കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷരങ്ങളുടെ നഗരം പുസ്തക പ്രേമികളെ കൊണ്ടു നിറഞ്ഞു

Google Oneindia Malayalam News

ഷാര്‍ജ: അക്ഷരങ്ങള്‍ക്കിടയില്‍ അറിവിന്റെ പുതിയ പാഠങ്ങള്‍ തേടി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ പുസ്തക മേള നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം സന്ദര്‍ശകരെ കൊണ്ടു നിറഞ്ഞു. ലോക പ്രശസ്തരായ സാഹിത്യകാരന്മാരുമായുള്ള സംവാദം പലര്‍ക്കും വേറിട്ട അനുഭവമായി. അവധി ദിനമായതിനാല്‍ മിക്കവരും കുടുംബത്തോടപ്പമാണ് അക്ഷര ലോകത്തെത്തിയത്.

ഇന്ത്യന്‍ പവലിയനിലെ മിക്ക സ്റ്റാളുകളും കുട്ടികളെയും സ്ത്രീകളെയും കൊണ്ടു നിറഞ്ഞു കവിഞ്ഞു. കേരളത്തിലെ വന്‍കിട പ്രസാധകരെല്ലാം തങ്ങളുടെ പുസ്തകങ്ങള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത് കൊണ്ടു തന്നെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ തിരക്ക് അല്‍പം വില്ലനായെന്നു പറയാം.

sibf

കഥകളും കവിതാ സമാഹരങ്ങളും ചരിത്ര പുസ്തകങ്ങളും തേടി സന്ദര്‍ശകര്‍ സ്റ്റാളുകളില്‍ നിന്നും സ്റ്റാളുകളിലേക്ക് ഒഴുകി. വൈകീട്ട് അരങ്ങേറിയ കലാപരിപാടികളില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേത്യത്വത്തിലുള്ള തായമ്പകയും മുരുകന്‍ കാട്ടാക്കട, കെആര്‍ ടോണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ കാവ്യസന്ധ്യയും സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി. തിങ്ങിനിറഞ്ഞ സദസ്സില്‍ കവിതകള്‍ പുഴയായി ഒഴുകിയപ്പോള്‍ സദസ്സ് നിശബ്ദതയോടെ കാതോര്‍ത്തു. നാടും വീടും വിട്ട് മരുഭൂമിയിലെത്തിയ പ്രവാസികള്‍ക്ക് കാവ്യസന്ധ്യ പുതുമഴയുടെ സുഖം പകര്‍ന്നു. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും എഴുത്തുകാരുമായുള്ള മുഖാമുഖവും മേളയില്‍ അരങ്ങേറി.

എന്‍എസ്സ് മാധവന്‍, അനീസ് ബഷീര്‍, ഷാഹിന ബഷീര്‍, നടവഴിയിലെ നേരുകള്‍ എന്ന നോവല്‍ എഴുതിയ ഷെമി തുടങ്ങിയവര്‍ സദസ്സില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇന്നു വൈകീട്ട് നടക്കുന്ന പ്രധാന പരിപാടികളില്‍ ടി.പദ്മനാഭന്‍, ബാലചന്ദ്രമേനോന്‍, സുബ്രതോ ബാക്ചി എന്നിവരുമായുള്ള മുഖാമുഖവും, നയതന്ത്ര വിദഗ്ധന്‍ ടി.പി ശ്രീനിവാസന്റെ രണ്ടു പുസ്‌കങ്ങളുടെ പ്രകാശനവും ഇടവാ ഷുക്കൂറിന്റെ നോവലിന്റെ പ്രകാശനവും അരങ്ങേറും.

English summary
34th edition of Sharjah Book Fair opens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X