കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ 8400ന് ആവശ്യപ്പെട്ടു, 22ലക്ഷം കിട്ടി!

  • By Aswathi
Google Oneindia Malayalam News

ലണ്ടന്‍: എ ടി എമ്മില്‍ 140 ഡോളറിന് ആവശ്യപ്പെട്ട യുവാവിന് കാര്‍ഡ് ഉരച്ച് കിട്ടിയത് 37,000 ഡോളര്‍!. അമേരിക്കയിലെ പോര്‍ട്ട് ലാന്റിലെ ടി ടി ബാങ്കിന്റെ എ ടി എം കൗണ്ടറിലാണ് രസകരവും എന്നാല്‍ അല്പം ഗൗരവമുള്ളതുമായ സംഭവം

140 ഡോളറിന് (ഏകദേശം 8400 രൂപ) വേണ്ടി ഒരു യുവാവ് എ ടി എം കാര്‍ഡ് ഉരച്ച ശേഷം പണം അടിച്ച കാത്തു നിന്നു. വന്നതോ, 37,000 ഡോളര്‍. അതായത് ഇന്ത്യന്‍ രൂപ ഏതാണ്ട് 22 ലക്ഷത്തി 22 ആയിരം രൂപ!

atm

ഒരുമിച്ച് ഇത്രയും വലിയ തുക കിട്ടിയ യുവാവിന് ആകെ പരിഭ്രാന്തിയായി. എ ടി എമ്മില്‍ ഇയാള്‍ക്ക് ശേഷം പണം പിന്‍വലിക്കാന്‍ എത്തിയ യുവതിക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തുമ്പോള്‍ യുവാവ് പണവുമായി കടക്കാനുള്ള ശ്രമിത്തിലായിരുന്നു. പണം മുഴുവന്‍ ഷോപ്പിങ് ബാക്കിലാക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൂടുതല്‍ പരിശോധിച്ച ശേഷം അധികം ലഭിച്ച പണം ബാങ്കില്‍ തിരിച്ചേല്‍പ്പിച്ചു.

എ ടി എമ്മില്‍ പ്രോഗ്രാം ചെയ്ത കോഡില്‍ പറ്റിയ പിഴവാണ് സംഭവത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ ബാങ്കില്‍ നിന്നും പണം പോയിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.

English summary
A malfunctioning automated bank machine has dispensed $37,000 in cash to a man who requested $140.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X