കൊറോണ പരിശോധന വെറും 5 മിനിറ്റിനുള്ളില്‍, ലോകത്തിന് പ്രതീക്ഷയേകി അമേരിക്കയുടെ പുതിയ കണ്ടുപിടിത്തം
വാഷിംഗ്ടണ്‍: ലോകത്താകമാനം ഭീതി സൃഷ്ടിച്ച് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. 597458 പേര്‍ക്കാണ് ഇപ്പോള്‍ ലോകത്ത് കൊറോണ സ്ഥിരീകരിച്ചത്. 133373 പേര് രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 27370 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി വലിയ മുന്നൊരുക്കങ്ങളാണ് ഓരോ ഭരണകൂടവും സ്വീകരിച്ചുപോരുന്നത്.
കൊറോണ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസം രോഗം വ്യാപിക്കുന്നതിന് ഒരു വെല്ലിവിളിയാണ്. ഈ പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുകയാണ് അമേരിക്ക. അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ പരിശോധന ഫലം ലഭ്യമാക്കുന്നതിനുള്ള യന്ത്രം കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു ലാബ്. കൈയിലെടുത്ത് കൊണ്ടു പോകാന്‍ സാധിക്കുന്ന ഈ യന്ത്രം കൊണ്ട് അഞ്ച് മിനിറ്റുനുള്ളില്‍ പരിശോധന ഫലം അറിയാന്‍ സാധിക്കുമെന്നാണ് ലാബ് അവകാശപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്.

ഫലം അറിയാന്‍ വെറും അഞ്ച് മിനിറ്റ്
കയ്യിലെടുത്തു കൊണ്ടു പോകാന്‍ സാധിക്കുന്ന ഈ യന്ത്രം ഉപയോഗിച്ച് അഞ്ച് മിനിറ്റ് കൊണ്ട് കൊറോണ പോസിറ്റീവാണോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. അമേരിക്കയിലുള്ള ഒരു ലാബാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോകത്താകെ കൊറോണ വ്യാപനം തടയുന്നത് പ്രതിരോധിക്കാന്‍ ഈ കണ്ടുപിടിത്തം കൊണ്ട് സാധിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ രോഗം നിര്‍ണയം നടത്താന്‍ വൈറോളജി ലാബുകളെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആശ്രയിക്കുന്നത്.

ഒരു ടോസ്റ്ററിന്റെ വലുപ്പം
എവിടെ വേണമെങ്കിലും കൊണ്ടു പോകാന്‍ സാധിക്കുന്ന ഒരു ടോസ്റ്ററിന്റെ വലുപ്പം മാത്രമാണ് ഈ ഉപകരണത്തിനുള്ളത്. മോളിക്യുലാര്‍ ടെക്നോളജി ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. അഞ്ച് മിനിറ്റ് സമയം വേണം കൊറോണ പോസിറ്റീവായ ആളുടെ പരിശോധനഫലം അറിയാന്‍. എന്നാല്‍ നെഗറ്റീവ് ഫലം അറിയാന്‍ പതിമൂന്ന് മിനിറ്റ് വേണമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്. ഈ ഉപകരം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ യുഎസ ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് നിര്‍മ്മിച്ച അബോട്ട് കമ്പനിക്ക് അടിയന്തര അനുമതി നല്‍കിയിട്ടുണ്ട്.

ക്വാറന്റീന് എളുപ്പമാക്കാം
രോഗ വ്യാപനം സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് ഈ ഉപകരണം എത്തിച്ച് പരിശോധന നടത്താന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ ക്വാറന്റീന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാദിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. വൈറോളജി ലാബുകളിലേക്ക് സ്രവം അയച്ച് ഫലം കാത്തിരിക്കുന്ന വലിയൊരു സമയം ഇവിടെ ഒഴിവാക്കാന്‍ സാധിക്കും. രോഗം സ്ഥിരീകരിച്ചാല്‍ എത്രയും വേഗം ചികിത്സയും ആരംഭിക്കാം. ഈ ഉപകരണത്തിന് നിലവില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമേ എഫ്ഡിഐ നല്കിയിട്ടുള്ളുവെന്ന് അബോട്ട് കമ്പനി അറിയിച്ചു.

അമേരിക്കയ്ക്ക് ഭീതി
അതേസമയം, കൊറോണ മരണത്തില്‍ അമേരിക്കയെ ഭീതിയിലാഴ്ത്തി പഠന റിപ്പോര്‍ട്ട പുറത്തുവന്നു. വരുന്ന നാല് മാസത്തിനുള്ളില്‍ രാജ്യത്ത് 81,000 പേര് കൊറോണ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ഏപ്രിലിന്റെ രണ്ടാമത്തെ ആഴ്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരും. മറ്റ് സംസ്ഥാനങ്ങളിലേക്കും പിന്നീട് ഇത് വ്യാപിക്കും. ജൂലൈയിലും കൊറോണ ബാധിച്ചുള്ള മരണങ്ങള് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണയുടെ ചിത്രം പുറത്തുവിട്ടു
കൊറോണ വൈറസിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. പൂനെയിലെ ഐസിഎംആര്‍-എന്‍ഐവിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ട്രാന്സ്മിഷന് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കൊറോണ വൈറസിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലെ രോഗിയില്‍ നിന്നും ശേഖരിച്ച സാമ്പിളില്‍ നിന്നാണ് മൈക്രോ സ്കോപിക് ചിത്രം എടുക്കാനായത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications