോര്‍ണിയ, മസാചുസെറ്റ്‌സ്, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളില്‍ കൊറോണ കേസുകള്‍ വര്‍ധിച്ച് വരികയാണ്. ഈ സമയത്ത് നിയന്ത്രണം പിന്‍വലിക്കുന്നതാണ് യുഎസ് ജനതയെ ഭയപ്പെടുത്തുന്നത്.

Recommended Video

cmsvideo
ശരീരത്തില്‍ അണുനാശിനി കുത്തിവെക്കണം ട്രംപിന്റെ പുതിയ കണ്ടെത്തൽ | Oneindia Malayalam

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണിനെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ചെയ്തു. ഇതോടെ ഗവര്‍ണര്‍മാര്‍ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ വിവിധയിടങ്ങളിലേക്ക് രോഗം പടര്‍ന്ന് പിടിക്കുന്നു എന്നാണ് മുന്നറിയിപ്പ്. ജോര്‍ജിയയില്‍ സ്ഥിരം വ്യാപാരങ്ങള്‍ അനുവദിക്കാനാണ് ഗവര്‍ണറുടെ പ്ലാന്‍. സലൂണുകള്‍, ജിമ്മുകള്‍, ബൗളിംഗ് അല്ലൈസ് എന്നിവ തുറക്കും. ഇത് റിപബ്ലിക്കന്‍മാര്‍ ഭരിക്കുന്ന സംസ്ഥാനമാണ്. നേരത്തെ ഏറ്റവും അവസാനം സ്റ്റേ അറ്റ് ഹോം പ്രഖ്യാപിച്ച സംസ്ഥാനം കൂടിയാണ് ജോര്‍ജിയ. ബ്രയാന്‍ കെമ്പാണ് ഗവര്‍ണര്‍. ഏപ്രില്‍ മൂന്നിനാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതുവരെ 22000 കേസുകളും 900 പേരും ഇവിടെ മരിച്ചിട്ടുണ്ട്.

English summary
3 us states start to reopne as coronavirus death toll rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X