കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനിൽ കാർ ബോംബാക്രമണം; 12ലധികം പേർ കൊല്ലപ്പെട്ടു! നിരവധി പേർക്ക് പരിക്ക്!

  • By Desk
Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കാർ ബോംബാക്രമണം. ഹെൽമൻഡ് സ്റ്റേഡിയത്തിനടുത്താണ് സ്ഫോടനം ഉണ്ടായത്. 12 ലധികം പേർ കൊല്ലപ്പെട്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുുന്നു. ഡസനിലധികം ആളുകൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നാൽപത് പേർ ലോക്കൽ ആശുപത്രിയിൽ ചിത്സയിലാണെന്ന് ആരോഗ്യ വരുപ്പ് മേധാവി അമിനുള്ള ആബേദ് വ്യക്തമാക്കി.

നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. മരണ സംഖ്യ കൂടാൻ സാധ്യതയുണ്ട്. ആരും തന്നെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സര്ജിക്കൽ സെന്ററിൽ നിന്ന് വലിയ ശബ്ദം കേട്ടിരുന്നെന്ന് ഇറ്റാലിയൻ എൻജിഒ പറയുന്നു. 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും നാല് പേർ ആശുപത്രിയിൽ എത്തുന്നതിന് മുന്നേ തന്നെ മരണപ്പെടുകയായിരുന്നെന്നും അവർ ട്വീറ്റ് ചെയ്തു. അപകടത്തിൽ സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.

Afganistan

അതേസമയം അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനം പതിവ് സംഭവമാണ്. കഴിഞ്ഞ 24ന് നടന്ന ബോംബ് സ്ഫോടനത്തിൽ 18 സൈനീകരടക്കം 23 പേർ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറൻ പ്രവിശ്യയായ ഫറായിലെ സൈനീക ക്യാമ്പിലേക്ക് ചാവേറുകളഅ‍ ഇരച്ചുകയറി നടത്തിയ ആക്രമണത്തിലാണ് 18 സൈനീകർക്ക് ജീവൻ നഷ്ടമായത്. ജനുവരി മധ്യത്തിൽ കാബൂളിലെ ആഡംബര ഹോട്ടലിൽ ചാവേറുകൾ നടത്തിയ ആക്രമണ്ത്തിൽ 130 പേർ കൊല്ലപ്പെട്ടിരുന്നു.

English summary
At least 12 people have been killed and dozens wounded in a car bomb explosion near a sports facility in southern Afghanistan, a health official has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X