കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അള്ളാഹു മുസ്ലിമിന് മാത്രമോ; കോടതി വിധി വിവാദം

Google Oneindia Malayalam News

ക്വാലാലംപൂര്‍: അള്ളാഹു എന്ന് വിളിക്കാനുള്ള അവകാശം മുസ്ലിങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി. മറ്റ് മതസ്ഥര്‍ അള്ളാഹു എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് വിലക്ക്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് വിലക്ക് എന്ന് റോമന്‍ കത്തോലിക്ക പള്ളിക്കാര്‍ കോടതിയില്‍ വാദിച്ചെങ്കിലും വിലപ്പോയില്ല. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിലെ മുതിര്‍ന്ന കോടതിയുടേതാണ് വിധി.

പള്ളിയുടെ ആഴ്ചപ്പതിപ്പില്‍ അള്ളാഹു എന്ന് തുടര്‍ച്ചയായി ഉപയോഗിച്ചതാണ് കേസായത്. പള്ളി മാഗസിന് അള്ളാഹു എന്ന് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നും കീഴ്‌ക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും മലേഷ്യന്‍ ഫെഡറല്‍ കോടതി നിരീക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ ക്രിസ്ത്യന്‍, ഹിന്ദു മതക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കോടതികളില്‍ നിന്നും അര്‍ഹമായ നീതി ലഭിക്കുന്നില്ല എന്ന് പരാതിയുണ്ട്.

allah

മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയാണ് മലേഷ്യയുടേത്. ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ഇല്ലാതാക്കുന്നതാണ് നാലംഗ ജഡ്ജിമാരുടെ വിധി എന്നും ഈ വിധിയില്‍ തങ്ങള്‍ വളരെയധികം നിരാശരാണ് എന്നും റവ. ലോറന്‍സ് ആന്‍ഡ്രൂസ് പറഞ്ഞു. വിവാദമായ ഹെറാള്‍ഡ് മാസികയുടെ എഡിറ്ററാണ് ഇദ്ദേഹം.

ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണ് ഇത്. ന്യൂനപക്ഷങ്ങളായ അവകാശം ഇല്ലാതാക്കിയാല്‍ ആളുകള്‍ക്ക് വേദനിക്കും. അള്ളാ എന്ന അറബി വാക്കിന് ദൈവം എന്നാണ് അര്‍ഥം. മലയ് ഭാഷയിലും ദൈവത്തെ കുറിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് മാത്രമായി അള്ളാ എന്ന് വാക്ക് പരിമിതപ്പെടുത്തണം എന്നാണ് സര്‍ക്കാരിന്റെ വാദം. മൂന്ന് കോടിയോളം ജനങ്ങളുള്ള മലേഷ്യയിലെ മുസ്ലിം ജനസംഖ്യ രണ്ട് കോടിയോളം വരും. ഊ വിഷയം നേരത്തെയും മലേഷ്യയില്‍ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.

English summary
Malaysia's top court on Monday banned non-Muslims from using Allah to refer to God. Allah is the Arabic word for God and commonly used in the Malay language to refer to God.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X