Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ കൊന്നവരെ 10 വര്‍ഷത്തെ പരിശ്രമം കൊണ്ട് അമ്മ പോലീസ് വലയിലാക്കി, അതും സോഷ്യല്‍ മീഡിയയിലൂടെ..

കാലിഫോര്‍ണിയ: മകളുടെ അവസാന ശ്വാസത്തില്‍ കൊടുത്ത വാക്ക് ആ അമ്മ പാലിച്ചു. എന്ത് വില കൊടുത്തും എത്ര കാലം കഴിഞ്ഞാലും മകള്‍ക്ക് നീതി വാങ്ങി കൊടുക്കും എന്ന അമ്മയുടെ വാക്ക് പൂര്‍ണമായത് ഇപ്പോഴാണ്. മകളെ കൊന്നവരെ കണ്ടെത്താനുള്ള കാത്തിരിപ്പിന് ഒരു ആയുസ്സിന്റെ പഴക്കമുണ്ട്.

2006ലാണ് ബലിന്ദാ ലേന്നിന്റെ മകള്‍ ക്രിസ്റ്റല്‍ തീയോബാള്‍ഡ് വെടിയേറ്റ് മരിച്ചത്. കാലിഫോര്‍ണിയയിലെ അക്രമി സംഘത്തെ വലിയില്‍ വീഴ്തുക പോലീസിനു പോലും പ്രയാസകരമായ കാര്യമായിരുന്നു. എന്നാല്‍ ഒരു തെറ്റും ചെയ്യാത്ത മകളെ കൊലപ്പെടുത്തിയതിലുള്ള ദേഷ്യം അടക്കാന്‍ കഴിയാത്തതായിരുന്നു. പിന്നീട് വ്യാജ അക്കൗണ്ടുകള്‍ വഴി തിരച്ചില്‍ ആരംഭിച്ചു...

കൊലപാതകം

കൊലപാതകം


2006 ല്‍ അക്രമികളുടെ സംഘം 24 കാരിയായ ക്രിസ്റ്റിലിനെ വെടിവെച്ച് കൊന്നത്. തങ്ങളുടെ എതിര്‍ സംഘത്തിന്റെ കാറാണ് വരുന്നത് എന്ന തെറ്റിധാരണയിലായിരുന്നു വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

വ്യാജ അക്കൗണ്ടുകള്‍

വ്യാജ അക്കൗണ്ടുകള്‍


മകളെ ചിത്രം ഉപയോഗിച്ച് എയ്ഞ്ചല്‍ എന്ന പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചാണ് സംഘത്തിലെ എല്ലാവരെയും അകത്താക്കിയത്. പ്രണയം നടിച്ച് വലിയില്‍ വീഴ്തി പോലീസിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.

ആറ് വര്‍ഷങ്ങള്‍

ആറ് വര്‍ഷങ്ങള്‍


സംഘത്തിലെ അവസാനത്തെ വ്യക്തിയായ വില്യം ജോക്‌സ് എന്നയാളെ പിടികൂടാന്‍ ആറ് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. പ്രണയ വലയില്‍ ഇയാള്‍ വീണെന്ന് ഉറപ്പായപ്പോഴാണ് പോലീസിന്റെ സഹായത്തോടെ അകത്താക്കിയത്.

 ജീവപര്യന്തം

ജീവപര്യന്തം


ജയിലിലായ പലര്‍ക്കും ജീവപര്യന്തം ലഭിച്ചു. എങ്കിലും മകളുടെ കാതകരോട് ക്ഷമിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു.

ഫേസ്ബുക്കും, മൈ സ്‌പേസും

ഫേസ്ബുക്കും, മൈ സ്‌പേസും


അക്രമികളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ ഫേസ്ബുക്കും, മൈ സ്‌പേസും ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+