കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു വയസുകാരിയുടെ ഇഷ്ട ഭക്ഷണം സ്‌പോഞ്ചും കാര്‍പെറ്റും

  • By Mithra Nair
Google Oneindia Malayalam News

ലണ്ടന്‍: കുഞ്ഞുങ്ങളുടെ ഇഷ്ട വിഭവം ചോക്ലൈറ്റും ഐസ്‌ക്രീമുമായിരിക്കുമല്ലോ? എന്നാല്‍ കേംബ്രിഡ്ജിലെ നാലുവയസുകാരി ജസീക്കയുടെ ഇഷ്ടവിഭവം തറയിലിടുന്ന കാര്‍പ്പറ്റും സ്‌പോഞ്ചും.

പിക എന്ന അപൂര്‍വ രോഗാവസ്ഥയാണ് ജെസീക്കയുടെ പ്രശ്‌നം. തറയിലിടുന്ന കാര്‍പ്പെറ്റ് മുതല്‍ കല്ലും മണ്ണും വരെ എന്തും ജെസീക്ക കഴിക്കും. വിശപ്പ് തോന്നുമ്പോള്‍ തറയിലെ കാര്‍പ്പെറ്റ് കീറി അത് ആഹാരമാക്കുകയാണ് ജെസീക്കയുടെ ശൈലി.

carpet.jpg

കേംബ്രിഡ്ജില്‍ താമസിക്കുന്ന കെല്ലി നൈറ്റ്ക്രിസ് നൈറ്റ് ദമ്പതികളുടെ മകളാണ് ജസീക്ക. ജസീക്കയുടേതിന് സമാനമായി കല്ലും മണ്ണും സ്‌പോഞ്ചും തുടങ്ങി എന്തും ഭക്ഷണമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് വളരും. ആറ് വയസാകുന്നത് വരെ ഇത് ചികിത്സിക്കാനാകില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.

രണ്ട് വയസു മുതലാണ് ജസീക്കയില്‍ കാര്‍പ്പറ്റ് ഭക്ഷിക്കുന്ന ശീലം തുടങ്ങിയത്. ഈ ശീലം തടഞ്ഞാല്‍ വിഷലിപ്തമായ മറ്റ് വസ്തുക്കള്‍ തിന്നുമെന്നതിനാല്‍ തല്‍ക്കാലം സ്‌പോഞ്ച് ഭക്ഷിക്കാന്‍ അനുവദിച്ചിരിക്കുകയാണ് ജസീക്ക മാതാപിതാക്കള്‍.

English summary
A four-year-old girl who has a rare medical condition is addicted to eating the carpet underlay in her room.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X