ബിന്‍ തലാലിന്റെ അറസ്റ്റ് സൗദിക്ക് തിരിച്ചടി; ചോദ്യശരങ്ങളുമായി കോടീശ്വരന്‍മാര്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ബിൻ തലാലിൻറെ അറസ്റ്റ് സൌദിക്ക് തിരിച്ചടി | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയില്‍ നടന്ന കൂട്ട അറസ്റ്റിനെ തുടര്‍ന്നുണ്ടായ ഞെട്ടല്‍ ആഗോള കോടീശ്വരന്‍മാര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. ലോക കോടീശ്വരന്‍മാരില്‍ പത്താമനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ അറസ്റ്റാണ് ആഗോള വ്യവസായികള്‍ക്ക് ഏറെ തിരിച്ചടിയായിരിക്കുന്നത്. അവര്‍ കാര്യങ്ങള്‍ തിരക്കി സൗദിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് ഭരണകൂടത്തിന് തിരിച്ചടിയായിരിക്കുകയാണ്.

  മാത്രമല്ല, വന്‍കിട വ്യവസായങ്ങളിലും കമ്പനികളിലുമെല്ലാം ഓഹരിയുള്ള വ്യക്തിയാണ് ബിന്‍ തലാല്‍. അദ്ദേഹത്തിന്റെ അവസ്ഥ ചോദിച്ചാണ് സൗദിയിലേക്ക് വിളികള്‍ വരുന്നത്. എന്താണ് അദ്ദേഹത്തിന്റെ അവസ്ഥയെന്ന് ഇപ്പോഴും സൗദി ഭരണകൂടം വ്യക്തമാക്കിട്ടില്ല. ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയ പല പകര്‍ച്ച വ്യാധികള്‍ക്കുള്ള മരുന്ന് നിര്‍മിക്കുന്ന കമ്പനികളുടെ ഉടമകള്‍ പറയുന്നത് തള്ളാന്‍ കഴിയുന്ന കാര്യങ്ങളല്ല...

   നിരന്തരം അന്വേഷണങ്ങള്‍

  നിരന്തരം അന്വേഷണങ്ങള്‍

  മൂന്നാഴ്ചയിലധികമായി ബിന്‍ തലാല്‍ രാജകുമാരനെ അറസ്റ്റ് ചെയ്തിട്ട്. മറ്റു രാജകുമാരന്‍മാര്‍ക്കൊപ്പമാണ് ഇദ്ദേഹത്തെയും പിടികൂടിയത്. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ബിന്‍ തലാലിനെയും. ഈ വേളയിലാണ് സൗദിയിലേക്ക് നിരന്തരം അന്വേഷണങ്ങള്‍ എത്തുന്നത്.

   ബിന്‍ തലാല്‍ വീടിനടുത്ത്

  ബിന്‍ തലാല്‍ വീടിനടുത്ത്

  ബിന്‍ തലാല്‍ രാജകുമാരന്റെ വീട്ടില്‍ നിന്ന് പത്ത് മിനുറ്റ് മാത്രം സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലമാണ് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍. അറസ്റ്റിന് ശേഷം അദ്ദേഹത്തെ പുറംലോകത്ത് കണ്ടിട്ടില്ല. അദ്ദേഹത്തിന്റേതായ പ്രതികരണങ്ങളും വന്നിട്ടില്ല. എന്ത് കുറ്റം ചുമത്തിയാണ് തടവിലിട്ടിരിക്കുന്നതെന്നും വ്യക്തമല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  ഏതാണ് അഴിമതി കേസ്

  ഏതാണ് അഴിമതി കേസ്

  സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തെ സ്ഥിരം സാന്നിധ്യമായിരുന്നു അറസ്റ്റ് ചെയ്യപ്പെടുംവരെ ബിന്‍ തലാല്‍ രാജകുമാരന്‍. രാജകുടുംബത്തിലുള്ളവരെയും വ്യവസായികളെയും അറസ്റ്റ് ചെയ്യുമ്പോള്‍ അധികൃതര്‍ അറിയിച്ചത് അഴിമതി കേസിലാണെന്നാണ്. എന്നാല്‍ എത് അഴിമതി കേസിലാണ് ബിന്‍ തലാലിനെ പിടികൂടിയത് എന്നാണ് ഉയരുന്ന ചോദ്യമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

  യൂറോപ്പും അമേരിക്കയും

  യൂറോപ്പും അമേരിക്കയും

  ബിന്‍ താലാലിനെതിരേ ചുമത്തിയ കുറ്റമെന്നാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. എന്നീ കാര്യങ്ങളാണ് പാശ്ചാത്യ വ്യവസായികള്‍ അന്വേഷിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലുമടക്കം നിരവധി വന്‍കിട സംരഭങ്ങളില്‍ പ്രധാന പങ്കാളിയാണ് ബിന്‍ തലാല്‍.

  തിരിച്ചടി വരുന്നത് ഇങ്ങനെ

  തിരിച്ചടി വരുന്നത് ഇങ്ങനെ

  ബിന്‍ തലാലിന്റെ അറസ്റ്റോടെ സൗദി അറേബ്യയുമായി ബിസിനസ് തുടങ്ങാന്‍ വ്യവസായ ലോകം മടിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. അദ്ദേഹത്തെ ദീര്‍ഘകാലം തടവിലിടുന്നത് നിരവധി കമ്പനികളുടെ പ്രവര്‍ത്തനത്തെയും പുതിയ ഒട്ടേറെ പദ്ധതികളെയും ബാധിക്കുമെന്ന ആശങ്കയാണ് വ്യവസായ ലോകം പങ്കുവയ്ക്കുന്നത്.

  അരാംകോ ഓഹരി വില്‍പ്പന

  അരാംകോ ഓഹരി വില്‍പ്പന

  മസയോഷി സണ്‍സിന്റെ സോഫ്റ്റ് ബാങ്ക് ഫണ്ടില്‍ ബിന്‍ താലാലിന്റെ കിങ്ഡം ഹോള്‍ഡിങ്‌സിന് 45 ശതമാനം ഓഹരിയുണ്ട്. അടുത്ത വര്‍ഷം സൗദി എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരി വിപണിയില്‍ വില്‍ക്കാന്‍ തീരുമാനിച്ചതാണ്. സോഫ്റ്റ് ബാങ്കിന് ഓഹരിയില്‍ നോട്ടമുണ്ടായിരുന്നു. പക്ഷേ, പുതിയ സാഹചര്യത്തില്‍ അവര്‍ പിന്നോട്ടടിക്കുകയാണ്.

  പുരോഗതിയുടെ മുഖം

  പുരോഗതിയുടെ മുഖം

  സൗദി അറേബ്യയുടെ പുരോഗതിയുടെ മുഖമായിരുന്നു ബിന്‍ തലാലെന്ന് ടൈം വാര്‍ണറിന്റെയും സിറ്റി ഗ്രൂപ്പിന്റെയും മുന്‍ സിഇഒ റിച്ചാര്‍ഡ് പാര്‍സണ്‍സ് അഭിപ്രായപ്പെട്ടു. ഈ രണ്ട് കമ്പനിയിലും ബിന്‍ തലാലിന് പകുതിയിലധികം നിക്ഷേപമുണ്ട്. സൗദിയെ ഇത്രയും സമ്പന്നമാക്കുന്നതില്‍ ബിന്‍ തലാലിന് മുഖ്യ പങ്കുണ്ടെന്നും പാര്‍സണ്‍സ് പറഞ്ഞു.

  മര്‍ഡോക് കുടുംബവും ശ്രമിച്ചു

  മര്‍ഡോക് കുടുംബവും ശ്രമിച്ചു

  മാധ്യമഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോകിന്റെ കമ്പനികളിലും ബിന്‍ തലാലിനു കോടികളുടെ ഓഹരിയുണ്ട്. മര്‍ഡോക് കുടുംബം ബിന്‍ തലാലിന്റെ അവസ്ഥ അറിയാന്‍ ശ്രമിച്ചിരുന്നു. പക്ഷേ മറുപടി ലഭിച്ചില്ല. റൂപ്പര്‍ട്ട് മര്‍ഡോകിന്റെ 21ാം സെന്‍ച്വുറി ഫോക്‌സില്‍ 20 ശതമനത്തിലധികം ഓഹരി ബിന്‍ തലാലിന്റെതാണ്.

   പശ്ചിമേഷ്യയിലെ ബാരന്‍ ബഫറ്റ്

  പശ്ചിമേഷ്യയിലെ ബാരന്‍ ബഫറ്റ്

  പശ്ചിമേഷ്യയിലെ ബാരന്‍ ബഫറ്റ് എന്നാണ് ബിന്‍ തലാല്‍ അറിയപ്പെടുന്നത്. ലോക കോടീശ്വരന്‍ ബില്‍ ഗേറ്റ്‌സിന്റെ നിരവധി പദ്ധതികളില്‍ ബിന്‍ തലാലും പങ്കാളിയാണ്. ഫോര്‍ സീസണ്‍സ് റിസോര്‍ട്ടുകള്‍, പ്രതിരോധ വാക്‌സിന്‍ നിര്‍മാണം, വിതരണം തുടങ്ങിയ പദ്ധതിയുടെ പ്രധാന ഫണ്ടിന് പിന്നില്‍ ബിന്‍ തലാലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവരം മാത്രമാണ് തനിക്കുള്ളതെന്ന് ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു.

  അദ്ദേഹത്തിന്റെ വാക്കുകള്‍

  അദ്ദേഹത്തിന്റെ വാക്കുകള്‍

  മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനാണ് ബില്‍ ഗേറ്റ്‌സ്. അദ്ദേഹം ഇമെയില്‍ വഴിയാണ് ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്. അറസ്റ്റ് വാര്‍ത്ത വന്നതോടെ സത്യാവസ്ഥ അറിയാന്‍ ബില്‍ ഗേറ്റ്‌സ് ശ്രമിച്ചിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. തന്റെ പ്രധാന പങ്കാളിയായിരുന്നു ബിന്‍ തലാലെന്ന് ബില്‍ ഗേറ്റ്്‌സ് പറഞ്ഞു.

   മറ്റൊരു ആശങ്ക

  മറ്റൊരു ആശങ്ക

  ലോകത്താകമാനം കുട്ടികള്‍ക്കുള്ള പല പ്രതിരോധ കുത്തിവയ്പ്പിനുള്ള മരുന്നുകളും ഉറപ്പാക്കുന്നത് ബില്‍ ഗേറ്റ്‌സിന്റെ സംഘമാണ്. ഇതില്‍ പങ്കാളിയാണ് ബിന്‍ തലാല്‍ രാജകുമാരനും. പോളിയോ, മീസ്‌ലെസ്, മറ്റു പകര്‍ച്ച വ്യാധികള്‍ എന്നിവയ്ക്കുള്ള മരുന്നുകളെല്ലാം ഇവരാണ് വിതരണം ചെയ്യുന്നത്. ഇനി ഇത്തരം പ്രവര്‍ത്തനം താളംതെറ്റുമോ എന്ന ആശങ്കയും ആഗോള സമൂഹത്തിനുണ്ടെന്ന് പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

   മന്ത്രിമാര്‍ക്കെതിരായ ആരോപണം ഇങ്ങനെ

  മന്ത്രിമാര്‍ക്കെതിരായ ആരോപണം ഇങ്ങനെ

  ബിന്‍ തലാലിനെതിരേ ചുമത്തിയ കേസ് എന്താണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും മറ്റു ചിലരുടെ ദുരൂഹ നീക്കങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വന്തക്കാരെ നിയമിച്ചും ഉയര്‍ന്ന ശമ്പളം നല്‍കിയും മന്ത്രിമാര്‍ തോന്നിയ പോലെ പൊതു ഖജനാവ് ഉപയോഗിച്ചുവെന്നാണ് ആരോപണം. ശമ്പളത്തിന് പുറമെ മറ്റു മാര്‍ഗങ്ങളിലും ഇവര്‍ പണം സമ്പാദിച്ചു. കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ പണം സമ്പാദിക്കാന്‍ അവസരം ഒരുക്കി.

  ശമ്പളം വാരിക്കോരി

  ശമ്പളം വാരിക്കോരി

  ഇഷ്ടക്കാര്‍ക്ക് ശമ്പളം വാരിക്കോരി നല്‍കുകയായിരുന്നു ഒരു മന്ത്രി. മന്ത്രിയുടെ പേര് ഒകാസ് പത്രം പുറത്തുവിട്ടില്ല. അതേസമയം, അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അഴിമതി വിരുദ്ധ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. ഒന്നര ലക്ഷം സൗദി റിയാലാണ് വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നല്‍കിയിരുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ ശമ്പളം നല്‍കിയതുമില്ല. തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം അധികം കൊടുത്തു. ഇതിന് പുറമെയാണ് മറ്റു ആനുകൂല്യങ്ങള്‍ നല്‍കിയത്.

  കരാറുകള്‍ കിട്ടുന്നതിന്

  കരാറുകള്‍ കിട്ടുന്നതിന്

  ശമ്പളത്തിന് പുറമെ സെക്രട്ടറിതല ജീവനക്കാര്‍ക്ക് 30000 റിയാല്‍ ശമ്പളം നല്‍കി. കമ്പനികള്‍ വഴി വേറെയും കൊടുത്തു. മന്ത്രിക്ക് ഇഷ്ടപ്പെട്ട കമ്പനികളില്‍ നിന്ന് കരാറുകള്‍ കിട്ടുന്നതിന് ഉദ്യോഗസ്ഥരെയും അദ്ദേഹം തൃപ്തിപ്പെടുത്തിയിരുന്നുവത്രെ. ഉപദേശകനായി നിയമിച്ച വ്യക്തിക്ക് 50000 റിയാലാണ് ശമ്പളംനല്‍കിയത്. ഇയാളെ നിയമിക്കുമ്പോഴുള്ള കരാര്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മന്ത്രാലയത്തിലെ ട്രാന്‍സ്ഫര്‍ ഓഫീസിന്റെ ഡയറക്ടറായും ഇയാളെ തന്നെയാണ് നിയമിച്ചിരുന്നത്.

   സംശയം ഉണര്‍ത്തുന്ന കാര്യങ്ങള്‍

  സംശയം ഉണര്‍ത്തുന്ന കാര്യങ്ങള്‍

  മിക്ക വകുപ്പുകളില്‍ ബന്ധുക്കളെയാണ് മന്ത്രി നിയമിച്ചിരുന്നത്. ഇവര്‍ക്കെല്ലാം 90000 റിയാല്‍ വരെ ശമ്പളം നല്‍കിയിരുന്നു. ഇതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചില സ്വകാര്യ മാധ്യമ കമ്പനികളുമായി മുന്‍ മന്ത്രിയുണ്ടാക്കിയ കരാര്‍ സംശയകരമാണ്. പരസ്യകമ്പനിയുമായും കോടികളുടെ കരാറാണ് ഒപ്പുവച്ചത്. എന്നാല്‍ ഭരണകൂടത്തിന് യാതൊരു നേട്ടവുമില്ലാത്തതായിരുന്നു ഈ കരാറുകളെല്ലാം.

  കരാറുകള്‍ മന്ത്രി റദ്ദാക്കി

  കരാറുകള്‍ മന്ത്രി റദ്ദാക്കി

  148 ല്‍ 38 കരാറുകള്‍ മന്ത്രി റദ്ദാക്കിയത് സംശകരമാണ്. ഇതുസംബന്ധിച്ച് അദ്ദേഹത്തോട് ചോദിച്ചെങ്കിലും കൃത്യമായ മറുടി ലഭിച്ചില്ല. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതേ മന്ത്രിയെ ജിദ്ദ മഴക്കെടുത്തിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  സ്വന്തം കമ്പനികള്‍ക്ക്

  സ്വന്തം കമ്പനികള്‍ക്ക്

  സൗദി ദേശീയ ഗാര്‍ഡിന്റെ മേധാവി മുതയ്ബ് ബിന്‍ അബ്ദുല്ല രാജകുമാരനും അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹം ദേശീയ ഗാര്‍ഡിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം. മാത്രമല്ല, സ്വന്തം നേട്ടം ലക്ഷ്യമിട്ട് സൈനിക കരാറുകള്‍ അദ്ദേഹത്തിന് താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് കൊടുക്കുകയും ചെയ്തു. ഈ കമ്പനികളുടെ ഉടമയും മയ്തിബ് തന്നെയാണത്രെ.

  എല്ലാം സ്വന്തം

  എല്ലാം സ്വന്തം

  സമാനമായ ആരോപണം തന്നെയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരനെതിരേയും ഉയര്‍ന്നിരിക്കുന്നത്. ഇദ്ദേഹം റിയാദിലെ മുന്‍ ഗവര്‍ണറായിരുന്നു. അധികാര മേഖലയിലെ സബ്വേ നിര്‍മാണത്തിന് തന്റെ കമ്പനികള്‍ക്ക് തന്നെ തുര്‍ക്കി ബിന്‍ അബ്ദുല്ല കരാര്‍ നല്‍കുകയായിരുന്നുവത്രെ.

  തിരിച്ചടക്കാത്ത വായ്പകള്‍

  തിരിച്ചടക്കാത്ത വായ്പകള്‍

  ദേശീയ വാണിജ്യ ബാങ്കുകളില്‍ നിന്ന് കോടികളാണ് അറസ്റ്റിലായ മിക്ക രാജകുമാരന്‍മാരും കടം വാങ്ങിയിരിക്കുന്നതത്രെ. അധികപേരും തിരിച്ചടച്ചിട്ടില്ല. അതാണ് ദേശീയ ബാങ്ക് തകര്‍ച്ചയുടെ വക്കിലെത്താന്‍ കാരണം. മിക്ക രാജകുമാരന്‍മാര്‍ക്കും വിദേശത്ത് വ്യവസായ ഏജന്റുമാരുണ്ട്. രാജ്യത്തിന്റെ എല്ലാ കരാറുകളും ഈ ഏജന്റുമാര്‍ മുഖേനയാണ് നല്‍കുന്നത്. അതുവഴിയും കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

  English summary
  A Prince’s Uncertain Fate Deepens Mystery in Saudi Arabia,

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്