ചെന്നായ് മനുഷ്യനായ് ഇയാള്‍ ഇന്നും ജീവിക്കുന്നു
മെക്‌സികോ:'എല്ലാവരെ പോലെ ഞാനും ഒരു മനുഷ്യമാണ്, എന്തിനാണു ദൈവം എന്നെ മാത്രം ഇങ്ങനെ സൃഷ്ടിച്ചു' അചെവേസ് എന്ന 41ക്കാരന്റെ ഈ ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല. വേര്‍വൂള്‍ഫ് സിന്‍ഡ്രാം എന്നറിയപ്പെടുന്ന അപ്പൂര്‍വ്വ രോഗമാണ് അചെവേസിന്. മുഖത്തും ശരീരത്തിലും ചെന്നായ്ക്ക് സാദൃശ്യത്തില്‍ രോമം വളരുന്നതാണ് രോഗം.
മെക്‌സികോ കുടുംബത്തില്‍ 13 പേര്‍ക്ക് ഈ അസുഖമുണ്ട്. രോഗത്തിന്റെ കാരണങ്ങളോ ചികിത്സാ രീതികളോ ഒന്നും തന്നെ കണ്ടു പിടിച്ചിട്ടില്ല. മൊത്തം 50 കേസുകല്‍ മാത്രമാണ് ഈ രോഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിച്ചുള്ളത്. സമൂഹത്തില്‍ ഒറ്റപ്പെടല്‍ മാത്രം അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളാണിവര്‍.

ചെറിയ പ്രായത്തില്‍ തന്നെ രോമ വളര്‍ച്ചയുള്ളത് കൊണ്ട് ഈ യുവാവിന് സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടമായി. എന്തുകൊണ്ട് താന്‍ മാത്രം ഇങ്ങനെയായി എന്ന ചോദ്യം അപ്പോഴെ അലട്ടി കൊണ്ടിരുന്നു. സുഹൃത്തുക്കളോ സ്‌നേഹ ബന്ധങ്ങളോ ഈ യുവാവിന് വിലക്കപ്പെട്ടു.
മാനസികമായ സമ്മര്‍ദങ്ങല്‍ 13ാം വയസില്‍ തന്നെ മദ്യപാനത്തിലേക്ക് കൊണ്ടുപോയ. പിന്നീട് സ്വയം സര്‍ക്കസില്‍ ചേരുകയായിരുന്നു. അവിടെ നിന്നും തന്റെ ജീവിത സഖിയെ കണ്ടെത്തി. എങ്കിലും അതും ദുഖം മാത്രമാണ് നല്‍കിയത്. 13 വയസുള്ള മകള്‍ക്കു ഇതേ രോഗമാണ്.പ്ലാസിറ്റിക് പാത്രങ്ങള്‍ ശേഖരിക്കുന്ന പുതിയ ജോലി തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോള്‍. തെരുവിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും മുഖം മറച്ചു പിടിക്കാന്‍ വിഷമിക്കുകയാണ് ഇന്ന് ഈ യുവാവ്.












Click it and Unblock the Notifications