കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഒരുമിച്ച് ജീവിയ്ക്കേണ്ട അവസ്ഥയിലേയ്ക്ക് ചൈനീസ് പെണ്‍കുട്ടികള്‍,കാണൂ

  • By ജാനകി
Google Oneindia Malayalam News

ബെയ്ജിംഗ്: നമുക്ക് ഏറെ വിചിത്രമെന്ന് തോന്നുന്ന ഒട്ടേറെ ആചാരങ്ങളുടെ നാടാണ് ചൈന. ചൈനക്കാരുടെ ഭക്ഷണ രീതി മുതല്‍ ജീവിത രീതിവരെ അനുകരിയ്ക്കാന്‍ കഴിയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ജനസംഖ്യ വര്‍ധനവ് ചൈന നേരിടുന്ന പ്രധാന പ്രശ്‌നമായിരുന്നു. ഒറ്റകുട്ടി നിയമത്തിലൂടെ ജനസംഖ്യ നിയന്ത്രിയ്ക്കുകയാണ് ചൈന.

നിയമമൊക്കെ കാര്യക്ഷമമായി നടപ്പിലാക്കുന്നുവെങ്കിലും ചൈനയിലെ യുവാക്കള്‍ വലിയൊരു പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്. കല്യാണ പ്രായമായാല്‍ ഇവര്‍ക്ക് വേണ്ട പെണ്ണിനെ കിട്ടുന്നില്ല. ചൈനയില്‍ പെണ്‍കുട്ടികള്‍ കുറഞ്ഞതാണ് പ്രതിസന്ധിയ്ക്ക് കാരണം. 117 പുരുഷന്‍മാര്‍ക്ക് 100 ല്‍ താഴെ മാത്രം സ്ത്രീകള്‍ എന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

ലിംഗ നിര്‍ണയം നടത്തി പെണ്‍ഭ്രൂണത്തെ നശിപ്പിയ്ക്കുന്നതും പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതിന് ഇടയാക്കി. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2020 ഓടെ ചൈനയില്‍ 3കോടിയോളം യുവാക്കള്‍ക്ക് വധുവിനെ ലഭിയ്ക്കാതെ അവിവാഹിതരായി ജീവിതം തുടരേണ്ടി വരും. ഈ അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി പ്രശസ്ത സാമ്പത്തിക ഗവേഷകന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം ചൈനീസ് യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു...

നിര്‍ദ്ദേശം

നിര്‍ദ്ദേശം

ഷെജിംഗ് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസറായ ഷീ സുവോഷിയാണ് പെണ്‍കുട്ടികളുടെ കുറവ് പരിഹരിയ്ക്കാന്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

ഭാര്യയെ പങ്ക് വയ്ക്കുക

ഭാര്യയെ പങ്ക് വയ്ക്കുക

ഒന്നിലധികം യുവാക്കള്‍ക്ക് ഒരു ഭാര്യ എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറ്റുക എന്നാണ് സുവോഷി പറയുന്നത്. ഇത്തരം വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്നും അദ്ദേഹം പറയുന്നു.

കഷ്ടകാലത്തിലേയ്ക്ക്

കഷ്ടകാലത്തിലേയ്ക്ക്

സമീപ ഭാവിയില്‍ തന്നെ ചൈനയിലെ പെണ്‍കുട്ടികള്‍ ഇത്തരമൊരു ദുരവസ്ഥയിലേയ്ക്ക് പോകുമെന്നാണ് പല കണക്കുകളും സൂചിപ്പിയ്ക്കുന്നത്

സ്വവര്‍ഗ വിവാഹവും

സ്വവര്‍ഗ വിവാഹവും

ഒരു സ്ത്രീയെ ഒന്നിലധികം പുരുഷന്‍മാര്‍ വിവാഹം കഴിയ്ക്കുന്നത് പോലെ പുരുഷന്‍മാര്‍ പരസ്പരം വിവാഹം കഴിയ്ക്കുന്നതും നിയമപരമായി അംഗീകരിയ്ക്കണമെന്നും പ്രൊഫസര്‍ പറയുന്നു

വിമര്‍ശനം

വിമര്‍ശനം

കടുത്ത വിമര്‍ശനമാണ് ഓണ്‍ലൈന്‍ ലോകത്ത് നിന്നും സുവോഷിയ്ക്ക് നേരിടേണ്ടി വന്നത്. ബ്‌ളോഗിലൂടെയാണ് അദ്ദേഹം തന്റെ ആശയങ്ങള്‍ മുന്നോട്ട് വച്ചത്.

പാവപ്പെട്ടവര്‍ക്ക്

പാവപ്പെട്ടവര്‍ക്ക്

പണക്കാര്‍ക്ക് പെണ്‍കുട്ടികളെ ലഭിയ്ക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വിവാഹം കഴിയ്ക്കാന്‍ പെണ്‍കുട്ടികളെ കിട്ടില്ലെന്നുമാണ് സുവോഷി പറയുന്നത്

സുരക്ഷിതമല്ല

സുരക്ഷിതമല്ല

പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതിനാല്‍ അവര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വര്‍ധിയ്ക്കാനുള്ള സാഹചര്യം ഉണ്ട്

ഞെട്ടിപ്പോകും

ഞെട്ടിപ്പോകും

2020 ഓടെ മൂന്ന് കോടി അവിവാഹിതരായ ചെറുപ്പക്കാര്‍ ചൈനയില്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.

പെണ്‍ഭ്രൂണ ഹത്യ

പെണ്‍ഭ്രൂണ ഹത്യ

വര്‍ധിച്ച തോതിലുള്ള പെണ്‍ഭ്രൂണഹത്യയാണ് ചൈനയില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയാന്‍ കാരണം

ദുരവസ്ഥ

ദുരവസ്ഥ

ഒന്നിലധികം പേരൊടൊപ്പം വിവാഹ ജിവിതം നയിക്കേണ്ട അവസ്ഥയിലേയ്ക്ക് ചൈനയിലെ പെണ്‍കുട്ടികള്‍ എത്തപ്പെടുമോ

നിര്‍ദ്ദേശം വേറൊന്നുമല്ല പണ്ട് കേരളത്തില്‍ പോലും നിലനിന്നിരുന്ന ബഹുഭര്‍തൃത്വം തന്നെ. ഒരു പെണ്‍കുട്ടിയെ ഒന്നിലധികം പുരുഷന്‍മാര്‍ വിവാഹം ചെയ്യുക. സമീപ ഭാവിയില്‍ തന്നെ ഇത്തരമൊരു ദുരവസ്ഥയിലേയ്ക്ക് ചൈനയിലെ പെണ്‍കുട്ടികള്‍ പോകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഞെട്ടിയ്ക്കുന്ന ചില കാര്യങ്ങള്‍ ഇതാ...

English summary
Bachelor glut in China leads to a proposal: Share wives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X