കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ രാജ്കപൂറിന്റെ വീട് തകര്‍ക്കാന്‍ ശ്രമം!

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനും നിര്‍മ്മാതാവുമായിരുന്ന രാജ് കപൂര്‍ വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. രാജ് കപൂറിന് പാകിസ്താനില്‍ വീടുണ്ടായിരുന്നോ? രാജ് കപൂര്‍ എങ്ങനെ പാകിസ്താനിലെത്തി? അദ്ദേഹത്തിന് തീവ്രവാദ ബന്ധമുണ്ടോ? ഇങ്ങനെ നൂറു ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

രാജ്കപൂറിന്റെ പാകിസ്താനിലെ വീട് ഇടിച്ച് നിരത്താന്‍ ശ്രമം നടന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. പാകിസ്താനിലെ പെഷവാറിലാണ് രാജ് കപൂര്‍ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പഞ്ചാബിലേക്കും മുംബൈയിലേക്കും വരികയായിരുന്നു. അദ്ദേഹത്തിന്റെ പാകിസ്താനിലുള്ള വീട് മ്യൂസിയമായി സ്ഥിതിചെയ്യുകയായിരുന്നു. ഈ കെട്ടിടമാണ് പൊളിച്ചു നീക്കാന്‍ ശ്രമിച്ചത്. വീട് ഇടിച്ചു നിരത്താന്‍ ശ്രമിച്ച ഉടമസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു.

രാജ്കപൂറിന്റെ വീട് തകര്‍ത്തു!

രാജ്കപൂറിന്റെ വീട് തകര്‍ത്തു!

രാജ്കപൂറിന്റെ വീട് മ്യൂസിയമായി സ്ഥിതിചെയ്യുകയായിരുന്നു. ഈ കെട്ടിടമാണ് പൊളിച്ചു നീക്കാന്‍ ശ്രമിച്ചത്.

നൂറു വര്‍ഷം പഴക്കം

നൂറു വര്‍ഷം പഴക്കം

പെഷവാറില്‍ നൂറു വര്‍ഷത്തില്‍ പരം പഴക്കമുള്ള കെട്ടിട്ടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഒരു ഭാഗം പൊളിച്ചു

ഒരു ഭാഗം പൊളിച്ചു

വീട് ഇടിച്ച് നിരത്താന്‍ ശ്രമിച്ച ഉടമസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വീടിന്റെ ഒരു ഭാഗം പൊളിച്ചു കഴിഞ്ഞു. ഡയറക്ടറേറ്റ് ഓഫ് മ്യൂസിയം ആന്റ് ആര്‍ക്കിയോളജിയുടെ പരാതിയിലാണ് കേസെടുത്തത്.

ഭൂകമ്പത്തില്‍ കേടുപാട്

ഭൂകമ്പത്തില്‍ കേടുപാട്

ഭൂകമ്പത്തില്‍ കേടുപാട് സംഭവിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള അധികൃതരുടെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്..

അനുമതിയില്ലാതെയുള്ള നടപടി

അനുമതിയില്ലാതെയുള്ള നടപടി

കെട്ടിടം ദേശീയ പൈതൃക പട്ടികയില്‍പെട്ടതാണെന്നും പ്രവിശ്യാ ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെയായിരുന്നു നടപടിയെന്നും ചൂണ്ടിക്കാണിച്ചാണ് ഉടമസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
The house where actor-director Raj Kapoor was born in Pakistan’s Peshawar was partially demolished by its owners to make way for a plaza but the Khyber Pakhtunkhwa authorities intervened to save the building from total destruction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X