കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ഭരണവിരുദ്ധ വികാരം; ഡൊണാള്‍ഡ് ട്രംപിന് കുരുക്കിട്ട് ജനങ്ങള്‍, തന്നിഷ്ടം നടക്കില്ല!!

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രധാന സഭയായ പ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയാണ്. സെനറ്റില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടെങ്കിലും പ്രതിനിധി സഭയിലെ ഡെമോക്രാറ്റുകളുടെ മുന്നേറ്റം ട്രംപിനെ ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രകടമായത് ഭരണവിരുദ്ധ വികാരമാണ് എന്ന കാര്യത്തില്‍ സംശയമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Us

റിപബ്ലിക്കന്‍ പാര്‍ട്ടി കൈവശം വച്ചിരുന്ന ഒട്ടേറെ സീറ്റുകളില്‍ അട്ടിമറി വിജയം നേടിയാണ് ഡെമോക്രാറ്റുകള്‍ പ്രതിനിധി സഭയുടെ നിയന്ത്രണം പിടിച്ചത്. സെനറ്റിനെക്കേള്‍ അധികാരമുള്ള കോണ്‍ഗ്രസിന്റെ സഭയാണ് പ്രതിനിധി സഭ. ഇവിടെ ഭൂരിപക്ഷം റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നഷ്ടമായത് ട്രംപിന് തിരിച്ചടിയാണ്. കാരണം, ട്രംപിന്റെ ഭരണപരമായ നടപടികളില്‍ അന്വേഷണം നടത്താന്‍ ഇനി ഡെമോക്രാറ്റുകള്‍ക്ക് സാധിക്കും. ഒറ്റയ്ക്ക് തീരുമാനമെടുത്ത് മുന്നോട്ട് പോകാന്‍ ട്രംപിന് സാധിക്കില്ലെന്ന് സാരം. പ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നാന്‍സി പെലോസി ഇക്കാര്യം ആവര്‍ത്തിച്ച് പറയുകയും ചെയ്തു. ഭരണത്തില്‍ പ്രതിപക്ഷത്തിന് കൂടുതല്‍ ഇടപെടാന്‍ ഇനി സാധിക്കുമെന്ന് നാന്‍സി പെലോസി പറയുന്നു.

അതേസമയം, സെനറ്റിന്റെ നിയന്ത്രണം റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തന്നെ ലഭിച്ചത് ട്രംപിന് ആശ്വാസമാണ്. ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ് പ്രതിനിധി സഭയിലുണ്ടായെങ്കിലും സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റ് സ്വന്തമാക്കി. ഇന്ത്യാന, മിസൂറി, നോര്‍ത്ത് ഡക്കോട്ട എന്നിവിടങ്ങളിലെ സെനറ്റ് സീറ്റുകളെല്ലാം ഡെമോക്രാറ്റുകള്‍ക്ക് നഷ്ടമായി. നെവാഡയിലെ ഒരു സെനറ്റ് സീറ്റ് പിടിച്ചെടുക്കാന്‍ സാധിച്ചതാണ് ഡെമോക്രാറ്റുകളുടെ നേട്ടം.

ട്രംപിന്റെ മാതൃകയില്‍ വംശീയമായി പ്രചാരണം നടത്തിയ റിപബ്ലിക്കന്‍ നേതാവ് റോണ്‍ ഡിസാന്റിസ് ജയിച്ചത് എടുത്തുപറയേണ്ടതാണ്. അതേസമയം, ഫ്‌ളോറിഡയില്‍ ഹാഡ് ഗില്ലം കറുത്ത വര്‍ഗക്കാരനായ ആദ്യ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞദിവസം നടന്നത്. 114 ദശലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തിയത്. 2014നേക്കാള്‍ 31 ദശലക്ഷം അധികം വരുമിത്.

ഇത്തവണ പ്രതിനിധി സഭയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നത് മറ്റൊരു പ്രത്യേകതയാണ്. 99 വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് മുസ്ലിം വനിതകള്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു. റാഷിദ ത്‌ലൈബ്, ഇല്‍ഹാം ഉമര്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം വനിതകള്‍. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സോമാലി വംശജയായ അമേരിക്കന്‍ വനിതയാണ് ഇല്‍ഹാം ഉമര്‍.

English summary
The key takeaways from the American midterm election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X