Get Updates
Get notified of breaking news, exclusive insights, and must-see stories!

കാബൂൾ ഭീകരാക്രമണം: പാകിസ്താനൊപ്പമുള്ള ക്രിക്കറ്റ് പരമ്പര റദ്ദാക്കി അഫ്ഗാനിസ്താൻ

പാകിസ്താന്‍റെ പിന്തുണയോടെയാണ് കാബൂള്‍ സ്ഫോടനം നടന്നതെന്ന അഫ്ഗാൻ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലിനെ തുടർന്നാണിത്

കാബൂൾ: പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താൻ. കാബൂൾ ഭീകരാക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും 350 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അഫ്ഗാനിസ്താൻറെ പ്രതികരണം. പാകിസ്താന്‍റെ പിന്തുണയോടെയാണ് കാബൂള്‍ സ്ഫോടനം നടന്നതെന്ന അഫ്ഗാൻ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലിനെ തുടർന്നാണ് അഫ്ഗാന്‍റെ നടപടി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന സൗഹൃദ മത്സരങ്ങളില്‍ നിന്നും അഫ്ഗാൻ പിന്മാറിയിട്ടുണ്ട്.

2017ൽ പാകിസ്താൻ കാബൂളിൽ വച്ച് ആദ്യമായി അഫ്ഗാനിസ്താനുമായി ടി20 മാച്ച് കളിയ്ക്കാനിരിക്കെയാണ് പ്രതീക്ഷകളെ തകിടം മറിച്ച് കാബൂളിനെ നടുക്കിക്കൊണ്ട് രാജ്യത്തിൻറെ തന്ത്രപ്രധാനമേഖലയിൽ സ്ഫോടനം ഉണ്ടാകുന്നത്. അയൽരാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവുവരുത്തുമെന്ന് കരുതിയിരുന്ന ക്രിക്കറ്റ് മത്സരങ്ങളും പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.

photo-

പാകിസ്താനുമൊത്ത് നിശ്ചയിച്ചിട്ടുള്ള എല്ലാ മത്സരങ്ങളും റദ്ദാക്കുന്നുവെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതിനൊപ്പം 80 പേരുടെ ജീവനെടുത്ത ആക്രമണത്തിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. ഭീകരർക്ക്
ഒരു ഭീകരസംഘടനയും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിനെ തുടർന്ന് ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അഫ്ഗാൻ താലിബാൻ രംഗത്തെത്തിയിരുന്നു.

നേരത്തെ 2008ല്‍ മുംബൈ ഭീകരാക്രമണത്തെെ തുടർന്ന് പാകിസ്താനൊപ്പം ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍റെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളെ തുടർന്ന് ബംഗ്ലാദേശും പാകിസ്താനിലേയ്ക്ക് ക്രിക്കറ്റ് താരങ്ങളെ അയയ്ക്കില്ലെന്ന് വ്യക്തമാക്കിയത് പാകിസ്താന് തിരിച്ചടിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+