കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലരി കുറ്റക്കാരി; എഫ്ബിഐയ്ക്കും അറിയാം, ട്രംപിന് പറയാനുള്ളത് ഇങ്ങനെ..

അധികാരികള്‍ ഹിലരിയെ രക്ഷിക്കുകയാണെന്നും ട്രംപ് ആരോപിക്കുന്നു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഹിലരി ക്ലിന്റനെതിരെയുള്ള ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ ക്ലീന്‍ ചെയ്തതിന് പിന്നാലെ ഹിലരിക്കെതിരെ ട്രംപ്. ഹിലരിക്കെതിരെ പുതിയ തെളിവുകളൊന്നും ലഭിച്ചില്ലെന്ന എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി യുഎസ് കോണ്‍ഗ്രസിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലരി കുറ്റക്കാരിയാണെന്ന ട്രംപിന്റെ ആരോപണം. ഒരാഴ്ചക്കിടെയിലുള്ള 650,000 ഇമെയിലുകളാണ് എഫ്ബിഐ പരിശോധിച്ചത്. അധികാരികള്‍ ഹിലരിയെ രക്ഷിക്കുകയാണെന്നും ട്രംപ് ആരോപിക്കുന്നു.

എന്നാല്‍ പുതുതായി നടത്തിയ അന്വേഷണത്തില്‍ അധികമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് എഫ്ബിഐ ഡയറക്ടറുടെ വാദം. അമേക്കയിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും റിപ്പബ്ലിക്ക് പാര്‍ട്ടി അണികളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഹിലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഹിലരിയുടെ ലീഡ് നിലയില്‍ വ്യത്യാസം വരുകയും ട്രംപും ഹിലരിടയും ഒരേ പോയിന്റ് നിലയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ എഫ്ബിഐ ക്ലീന്‍ ചിറ്റ് നല്‍കിയത് തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുമെന്നും ട്രംപ് കരുതുന്നു.

hillaryclinton

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അപ്രതീക്ഷീതമായൊരു നീക്കമാണ് ഹിലരിയ്ക്ക് എഫ്ബിഐയില്‍ നിന്ന് ലഭിച്ചത്. ഹിലരിയുടെ സ്വകാര്യ സെര്‍വ്വറില്‍ നിന്നുള്ള ഇമെയിലുകളില്‍ തെളിവുകളൊന്നുമില്ലെന്ന് ഞായറാഴ്ചയായിരുന്നു എഫ്ബിഐ പ്രഖ്യാപിച്ചത്. ജൂലൈയിലെ എഫ്ബിയുടെ കണ്ടെത്തലിന് അപ്പുറത്തേക്ക് മറ്റൊന്നുമില്ലെന്നാണ് എഫ്ബിഐ ഡയറക്ടര്‍ വ്യക്തമാക്കിയത്.

English summary
After FBI gave clean chit to Clinton, Trump says she knows she's guilty; FBI knows it too.Hillary Clinton received an unexpected boost to her campaign with just hours left before the US presidential election, FBI gave clean chit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X