ബഹ്‌റൈന്‍ രാജകുടുംബാംഗങ്ങള്‍ക്കെതിരെ ലണ്ടൻ പോലീസ് അന്വേഷണം? ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ സംഭവിച്ചത്
ലണ്ടന്‍: ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ വിവാദത്തില്‍ പെടുന്നത് ആദ്യമായിട്ടൊന്നും അല്ല. സൗദി രാജകുടുംബാംഗത്തിനെതിരെ അമേരിക്കയില്‍ ഉണ്ടായ നടപടികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം മാത്രമേയുള്ളൂ.
എന്നാല്‍ ഇപ്പോള്‍ ബഹ്‌റൈന്‍ രാജകുടുംബാംഗങ്ങള്‍ക്ക് നേര്‍ക്കാണ് ആരോപണം. സംഭവം നടന്നത് ലണ്ടനില്‍ വച്ചാണ്. ലണ്ടന്‍ പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയേക്കും എന്നാണ് മിഡില്‍ ഈസ്റ്റ് ഐ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബഹ്‌റൈന്‍ ആക്ടിവിസ്റ്റുമായി പൊതു നിരത്തില്‍ വച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു എന്നും അയാളെ സോഷ്യല്‍ മീഡിയയില്‍ ഭീഷണിപ്പെടുത്തി എന്നും ആണ് പരാതി.

ബഹ്‌റൈന്‍ രാജകുടുംബാംഗങ്ങള്‍
ക്രമസമാധാന ലംഘനം നടത്തി എന്ന ആരോപണത്തിലാണ് ആണ് ബഹ്‌റൈന്‍ രാജകുടുംബാംഗങ്ങള്‍ഡ ലണ്ടനില്‍ അന്വേഷണം നേരിടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സസ്ട്രീറ്റില്‍ വച്ചായിരുന്നു സംഭവം എന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍
ബഹ്‌റൈനി മനുഷ്യാവകാശ പ്രവര്‍ത്തകരായ ഇസ അല്‍ അലി , മൂസ അബ്ദാലി എന്നിവര്‍ക്ക് നേര്‍ക്കായിരുന്നു കയ്യേറ്റ ശ്രമം. ഇവര്‍ ഇതിന്റെ വീഡിയോ പകര്‍ത്തി ലണ്ടന്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരൊക്കെ?
ബഹ്‌റൈന്‍ രാജകുടുംബാംഗമായ ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയും മകന്‍ റാഷിദും പിന്നെ മറ്റൊരാളും ചേര്‍ന്നാണ് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് പരാതിയില്‍ ഉള്ളത്. മൂന്നാമനും രാജുകുടുംബാംഗം തന്നെയാണെന്നും പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഭീഷണി
ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ ഏപ്രില്‍ 14 ന് ആയിരുന്നു സംഭവം നടന്നത്. അതിന് ശേഷം ഇസ അലിക്കും മൂസ അബ്ദാലിക്കും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി ഉണ്ടായി എന്നാണ് പരാതി. ബഹാറൈനിലെ കുടുംബാംഗങ്ങള്‍ക്ക് നേര്‍ക്കായിരുന്നു ഭീഷണി എന്നാണ് പറയുന്നത്. ഇക്കാര്യവും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടത്രെ.

കേസ് എടുത്തു?
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ ലണ്ടന്‍ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അന്വേഷണം ഏത് ഘട്ടത്തിലാണെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

വിന്‍ഡ്‌സര്‍ ഹോഴ്‌സ് ഷോ
ലണ്ടിനെ പ്രസിദ്ധമായ വിന്‍ഡ്‌സണ്‍ ഹോഴ്‌സ് ഷോ തുടങ്ങാനിരിക്കെയാണ് ഈ സംഭവ വികാസങ്ങള്‍ എന്നതാണ് ഏറെ ശ്രദ്ധ നേടുന്ന കാര്യം. ബഹ്‌റൈന്‍ രാജാവ് പങ്കെടുക്കുന്ന പരിപാടിയാണിത്. പരിപാടിക്കായി ബ്രിട്ടീഷ് രാജ്ഞി ബഹ്‌റൈന്‍ രാജാവിനെ ക്ഷണിച്ചിട്ടുണ്ട്.

ബഹ്‌റൈന്‍ പ്രതിസന്ധി
ബഹ്‌റൈനില്‍ അടുത്തിടെയായി ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ഭൂരിപക്ഷ ജനവിഭാഗമായ ഷിയാക്കള്‍ സുന്നി ഭരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ വെടിവപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications