Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുഭാംശു ശുക്ലയുടെ കാത്തിരിപ്പ് തുടരും: ആക്സിയം വിക്ഷേപണം വീണ്ടും മാറ്റി

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം-4 (Ax-4) ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷകനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടെ നാലുപേരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും വൈകും. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ കണ്ടെത്തിയ സാങ്കേതിക തകരാറാണ് വിക്ഷേപണം മാറ്റിവെക്കാൻ കാരണം. അതേസമയം നാളെ വീണ്ടും വിക്ഷേപണം നടന്നേക്കുമെന്നും റിപ്പോർട്ടുകള്‍ വ്യകതമാക്കുന്നു.

എന്തുകൊണ്ട് ദൗത്യം മാറ്റി

ആക്സിയം-4 ദൗത്യം ജൂൺ 10ന് നടക്കേണ്ടിയിരുന്നെങ്കിലും, ഫാൽക്കൺ 9 റോക്കറ്റിന്റെ സ്റ്റാറ്റിക് ഫയർ ടെസ്റ്റിനിടെ ലിക്വിഡ് ഓക്സിജൻ (LOx) ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്ന് നടത്താനിരുന്ന വിക്ഷേപണവും മാറ്റിവെക്കുകയായിരുന്നു. റോക്കറ്റിന്റെ അഞ്ചാം എഞ്ചിനിൽ ലിക്വിഡ് ഓക്സിജൻ ചോർച്ചയും ത്രസ്റ്റ് വെക്ടർ കൺട്രോൾ (TVC) പ്രശ്നവും കണ്ടെത്തിയെന്നാണ് സ്പേസ് എക്സിന്റെ വൈസ് പ്രസിഡന്റ് ഓഫ് ബിൽഡ് ആൻഡ് റിലയബിലിറ്റി വില്യം ഗെർസ്റ്റൻമയർ വ്യക്തമാക്കിയത്.

ax-4

ചോർച്ച മുമ്പ് ഈ ബൂസ്റ്ററിൽ ഉണ്ടായിരുന്നെങ്കിലും പരിഹരിക്കപ്പെട്ടിരുന്നില്ല. ഇതിനെ മറികടക്കാൻ ഒരു പർജ് സംവിധാനം ഘടിപ്പിക്കുകയും ബന്ധപ്പെട്ട ഘടകങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെ ഫ്ലൈറ്റ് പാത്തിൽ പ്രതീക്ഷിക്കപ്പെട്ട പ്രതികൂല കാലാവസ്ഥയും വിക്ഷേപണം മാറ്റിവെക്കുന്നതിന് ഒരു കാരണമായി. നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവർ സംയുക്തമായിട്ടാണ് ദൗത്യം മാറ്റിവെക്കാനുള്ള തീരുമാനം എടുത്തത്.

ദൗത്യത്തില്‍ ആരൊക്കെ

ആക്സിയം-4 ദൗത്യം ഹൂസ്റ്റൺ ആസ്ഥാനമായുള്ള ആക്സിയം സ്പേസിന്റെ നാലാമത്തെ മനുഷ്യ ബഹിരാകാശ ദൗത്യമാണ്. നാസ, ഐ എസ് ആർ ഒ, യൂറോപ്യൻ സ്പേസ് ഏജൻസി (ESA) എന്നിവയുമായുള്ള സഹകരണത്തിന്റെ ഭാഗമായിട്ടാണ് ദൗത്യ നടക്കുന്നത്. ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ശുഭാംശു ശുക്ലയ്ക്ക് പുറമെ, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു, മുൻ നാസ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ എന്നിവരും ഉൾപ്പെടുന്നു.

പെഗ്ഗി വിറ്റ്സൺ ഈ ദൗത്യത്തിന്റെ കമാൻഡറായും ശുഭാംശു ശുക്ല പൈലറ്റായും പ്രവർത്തിക്കും. 1984-ൽ റാകേഷ് ശർമ്മ റഷ്യയുടെ സോയൂസ് ദൗത്യത്തിന് ശേഷം ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായി മാറാനുള്ള കാത്തിരിപ്പിലാണ് ശുഭാംശു ശുക്ല.

ലക്ഷ്യം

ശാസ്ത്രീയ ഗവേഷണം, ഔട്ട്റീച്ച് പ്രവർത്തനങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയാണ് ആക്സിയം-4 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 14 14 ദിവസം ചെലവഴിക്കുന്ന ഈ സംഘം 31 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഏകദേശം 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ശുഭാംശു ശുക്ല വിദ്യാർത്ഥികളുമായും അമച്വർ റേഡിയോ കമ്മ്യൂണിറ്റിയുമായും സംവദിക്കുകയും ഒരു ഇന്ത്യൻ വി ഐ പിയുമായി വിഡിയോ കോൾ നടത്തുകയും ചെയ്യും, വി ഐ പിയുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് പ്രധാനമന്ത്രിയായിരിക്കുമെന്ന് സൂചനയുണ്ട്.

ഈ ദൗത്യം ഇന്ത്യയുടെ ഗഗന്യാൻ പദ്ധതിക്ക് മുന്നോടിയായുള്ള ഒരു പ്രധാന പടികൂടിയാണ്. 2027-ൽ ഐ എസ് ആർ ഒ തങ്ങളുടെ സ്വന്തം ബഹിരാകാശ പേടകത്തിൽ മനുഷ്യരെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അയക്കാൻ ലക്ഷ്യമിടുന്നു. ശുഭാംശു ശുക്ലയുടെ ഈ ദൗത്യത്തിലെ അനുഭവം ഗഗന്യാൻ പദ്ധതിക്ക് വിലപ്പെട്ട പരിശീലനമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

വിക്ഷേപണം കാണാം

നാളെ വിക്ഷേപണം നടക്കുകയാണെങ്കില്‍ സ്പേസ് എക്സിന്റെ വെബ്സൈറ്റിലൂടെയും X-ലെ @SpaceX അക്കൗണ്ടിലൂടെയും തത്സമയം വിക്ഷേപണം കാണാം. നാസയുടെ NASA+ പ്ലാറ്റ്ഫോമും ആക്സിയം സ്പേസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലും വിക്ഷേപണവും ഡോക്കിംഗും തത്സമയം സംപ്രേഷണം ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+