എന്തിനും സജ്ജമായി ഇന്ത്യയും ?!!!! ഡോക് ലാമില്‍ 53 ഇന്ത്യന്‍ സൈനികരും ആയുധങ്ങളുമുണ്ടെന്ന് ചൈന !!!

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: ഡോക് ലാം മേഖലയിൽ ഇന്ത്യ 53 സൈനികരേയും ഒരു ബുൾഡോസറും വിന്യസിച്ചിട്ടുണ്ടെന്നു ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ്.ചൈനയുടെ വിദേശ കാര്യ വകുപ്പിനെ ഉദ്ധരിച്ചാണ് ചൈനീസ് മാധ്യമം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇനിയും പരീക്ഷണം അനുവദിക്കില്ല!! ഇനി കളിച്ചാൽ സർവ്വ നാശം!!! മുന്നറിയിപ്പുമായി അമേരിക്ക

ചൈനയുടെ പരമാധികാരത്തിലേക്കു ഇന്ത്യ കടന്നു കയറുകയാണെന്നും ചൈനയുടെ പ്രദേശത്ത് നിന്ന് ഇന്ത്യ സൈന്യത്തേയും ആയുധത്തേയും ഇന്ത്യ പിൻവലിക്കണമെന്നും ഗ്ലോബൽ ടൈംസ് പറയുന്നുണ്ട്. ഇന്ത്യയുടെ 48 സൈനികർ ഡോക് ലാം മേഖലയിലുള്ളതായി ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷൂവാങ് പറഞ്ഞിരുന്നു.

ഡോക് ലാമിൽ 800 ഓളം ചൈനീസ് സൈന്യം

ഡോക് ലാമിൽ 800 ഓളം ചൈനീസ് സൈന്യം

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 800 ല്‍ താഴെ സൈനികരെ മാത്രമാണ് ചൈന ഡോക്‌ലാമിന്റെ വടക്കു ഭാഗത്ത് വിന്യസിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമം ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഒരു മുഴുവന്‍ ബറ്റാലിയന്‍ പ്രദേശത്ത് തമ്പടിച്ചിട്ടില്ല.

ഡോക് ലാം

ഡോക് ലാം

ഡോക് ലാമിന്റെ പേരിൽ ഇന്ത്യയും ചൈനയും സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ടു മാസത്തോളമായി. ശീത യുദ്ധം ദിവസങ്ങൾ പിന്നിടുമ്പോഴും പ്രശ്നത്തിന് അയവുണ്ടായിട്ടില്ല.ചൈന നിരന്തരം മുന്നറിയിപ്പുകളും താക്കീതുകളുമായി രംഗത്തെത്തുമ്പോള്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്നാണ് ഇന്ത്യയുടെ നിലപാട്

ഇന്ത്യയുടെ നിലപാട് വ്യക്തം അംഗീകരിക്കാതെ ചൈന

ഇന്ത്യയുടെ നിലപാട് വ്യക്തം അംഗീകരിക്കാതെ ചൈന

ഡോക് ലാം മേഖലയിലെ പ്രശ്നം ഒഴിവാക്കാനായി ഇരു രാജ്യങ്ങളിലെ സൈന്യത്തെ ഒരുമിച്ച് പിൻവലിക്കാമെന്നുള്ള നിർദേശം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു.എന്നാൽ ഇന്ത്യയുടെ നിർദേശം പ്രയോഗികമല്ലയെന്നായിരുന്നു ചൈനയുടെ മറുപടി.ഇന്ത്യൻ സൈന്യത്തെ പ്രദേശത്ത് നിന്ന് പിൻവലിക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം

ഇന്ത്യക്ക് രണ്ടാഴ്ച സമയം

ഇന്ത്യക്ക് രണ്ടാഴ്ച സമയം

ചൈന അവസാന മുന്നറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യക്ക് ചൈന രണ്ടാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ചൈന സൈനിക നീക്കത്തിലേക്ക് നീങ്ങുമെന്ന് ചൈനയുടെ ഓദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു. പക്ഷേ പ്രശ്‌നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ചൈന എന്തിനും സജ്ജം

ചൈന എന്തിനും സജ്ജം

ചൈന എന്തിനും സജ്ജമാണെന്ന മുന്നറിയിപ്പ് ഇന്ത്യക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ എല്ലാ ശക്തിയും പ്രകടമാക്കുന്ന ചൈനീസ് പരേഡ് നടത്തിയിരുന്നു. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ചൈന നടത്തിയ സന്ദര്‍ശന പരിപാടിയിലും സൈന്യം അഭ്യാസ പ്രകടനം നടത്തിയിരുന്നു.

53 Indian soldiers remain at Doklam standoff site
യുദ്ധം ഒന്നിനും പരിഹാരമല്ല

യുദ്ധം ഒന്നിനും പരിഹാരമല്ല

അടിക്കടി ഡോക് ലാമുമായി ബന്ധപ്പെട്ട് ചൈന മുന്നറിയിപ്പും വെല്ലുവിളിയും ഉയർത്തുമ്പോഴും യുദ്ധ ഒന്നിനും പരിഹാരമല്ലെന്ന് ആവർത്തിച്ച് ഇന്ത്യ. ഉഭയകക്ഷി ചര്‍ച്ചയും ക്ഷമയും ഭാഷാപ്രയോഗങ്ങളിലെ സൂക്ഷ്മതയുമാണ് പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുക എന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. പ്രശ്നം ചർച്ച ചെയ്ത് സമാധാനമായി പരിഹരിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഇപ്പോഴും.

English summary
China, on Wednesday, once claim that India had reduced its troop strength on the Doklam plateau, the site of a seven-month-long standoff between the armies of the two nuclear-armed neighbours.
Please Wait while comments are loading...