കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലാപം നിലയ്ക്കാതെ ഗാസ; 60000 പേര്‍ ക്യാമ്പുകളില്‍; 450 കെട്ടിടങ്ങള്‍ തകര്‍ന്നു, ഭക്ഷണം തരൂ...

Google Oneindia Malayalam News

ഗാസ സിറ്റി: ഇസ്രായേല്‍ ആക്രമണം രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ ഗാസ പൂര്‍ണമായും നരക തുല്യമായി. 60000 പലസ്തീന്‍കാരാണ് ഗാസയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 47000 പേര്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന 58 സ്‌കൂളുകളിലാണ്. 450 കെട്ടിടങ്ങള്‍ നശിച്ചു. ഇതില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ആറ് ആശുപത്രികളിലും ഒമ്പത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടും. 316 കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന് യുഎന്‍ സഹായ ഏജന്‍സി വക്താവ് ജെന്‍സ് ലേര്‍ക്ക് പറയുന്നു.

9

ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ എത്തുന്നില്ല എന്നതാണ് വലിയ പ്രതിസന്ധി. ഇസ്രായേലിന്റെ ഉപരോധത്തിലാണ് ഗാസ. 14 വര്‍ഷമായി തുടരുന്ന ഉപരോധം കാരണം ലോകത്തെ തുറന്ന ജയില്‍ എന്നാണ് ഗാസയെ ആഗോള സമൂഹം വിശേഷിപ്പിക്കാറ്. ഞങ്ങള്‍ക്ക് ഭക്ഷണം തരൂ എന്നാണ് ക്യാമ്പുകളിലെ സ്ത്രീകളും കുട്ടികളും ആവശ്യപ്പെടുന്നത്. മാധ്യമങ്ങള്‍ സംവദിക്കാന്‍ ശ്രമിച്ചപ്പോഴും അവരുടെ ആവശ്യം പ്രധാനമായും ഭക്ഷണമായിരുന്നു. കാരണം അടുത്തിടെ പ്രസവിച്ചവരും ഗര്‍ഭിണികളുമടക്കം ഒട്ടേറെ പേരാണ് ക്യാമ്പുകളിലുള്ളത്.

പിണറായി മന്ത്രിസഭയിലെ 'കുഞ്ഞ്' മുഹമ്മദ് റിയാസ്; മരുമകനും... അറിയാം ചില വ്യത്യസ്ത കാര്യങ്ങള്‍പിണറായി മന്ത്രിസഭയിലെ 'കുഞ്ഞ്' മുഹമ്മദ് റിയാസ്; മരുമകനും... അറിയാം ചില വ്യത്യസ്ത കാര്യങ്ങള്‍

അവശ്യ വസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കാന്‍ അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് വിദേശ രാജ്യങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ, ഇസ്രായേല്‍ ഇക്കാര്യം അംഗീകരിച്ചേക്കും. ഗാസക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിച്ചുവരികയാണ്. ജോര്‍ദാനും ഈജിപ്തും ഫ്രാന്‍സും ഇന്ന് പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

ഇതുവരെ ഗാസയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. ഇതില്‍ 61 കുട്ടികളും 36 സ്ത്രീകളും ഉള്‍പ്പെടുമെന്ന് ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍, ആശുപത്രികള്‍ എന്നിവ ആക്രമിച്ച ഇസ്രായേല്‍ സൈന്യം സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തി. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേലില്‍ മരണം 12 ആയി. രണ്ട് കുട്ടികള്‍ ഉള്‍പ്പൈടയുള്ളവരാണ് ഇസ്രായേലില്‍ മരിച്ചത്. ഏറ്റവും ഒടുവില്‍ രണ്ട് തായ് വംശജരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പോലീസ് അറിയിച്ചു.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
പാലസ്തീൻ ഫുട്​ബാള്‍ താത്തെ കൊന്ന് ഇസ്രായേലിന്റെ ആക്രമണം

English summary
60000 displaced in Gaza; Palestinians crying for food and 450 buildings destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X