ഇന്റര്‍നെറ്റിലൂടെ കുഞ്ഞിനെ വാങ്ങിയയാള്‍ പിടിയില്‍
സാന്റിയാഗോ : ഇന്റര്‍നെറ്റിലൂടെ കുഞ്ഞിനെ വാങ്ങിയ യുവാവിനെതിരെ കേസ്. ചിലിയിലാണ് സംഭവം. 102 ഡോളറിന് പെണ്‍കുഞ്ഞിനെ വാങ്ങിയ ജുവാന്‍ കാര്‍ലോസ് പചേക്കോ എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്.
2013 നവംബര്‍ ആറിന് പതിനെട്ടുകാരിയായ അമ്മയാണ് ഇന്റര്‍നെറ്റിലൂടെ തന്റെ കുഞ്ഞിനെ വിറ്റത്. കുഞ്ഞ് ജനിച്ച് വെറും രണ്ടുദിവസം മാത്രമായപ്പോഴായിരുന്നു ഇത്. സാന്റിയാഗോയിലെ ഹോസ്പിറ്റലില്‍ പ്രസവത്തിനുളള ചെലവായി തുക നല്‍കുകയായിരുന്നു.

ജനവരിയിലാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ടതായി കാണിച്ച് പിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഈ സമയത്തിനുളളില്‍ യുവാവ് കുഞ്ഞിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട വാദം നവംബര്‍ 11 ന് തുടങ്ങും. യുവാവിന് രണ്ടുവര്‍ഷം ജയില്‍ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. കുഞ്ഞിനെ വിറ്റ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെയും കേസ് ഉണ്ട്.












Click it and Unblock the Notifications