കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക കൊന്നൊടുക്കിയത് 36 ഭീകരരെ!! ഭീകരതയ്ക്ക് അന്ത്യം, അഫ്ഗാന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ ഏ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ 36 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സൈന്യം. ഐസിസ് ഭീകരരുടെ താവളങ്ങളും ടണലുകളും തകര്‍ക്കുന്നതിന് വേണ്ടിയായിരുന്നു അമേരിക്ക പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ബോംബാക്രമണം നടത്തിയത്. വ്യാഴാഴ്ച പ്രാദേശിക സമയം ഏഴ് മണിക്കായിരുന്നു ആക്രമണം.

ബോംബുകളുടെ അമ്മയെന്ന് അറിയപ്പെടുന്ന ജിബിയു 43 എന്ന അത്യുഗ്രശേഷിയുള്ള ബോംബ് അമേരിക്ക ആദ്യമായാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. എംസി 130 എന്ന വിമാനം ഉപയോഗിച്ച് ഭീകരകേന്ദ്രങ്ങള്‍ക്ക് മേല്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയിലെ അചിന്‍ ജില്ലയിലെ ഐസിസ് താവളങ്ങളെ ലക്ഷ്യംവച്ചായിരുന്നു അഫ്ഗാനിസ്താനില്‍ അമേരിക്ക ബോബ് വര്‍ഷിച്ചത്. പാക് പ്രതിരോധ മന്ത്രാലയും 36 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് സൈനിക ദൗത്യം സമ്പൂര്‍ണ്ണ വിജയകരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് പരിക്കേല്‍ക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായി അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരം വ്യക്തമാക്കി.

afghanistan

അചിനിലെ മൊമന്ദ് ധാരയിലാണ് ബോംബ് വീണതെന്നും ഇന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ സ്‌ഫോടനമായിരുന്നുവെന്നും അചിന്‍ ജില്ലാ ഗവര്‍ണര്‍ ഇസ്മായില്‍ ഷിന്‍വാരി പറഞ്ഞു. തീനാളങ്ങള്‍ പ്രദേശത്ത് മുഴുവനായി നിറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

English summary
A colossal US bomb dropped Thursday on ISIS tunnels in eastern Afghanistan killed 36 militants, according to the Afghan Ministry of Defense.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X