ഇറാനില്‍ ഭൂചലനം; ഗള്‍ഫ് മേഖലയില്‍ പരിഭ്രാന്തി
ഡബ്ലിന്‍: തെക്ക് കിഴക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനം. യു എ ഇ സമയം 11.41 നാണ് സംഭവം. ഭൂചലനം സംഭവിച്ചതായി യു എ ഇ യിലെ ദേശീയ കാലാവസ്ഥ പഠന കേന്ദ്രം ഭൂകമ്പശാസ്ത്ര പഠനവും സ്ഥിരീകരിച്ചു.
റാസല്‍ ഖയ്മ സിറ്റിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യൂറോപ്യന്‍ മെഡിറ്റേറിയന്‍ ഭൂകമ്പശാസ്ത്ര പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനില്‍ നിന്നും അയര്‍ലാഷറില്‍ നിന്നും 73 കിലോമീറ്റര്‍ അകലെയും വടക്ക് മസ്‌കറ്റില്‍ നിന്നും ഓമാനില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുമാണ് ഭൂചലനം ഉണ്ടായത്.

10 കിലോമീറ്റര്‍ അകലെ വരെ ഭൂകചലനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. യു എ ഇ യെ ഭൂചലനം ബാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിലെ സാങ്കേതികതയും വ്യാപ്തിയും ഒരുപോലെയാണെന്നും എന്നാല്‍ ഈ ഭൂചലനത്തിന്റെ തീക്ഷ്ണത വളരെ കുറവായതിനാല്‍ യു എ ഇയെ ബാധിച്ചിട്ടില്ല എന്നും ഭൂകമ്പശാസ്ത്രപഠനത്തിന്റെ തലവന്‍ ഖമീസ് അല്‍ ഷംസി പറഞ്ഞു.
സെപ്റ്റംബര്‍ 17 നും ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കിഷ് ഐലന്‍ഡില്‍ നിന്നും 33 കിലോമീറ്റര്‍ അകലെയാണ് അന്ന് ഭൂചലനം ഉണ്ടായത്.












Click it and Unblock the Notifications