യുഎസ് പടക്കപ്പലും ജപ്പാന്‍ ചരക്കുകപ്പലും കൂട്ടിയിടിച്ചു, ഏഴു നാവികരെ കാണാതായി..

Subscribe to Oneindia Malayalam

ടോക്കിയോ: ജപ്പാന്‍ ചരക്കുകപ്പലും അമേരിക്കന്‍ പടക്കപ്പലും തമ്മില്‍ കൂട്ടിയിടിച്ച് ഏഴു നാവികരെ കാണാതായി. 3 പേര്‍ക്ക് പരിക്കേറ്റു. ജപ്പാന്‍ തീരത്തു വെച്ചാണ് സംഭവം. യുഎസ് നേവിയുടെ ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് ശനിയാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പുറത്തേക്ക് പമ്പു ചെയ്തു കൊണ്ടിരിക്കുകയാണ്.

അപകടത്തില്‍ പരിക്കേറ്റ അമേരിക്കന്‍ നാവികരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കപ്പലിനുള്ളില്‍ പെട്ടിരിക്കുന്നവരെ രക്ഷിക്കാന്‍ ജാപ്പനീസ് കപ്പലുകള്‍ സ്ഥലത്തുണ്ട്. നാല് നാവികസേനാ കപ്പലുകളും ഹെലികോപ്റ്റററും ഉപയോഗിച്ച് കാണാതായ നാവികരെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കപ്പലിനെ കരക്കടുപ്പിക്കാനുള്ള ശ്രമവും നടന്നു വരികയാണ്.

photo-

330 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലാണ് യുഎസ് നേവിയുടെ ഫിറ്റ്‌സ്‌ജെറാള്‍ഡ് യുദ്ധക്കപ്പല്‍. ജപ്പാനിലെ യോകോസുക തീരത്തു നിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള പസഫിക് സമുദ്രത്തിലാണു സംഭവം.

English summary
7 missing, at least 3 injured as US Navy destroyer crashes into trade ship off Japan coast
Please Wait while comments are loading...