• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാന്‍ ആശംസകളുമായി ജോ ബൈഡന്‍; ഉയ്ഗൂറുകള്‍ക്കും റോഹിങ്ക്യകള്‍ക്കും വേണ്ടി നില കൊള്ളും

Google Oneindia Malayalam News

വാഷിങ്ടണ്‍: റമദാന്‍ ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യം നേരിടുന്ന കൊറോണ പ്രതിസന്ധിയും ഈ വേളയില്‍ നിയന്ത്രണത്തോടെയുള്ള ആഘോഷങ്ങളുമെല്ലാം അദ്ദേഹം സന്ദേശത്തില്‍ എടുത്തു പറഞ്ഞു. താനും കുടുംബവും എല്ലാ കാലത്തും നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളുമെന്നും ബൈഡന്‍ ഊന്നിപ്പറഞ്ഞു. ലോകത്തിന്റെ പല ഭാഗത്തും പ്രയാസം നേരിടുന്ന മുസ്ലിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വംശീയ വിദ്വേഷത്തിനെതിരെ നില കൊള്ളുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവനയില്‍ പറയുന്നു.

ഇഫ്താര്‍ വിരുന്ന് ഇത്തവണ വൈറ്റ് ഹൗസില്‍ ഓണ്‍ലൈന്‍ വഴി നടത്തും. അടുത്ത തവണ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഇഫ്താര്‍-പെരുന്നാള്‍ വിരുന്നായിരിക്കും നടത്തുക എന്നും അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസഡിന്റായ കഴിഞ്ഞ വര്‍ഷങ്ങളില്‍ റമദാന്‍ ആശംസയോ വൈറ്റ് ഹൗസിലെ ഇഫ്താര്‍ ആഘോഷമോ ഇല്ലായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ജോ ബൈഡന്‍ സ്വീകരിക്കുന്നത്.

കൊറോണ പ്രതിസന്ധി കാരണം ഈ റമദാനിലും കൂട്ടം ചേരാനോ ഒരുമിച്ചിരുന്ന് ആഘോഷങ്ങളില്‍ പങ്കാളികളാകാനോ സാധിക്കുന്നില്ല. മുസ്ലിങ്ങള്‍ ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന മാസമാണിത്. കൂടുതല്‍ പരസഹായം ചെയ്യുന്ന മാസം. അമേരിക്കയുടെ തുടക്കം മുതലേ രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവനകള്‍ ചെയ്തവാണ് മുസ്ലിങ്ങള്‍. രാഷ്ട്ര രൂപീകരണത്തില്‍ അവര്‍ മുഖ്യ പങ്ക് വഹിച്ചു. ഇന്ന് കൊറോണ പ്രതിരോധ രംഗത്ത് മുന്‍പന്തിയില്‍ മുസ്ലിങ്ങളുണ്ട്. വാക്‌സിന്‍ നിര്‍മാണത്തിലും ആരോഗ്യ സേവനത്തിലും, ജോലി അവസരങ്ങള്‍ ഒരുക്കുന്ന വ്യവസായ രംഗത്തും അധ്യാപകരായും സര്‍ക്കാര്‍ ജീവനക്കാരായുമെല്ലാം അമേരിക്കയില്‍ മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍

സാമൂഹിക നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിലും മുസ്ലിങ്ങളുടെ പങ്ക് തുല്യതയില്ലാത്തതാണ്. എന്നാല്‍ ഇപ്പോഴും അമേരിക്കയിലെ മുസ്ലിങ്ങള്‍ മതവിദ്വേഷത്തിന് ഇരകളാകുന്നു. വിദ്വേഷ ആക്രമണത്തിന് ഇരകളാകുന്നു. ഇത്തരം മുന്‍ധാരണ വച്ചുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. വിശ്വാസം പ്രകടിപ്പിക്കുന്നതില്‍ ഭയന്ന് ജീവിക്കുന്ന സാഹചര്യം അമേരിക്കയില്‍ ആര്‍ക്കുമുണ്ടാകരുത്. ജനങ്ങളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ എന്റെ ഭരണകൂടം പ്രത്യേക ശ്രദ്ധ പതിപ്പിക്കും.

Recommended Video

cmsvideo
  പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

  താന്‍ അധികാരത്തിലെത്തിയ വേളയില്‍ ആദ്യം ചെയ്ത കാര്യങ്ങളില്‍ ഒന്ന് മുസ്ലിങ്ങള്‍ക്കുള്ള യാത്രാ നിരോധനം നീക്കുകയായിരുന്നു. മനുഷ്യാവകാശത്തിന് വേണ്ടിയാണ് ഞാന്‍ നില കൊള്ളുന്നത്. ചൈനയിലെ ഉയ്ഗൂളുകളുടെയും മ്യാന്‍മറിലെ റോഹിങ്ക്യകളുടെയും ലോകത്തെ എല്ലാ മുസ്ലിങ്ങളുടെയും അവകാശത്തിന് വേണ്ടി ശബ്ദിക്കും. ഈ മാസം ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ളതാണ്. വൈറ്റ് ഹൗസില്‍ ഇപ്പോള്‍ ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. അടുത്ത വര്‍ഷം വൈറ്റ് ഹൗസില്‍ പെരുന്നാള്‍ ആഘോഷം നടത്തണമെന്ന് ആഗ്രഹിക്കുന്നു എന്നും ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

  English summary
  American President Joe Biden Ramadan Mubarak Statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X