വാനജ്യോതിഷിയുടെ പ്രവചനം സത്യമാകും; ചെങ്കടലില്‍ ഭൂകമ്പമുണ്ടാവും, ഇവർ സുരക്ഷിതരല്ലെന്ന് പ്രവചനം
പശ്ചിമേഷ്യ സജീവ ഭൂകമ്പ മേഖലയാണെന്ന് ഇയാള്‍ പറയുന്നു. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് വേണം നമുക്ക് ജീവിക്കാന്‍. പക്ഷേ അതിന് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരിക്കണമെന്നും അബ്ദുള്‍ അസീസ് പറയുന്നു.

റിയാദ്: തുര്‍ക്കിയിലെ ഭൂകമ്പത്തിന് പിന്നാലെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വലിയ ഭയം. ഏത് നിമിഷവും ഭൂകമ്പം ഈ മേഖലയില്‍ അടക്കം ഉണ്ടാവാമെന്നാണ് ഇവര്‍ കരുതുന്നത്. ഇതേ തുടര്‍ന്ന് ഭൂകമ്പങ്ങളെ നിരീക്ഷിക്കാനാണ് തീരുമാനം. രണ്ട് സുപ്രധാന പ്രവചനങ്ങള്‍ ഇതിന് പിന്നാലെ വന്നിരിക്കുകയാണ്. തുര്‍ക്കിയിലെ ഭൂകമ്പം കൃത്യമായി പ്രവചിച്ച ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് പ്രവചിച്ചത് പോലെയാണ് ഈ പ്രവചനങ്ങളുള്ളത്.
അതും പ്രമുഖ ഭൗമ ശാസ്ത്രജ്ഞന്‍ തന്നെയാണ് ഈ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത് പ്രകാരം തുര്‍ക്കിയിലേതിന് സമാനമായ ഭൂകമ്പമാണ് ഈ മേഖലയ്ക്ക് അടുത്തായി വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. വിശദമായ വിവരങ്ങളിലേക്ക്.....

സൗദി അറേബ്യ സുരക്ഷിതമല്ല
സൗദിയിലെ പ്രമുഖ ഭൗമ ശാസ്ത്രജ്ഞനാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. ചെങ്കടല്‍ വലിയ ഭൂകമ്പത്തിന് വഴിയൊരുക്കുമെന്നാംണ് ഇയാളുടെ പ്രവചനം. സൗദിയിലെ അധികൃതര്‍ ഈ പ്രവചനങ്ങളെ കാര്യമായി എടുത്തിട്ടില്ല. പക്ഷേ ഭൂകമ്പ പ്രവചന കാര്യത്തില്‍ അബ്ദുല്‍ അസീസ് ബിന്‍ ലബോന്‍ എന്ന ഭൗമ ശാസ്ത്രജ്ഞന്‍ വിദഗ്ധനാണ്. അദ്ദേഹം എന്തുകൊണ്ട് ഇവയൊന്നും സുരക്ഷിതമല്ലെന്ന കാര്യം വിശദീകരിക്കുന്നുണ്ട്. സൗദി അടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള സൂചനയാണിതെന്നാണ് കരുതുന്നത്.

ചെങ്കടല്‍ ഭൂകമ്പങ്ങളുടെ കേന്ദ്രം
അല്‍ ഹദാത്ത് ടിവിയുമായുള്ള അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ അബ്ദുള്‍ അസീസ് നടത്തിയത് ഏത് നിമിഷവും അതിശക്തമായ ഭൂകമ്പം ഉണ്ടാവാമെന്നാണ് ഭൗമ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ഭൂകമ്പ സജീവ സാധ്യത മേഖലയാണ് ചെങ്കടല്‍. നിത്യേന ആയിരത്തോളം തുടര്‍ ചലനങ്ങള്‍ ഉണ്ടാവുന്ന സ്ഥലമാണ് ചെങ്കടലെന്നാണ് അബ്ദുള്‍ അസീസ് വിശദീകരിക്കുന്നത്. ഇത് തുര്‍ക്കിയിലേത് പോലെ വമ്പനൊരു ഭൂകമ്പമായി മാറാന്‍ അധികം സമയം വേണ്ട. ഏത് നിമിഷവും ചെങ്കടലില്‍ നിന്ന് സുനാമി അടക്കമുളള വരാമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.

സജീവ ഭൂകമ്പ മേഖല
പശ്ചിമേഷ്യ സജീവ ഭൂകമ്പ മേഖലയാണെന്ന് ഇയാള്‍ പറയുന്നു. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് വേണം നമുക്ക് ജീവിക്കാന്‍. പക്ഷേ അതിന് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരിക്കണമെന്നും അബ്ദുള്‍ അസീസ് പറയുന്നു. ഈ മേഖലയുടെ ഭൗമശാസ്ത്ര ചരിത്രം നമ്മള്‍ മനസ്സിലാക്കണം. അത് കൃത്യമായി പഠിച്ചാല്‍ മനസ്സിലാവും നമ്മള്‍ സജീവ മേഖലയിലാണ് ജീവിക്കുന്നതെന്ന്. ഇത് ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രം വരുന്നതല്ല. ഇത് ഈ മേഖലയുടെ സ്വഭാവങ്ങളിലൊന്നാണ്. അതുകൊണ്ട് ഏത് നിമിഷവും അത് സംഭവിക്കാമെന്നും അബ്ദുള്‍ അസീസ് പറഞ്ഞു.

ജിയോളജിക്കല്‍ സര്‍വേ പറയുന്നത് ഇങ്ങനെ
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
ചെങ്കടല്‍ മേഖലയിലെ പ്രകമ്പനങ്ങള്‍ നിരീക്ഷിക്കാറുണ്ട് സൗദി ജിയോളജിക്കല്‍ സര്‍വേ പറയുന്നു. ഒരാഴ്ച്ചയുണ്ടാവുന്നത് ഡസനില്‍ അധികം മാത്രമേ വരാറുളള്ളത്. പക്ഷേ ഇത് പുറത്തേക്ക് അധികം അനുഭവപ്പെടാറില്ല. അപകടഭീഷണി ഉയര്‍ത്തുന്നതല്ല ഈ ഭൂകമ്പങ്ങളെന്ന് സൗദി ജിയോളക്കിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാ അല്‍ ഖെയില്‍ പറഞ്ഞു. ദുര്‍ബലമായവ മുതല്‍ ശരാശരി വരെയുള്ള ഭൂചലനങ്ങളാണ് ഇവിടെഉണ്ടാവാറുള്ളത്. ഇതൊരു ടെക്ടോണിക് മേഖലയായിട്ടാണ് കരുതുന്നത്. ഭൂകമ്പത്തിന്റെ സമയവും സ്ഥലവും പ്രവചിക്കാനാവില്ല. ഇപ്പോഴത്തേത് വ്യക്തിപരമായ പ്രവചനങ്ങള്‍ മാത്രമാണെന്നും, പഠനത്തെ അടിസ്ഥാനമാക്കിയല്ലെന്നും താരിഖ് പറഞ്ഞു.

ശരിവെച്ച് പ്രവചനം
ജാപ്പനീസ് ഭൂകമ്പ വിദഗ്ധനായ യാഗി യോജിയും സൗദിയിലെ ഭൗമ ശാസ്ത്രജ്ഞന്റെ പ്രവചനത്തെ അംഗീകരിക്കുന്നു. തുര്‍ക്കിക്കും അതിന്റെ അയല്‍ രാജ്യങ്ങളും 7.8 തീവ്രതയില്‍ തന്നെ അതിശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാവുമെന്ന് യാഗി യോജിയും പ്രവചിക്കുന്നു. പ്രഭവ കേന്ദ്രത്തിനടുത്തായി നിരവധി ഫോള്‍ട്ട് ലൈനുകള്‍ ഉണ്ട്. അറബിക് രാജ്യങ്ങള്‍ മുതല്‍ യൂറോപ്പ് വരെ ഇത് നീളാം. ഈ അറേബ്യന്‍ മേഖലയും അനാറ്റോലിയന്‍ പ്ലേറ്റും തമ്മില്‍ കൂട്ടിയിടിക്കും. ഇതിലൂടെ വിചാരിക്കാത്ത രീതിയുള്ള ഊര്‍ജത്തെ തുറന്നുവിടും. അത് ഭൂമിയുടെ പാളികളില്‍ മാറ്റങ്ങളുണ്ടാക്കും. അത് ഭൂകമ്പത്തിലേക്ക് നയിക്കുമെന്നാണ് ജാപ്പനീസ് വിദഗ്ധന്‍ പ്രവചിക്കുന്നത്.












Click it and Unblock the Notifications