Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ പട്ടാളം സൗദിയിലേക്ക്; ഇറാനെ നേരിടാനെന്ന് പ്രതിരോധ വൃത്തങ്ങള്‍, സൈനികരെ നിറച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്ക പട്ടാളത്തെ സൗദിയിലേക്ക് അയച്ചുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ രണ്ടു ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇറാന്‍ മേഖലയ്ക്ക് മൊത്തം ഭീഷണിയാണെന്നും ഒമാന്‍ കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഇറാനാണെന്നും അമേരിക്ക കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

തങ്ങളുടെ സൈനികരെയും സൗഹൃദരാജ്യങ്ങളെയും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കെയാണ് സൈനികരെ സൗദിയിലേക്ക് അയച്ചിരിക്കുന്നത്. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നേരത്തെ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും മൂന്ന് വീതം യുദ്ധക്കപ്പലുകളാണ് ഇറാന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഇതിനിടെയാണ് സൈനികര്‍ വരുന്ന വാര്‍ത്ത. വിശദാംശങ്ങള്‍ ഇങ്ങനെ...

 500 സൈനികരെ അയച്ചു

500 സൈനികരെ അയച്ചു

500 സൈനികരെയാണ് അമേരിക്ക സൗദിയിലേക്ക് അയക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തിന് ശേഷം ഒമാന്‍ കടലില്‍ ആറ് എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക പറയുന്നു. ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

ഡ്രോണ്‍ വെടിവച്ചിട്ടു

ഡ്രോണ്‍ വെടിവച്ചിട്ടു

അമേരിക്കന്‍ ഡ്രോണ്‍ കഴിഞ്ഞമാസം ഇറാന്‍ സൈനികര്‍ വെടിവച്ചിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈന്യത്തിന് അനുമതി നല്‍കിയെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആക്രമണത്തിന് തൊട്ടുമുമ്പ് തീരുമാനം മാറ്റുകയായിരുന്നുവത്രെ.

വാര്‍ത്ത വന്ന വഴി

വാര്‍ത്ത വന്ന വഴി

സൗദിയിലേക്ക് അമേരിക്കന്‍ സൈനികര്‍ എത്തുന്ന വാര്‍ത്ത ആദ്യം നല്‍കിയത് സിഎന്‍എന്‍ ആണ്. അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ പിന്നീട് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പേര് വെളിപ്പെടുത്തിയില്ല.

ഇതുവരെ എത്തിയത് 2000 പേര്‍

ഇതുവരെ എത്തിയത് 2000 പേര്‍

ഇറാനെ നേരിടുക എന്ന ലക്ഷ്യത്തോടെ ട്രംപ് 2000 അമേരിക്കന്‍ സൈനികരെ ഇതുവരെ ഗള്‍ഫ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇറാന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൗഹൃദ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണിതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. മേഖലയില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

 മിസൈല്‍ സംവിധാനവും

മിസൈല്‍ സംവിധാനവും

മിസൈല്‍ സംവിധാനവും അമേരിക്ക ഇറാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. 6000 അമേരിക്കന്‍ സൈനികരെ കൂടി ഗള്‍ഫിലേക്ക് അയക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ തീരുമാനിച്ചിരുന്നു. ഇറാനുമായി യുദ്ധത്തിന് താല്‍പര്യമില്ല, എന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് ട്രംപ് കഴിഞ്ഞമാസം പറഞ്ഞത്.

ആയുധ ഇടപാട്

ആയുധ ഇടപാട്

അമേരിക്കയും സൗദിയും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. അമേരിക്കയും യുഎഇയും അടുത്ത ബന്ധമുണ്ട്. സൗദിക്ക് ആയുധം വില്‍ക്കാന്‍ ട്രംപ് തീരുമാനിച്ചിരുനനു. എന്നാല്‍ ബുധനാഴ്ച അമേരിക്കന്‍ പാര്‍ലമെന്റില്‍ ആയുധ ഇടപാട് തടയാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റ് ഈ നീക്കം വീറ്റോ ചെയ്യുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+