പരാജയത്തിന്റെ പടിവാതില്‍ക്കലും ക്രൂരത കൈവിടാതെ ഐസിസ് ; ബോംബാക്രമണത്തില്‍ 75 മരണം

  • Posted By:
Subscribe to Oneindia Malayalam

ദമാസ്‌കസ്: ദുരന്തപൂര്‍ണമായ അന്ത്യത്തിന് കാതോര്‍ത്തിരിക്കുമ്പോഴും ഐസിസ് ഭീകരരുടെ ക്രൂരതയ്ക്ക് കുറവില്ല. റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ മുന്നേറുന്ന സിറിയന്‍ സൈന്യത്തില്‍ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങിയ ദേര്‍ അസ്സൂരിലാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 75 ലേറെ പേരെ ഐസിസ്ഭീകരര്‍ കൊന്നൊടുക്കിയതത്. ഐ.എസ്സിനെതിരായ പോരാട്ടം ശക്തമായതിനെ തുടര്‍ന്ന് സ്വന്തം പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത താവളങ്ങള്‍ തേടി പലായനം ചെയ്ത സിവിലിയന്‍മാരെയാണ് കാര്‍ബോംബ് ആക്രമണത്തിലൂടെ അക്രമികള്‍ കൊന്നൊടുക്കിയത്. കിഴക്കന്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ 140ലേറെ പേര്‍ പരിക്കേല്‍ക്കുകയുമുണ്ടായി.

സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരണ സംഖ്യ കൂടാനിടയുണ്ടെന്നും സംഘടനയുടെ തലവന്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സിറിയയിലെ തങ്ങളുടെ വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന വാര്‍ത്തകള്‍ പുറത്തുവിടുന്നത്. റഷ്യയുമായി സഹകരിച്ച് ഐസിസിനെതിരേ യുദ്ധം ചെയ്യുന്ന സിറിയന്‍ സര്‍ക്കാര്‍ സൈനികരുടെയും അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമത സൈനികരുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യൂഫ്രട്ടീസിന്റെ കിഴക്കന്‍ തീരത്തുനിന്നു മാറിയുള്ള മരുഭൂമിയിലേക്ക് പലായനം ചെയ്ത സിവിലിയന്‍മാര്‍ക്കു നേരെയാണ് ബോംബാക്രമണമുണ്ടായത്.

isis

ഇതാദ്യമായല്ല, തോറ്റോടുന്ന ഐഎസ്സുകാര്‍ സിവിലിയന്‍മാര്‍ക്കെതിരേ ആക്രമണം നടത്തുന്നത്. ഒക്ടോബര്‍ 12ന് വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹസാക്കെയിലുണ്ടായ ഐസിസ് കാര്‍ബോംബ് ആക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ദേര്‍ അസ്സൂര്‍ പ്രവിശ്യയില്‍ ഈയിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നര ലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. ഇതില്‍ പകുതി പേര്‍ കുട്ടികളാണെന്ന് സേവ് ദി ചില്‍ഡ്രന്‍ എന്ന ജീവകാരുണ്യ സംഘടന അറിയിച്ചു.
English summary
75 civilians were killed in an Islamic State group car bombing that struck a gathering of people

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്