കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍:ഇന്ത്യക്ക് ഉപരോധത്തില്‍ ഇളവു നല്‍കാന്‍ യുഎസ്; ചരിത്രപരമായ ഭേദഗതി

Google Oneindia Malayalam News

വാഷിങ്ടൻ: റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധത്തിൽനിന്ന് ഇന്ത്യക്ക് ഇളവ് നൽകുന്ന നിയമഭേദഗതി യുഎസ് ജനപ്രതിനിധി സഭ കഴിഞ്ഞദിവസം പാസാക്കി. ശബ്ദവോട്ടോടെയാണ് നിയമ ഭേദ​ഗതി പാസാക്കിയത്. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ആക്രമണം നേരിടാനാണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നത്. നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്റെ (എൻഡിഎഎ) പരിഗണനയ്ക്കിടെ ഏകകണ്ഠമായാണ് നിയമനിർമാണ ഭേദഗതി പാസാക്കിയത്.

ചൈനയെപ്പോലുള്ള ആക്രമണകാരികളെ തടയാൻ സഹായിക്കുന്നതിന് അമേരിക്കയുടെ എതിരാളികൾക്കുള്ള ഉപരോധ നിയമത്തിൽ (സിഎഎടിഎസ്എ) ഇന്ത്യയ്ക്ക് ഇളവ് നൽകുന്നതിന് അധികാരം ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്ന് ഭേദഗതിയിൽ പറയുന്നു. ചൈനയിൽ നിന്നുള്ള ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കണമെന്ന് ഭേദഗതി അവതരിപ്പിച്ച റോ ഖന്ന പറഞ്ഞു.

india

'ദിലീപിനെ പൂട്ടണം ഗ്രൂപ്പ്': പേര് ദുരുപയോഗം ചെയ്തതിന് പിന്നിലെ കാരണം, പ്രതികരിച്ച് പ്രമോദ് രാമന്‍'ദിലീപിനെ പൂട്ടണം ഗ്രൂപ്പ്': പേര് ദുരുപയോഗം ചെയ്തതിന് പിന്നിലെ കാരണം, പ്രതികരിച്ച് പ്രമോദ് രാമന്‍

"ചൈനയിൽ നിന്നുള്ള ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കണം. ഇന്ത്യാ കോക്കസിന്റെ വൈസ് ചെയർ എന്ന നിലയിൽ, നമ്മുടെ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഞാൻ പ്രവർത്തിക്കുന്നു. ഇന്ത്യൻ ചൈനീസ് അതിർത്തിയിൽ ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക. ഈ ഭേദഗതിക്ക് അത്യധികം പ്രാധാന്യമുണ്ട്, അത് ഉഭയകക്ഷി അടിസ്ഥാനത്തിൽ സഭ പാസാക്കുന്നത് കാണുന്നതിൽ ഞാൻ അഭിമാനിക്കുന്നു." എന്നാണ് റോ ഖന്ന പറഞ്ഞത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണായക ദിനം; കോടതിയുടെ തീരുമാനം എന്തായിരിക്കും?നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണായക ദിനം; കോടതിയുടെ തീരുമാനം എന്തായിരിക്കും?

ഇത് പൊളിക്കും...ലുക്ക് മാറ്റിപ്പിടിച്ച് ലക്ഷ്മി നക്ഷത്ര...കാണാം ചിത്രങ്ങള്‍

2014-ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനും 2016-ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇടപെട്ടതിനും മറുപടിയായി റഷ്യയിൽനിന്ന് പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഭരണകൂടത്തിന് അധികാരം നൽകുന്ന നിയമമാണ് സിഎഎടിഎസ്എ. 2017-ൽ കൊണ്ടുവന്ന ഈ നിയമം റഷ്യൻ പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളുമായി ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു രാജ്യത്തിനും എതിരെ അമേരിക്കയ്ക്ക് ശിക്ഷാ നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ നൽകുന്നു.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
400 missiles from Russia: US House eases sanctions on India, Historic amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X