ഗെയിം കളിയ്ക്കാം, ചോക്ലേറ്റ് തിന്നാം, ഈ മിടുക്കിയ്ക്ക് ഗൂഗിളിൽ ജോലി വേണം!!സുന്ദർ പിച്ചൈ നൽകിയ മറുപടി

  • Posted By:
Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: ഏഴ് വയസ്സുകാരിയായ മിടുക്കിയ്ക്ക് ഗൂഗിള്‍ ജോലി ചെയ്യണം. ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ സിഇഒയ്ക്ക് ഒരു കത്ത് അയച്ചും. കത്തിന് സുന്ദര്‍ പിച്ചെ നല്‍കിയ മറുപടി വൈറല്‍ ആയിരിക്കുകയാണ്.

മിടുക്കി

ബ്രിട്ടണിലെ ഹിയര്‍ഫോഡ് സ്വദേശിയാണ് ഏഴ് വയസ്സുകാരിയായ ക്ലോ ബ്രിഡ്ജ് വാട്ടര്‍. മൊബൈല്‍ ഗെയിമിലും റോബോട്ടിക്‌സിലും എല്ലാം അതീവ തല്‍പരയാണ് ഈ മിടുക്കി.

ക്ലോയുടെ ആഗ്രഹം

അടുത്തകാലത്താണ് ക്ലോയ്ക്ക് ഗൂഗിളിനോട് താല്‍പര്യം തോന്നി തുടങ്ങിയത്. ജോലി ചെയ്യാന്‍ ഏറ്റവും നല്ല സ്ഥലം ഏതാണെന്ന് മകല്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ ആന്‍ഡി ബ്രിഡ്ജ് വാട്ടര്‍ പറഞ്ഞു ഗൂഗില്‍ ആണെന്ന്.

ആകര്‍ഷണങ്ങള്‍

ഗൂഗിളില്‍ ക്ലോ കാണുന്ന ആകര്‍ഷണങ്ങള്‍ എന്തൊക്കെയാണെന്നോ, ഇഷ്ടംപോലെ ചോക്ലേറ്റ് കഴിക്കാം, കാര്‍ട്ട് ഓടിച്ച് നടക്കാം, ഗെയിം കളിക്കാം പിന്നെ നിറയെ കൂട്ടുകാരും.

യോഗ്യതകള്‍

തന്റെ യോഗ്യതകള്‍ ക്ലോ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. സ്‌പെല്ലിംഗ്, വായന, കണക്ക് എന്നിവയില്‍ എല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. അധ്യാപകരും ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ടത്രേ..

അപേക്ഷ

പ്രിയപ്പെട്ട ഗൂഗിള്‍ ബോസിനുള്ള ജോലി അപേക്ഷയാണ് ക്ലോയുടെ കത്ത്. ഇതിന് മുമ്പ് ക്രിസ്തുമസ് പപ്പയ്ക്ക് മാത്രമാണ് കത്ത് അയച്ചിട്ടുള്ളതെന്നും ക്ലോ പറയുന്നു.

പിച്ചെയുടെ മറുപടി

കത്തിന് നന്ദി പറഞ്ഞ് കൊണ്ടും ക്ലോയെ പ്രോത്സാഹിപ്പിച്ച് കൊണ്ടും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ മറുപടി എഴുതി. കഠിനമായി പരിശ്രമിക്കാനും സ്വപ്‌നങ്ങള്‍ പിന്തുടരാനുമാണ് മിടുക്കിയോട് പിച്ചെ പറയുന്നത്.

കാത്തിരിക്കൂ...

സ്‌കൂല്‍ കാലം എല്ലാം കഴിയുമ്പോഴേക്കും ക്ലോയ്ക്ക് ഇതേ ആഗ്രഹം ഉണ്ടെങ്കില്‍ അപ്പോള്‍ അപേക്ഷ അയക്കാനാണ് സിഇഒ പറയുന്നത്. ക്ലോയുടെ അപേക്ഷയ്ക്കായി കാത്തിരിയ്ക്കുകയാണെേ്രത പിച്ചൈ.

English summary
Google boss’ as it is mentioned in the letterhead, Sundar Pichai replied to the little girl, who is really smart and well read.
Please Wait while comments are loading...