ഖത്തര്‍ സൈന്യം ബഹ്‌റൈനില്‍; കടുത്ത നടപടിയുമായി ബഹ്‌റൈന്‍, പുറത്തുപോകാന്‍ അന്ത്യശാസനം

  • Written By:
Subscribe to Oneindia Malayalam

മനാമ: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഖത്തറിനെതിരേ കടുത്ത നടപടിയുമായി ബഹ്‌റൈന്‍. സമാധാന ശ്രമങ്ങളുമായി കുവൈത്ത് അമീര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് ബഹ്‌റൈന്‍ നിലപാട് കടുപ്പിക്കുന്നത്. ഖത്തര്‍ സൈന്യത്തോട് ഉടന്‍ രാജ്യം വിട്ടുപോകണമെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.

ഐസിസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് ഖത്തര്‍ സൈന്യം ബഹ്‌റൈനില്‍ തുടര്‍ന്നിരുന്നത്. എന്നാല്‍ ഇനി ഒരു നിമിഷം പോലും ബഹ്‌റൈനില്‍ നില്‍ക്കരുതെന്നാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതോടെ ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടാന്‍ സമീപ ഭാവിയില്‍ സാധ്യതയില്ലെന്ന് വ്യക്തമായി.

അഭ്യാസ പ്രകടനങ്ങള്‍

അഭ്യാസ പ്രകടനങ്ങള്‍

ഖത്തര്‍ സൈന്യം അമേരിക്കന്‍ സൈന്യത്തോടൊപ്പം അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇനി തുര്‍ക്കി സൈന്യത്തോടൊപ്പം ആയുധ പരിശീലനം ആരംഭിക്കാനിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഐസിസ് വിരുദ്ധ പോരാട്ടത്തിന് വേണ്ടി രാജ്യത്തുള്ള ഖത്തര്‍ സൈനികര്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം നല്‍കിയത്.

അമേരിക്കന്‍ സേനാ ആസ്ഥാനം

അമേരിക്കന്‍ സേനാ ആസ്ഥാനം

അമേരിക്കന്‍ നാവിക സേനയുടെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനം ബഹ്‌റൈനാണ്. അമേരിക്കന്‍ സൈന്യത്തിന് കീഴില്‍ വിവിധ രാജ്യങ്ങളിലെ സൈനികര്‍ ബഹ്‌റൈനിലുണ്ട്. അതില്‍ ഖത്തര്‍ സൈനികരും ഉള്‍പ്പെടും.

ഉടന്‍ അതിര്‍ത്തി കടക്കണം

ഉടന്‍ അതിര്‍ത്തി കടക്കണം

പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇനി ഖത്തര്‍ സൈന്യം രാജ്യത്ത് തങ്ങേണ്ടെന്നാണ് ബഹ്‌റൈന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ അതിര്‍ത്തി ഉടന്‍ കടക്കണമെന്നാണ് ലഭിച്ച നിര്‍ദേശം. ഇതിന് 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

അമേരിക്കന്‍ സൈന്യത്തെ അറിയിച്ചു

അമേരിക്കന്‍ സൈന്യത്തെ അറിയിച്ചു

സഖ്യസേനയില്‍ ഇനി ഖത്തറില്‍ നിന്നുള്ള സൈനികര്‍ വേണ്ടെന്നാണ് ബഹ്‌റൈന്‍ പറയുന്നത്. രണ്ടുദിവസത്തിനകം ഖത്തര്‍ സൈനികര്‍ ബഹ്‌റൈന്‍ വിട്ടുപോകണം. ഇക്കാര്യം അമേരിക്കന്‍ സൈന്യത്തെയും ബഹ്‌റൈന്‍ അറിയിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിര്‍ത്തിയിലെ നീക്കങ്ങള്‍

അതിര്‍ത്തിയിലെ നീക്കങ്ങള്‍

അതിര്‍ത്തിയില്‍ ഖത്തര്‍ സൈന്യം നടത്തിയ ചില നീക്കങ്ങളാണ് ബഹ്‌റൈനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെ ഖത്തര്‍ മേഖലയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ പതിവ് രീതിയാണെന്നാണ് ഖത്തറിന്റെ വിശദീകരണം.

അമേരിക്കന്‍ സൈന്യത്തോടൊപ്പം

അമേരിക്കന്‍ സൈന്യത്തോടൊപ്പം

അല്‍ ഗലായീല്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യത്തോടൊപ്പം ഖത്തര്‍ സൈന്യം സൈനികാഭ്യാസ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഞായറാഴ്ചയാണ് പ്രകടനം സമാപിച്ചത്. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് നടത്തിയ പ്രകടനം അയല്‍ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പുമായിരുന്നു.

തുര്‍ക്കി സൈന്യമെത്തി

തുര്‍ക്കി സൈന്യമെത്തി

അതേസമയം, തുര്‍ക്കി സൈന്യം ഖത്തര്‍ തലസ്ഥാനത്തെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഇനി സൈനികാഭ്യാസ പ്രകടനം നത്തുമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദിക്കും ബഹ്‌റൈനും യുഎഇക്കും അമര്‍ഷമുണ്ടാക്കുന്ന നീക്കങ്ങളാണിത്.

താരിഖ് ബിന്‍ സിയാദ് താവളം

താരിഖ് ബിന്‍ സിയാദ് താവളം

താരിഖ് ബിന്‍ സിയാദ് സൈനിക താവളത്തിലാണ് തുര്‍ക്കി സൈന്യത്തോടൊപ്പമുള്ള ആദ്യ പരിശീലനം നടക്കുക. ഖത്തറും തുര്‍ക്കും പ്രതിരോധ-സൈനിക-സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പടിയാണ് ഈ അഭ്യാസ പ്രകടനം.

3000 സൈനികര്‍ എത്തും

3000 സൈനികര്‍ എത്തും

ഖത്തറിലേക്ക് 3000 സൈനികരെ അയക്കാന്‍ തുര്‍ക്കി നേരത്തെ തീരുമാനിച്ചിരുന്നു. ഖത്തറില്‍ നിലവില്‍ തുര്‍ക്കിക്ക് സൈനിക താവളമുണ്ട്. ഇപ്പോള്‍ ഈ താവളത്തില്‍ 150 സൈനികര്‍ മാത്രമാണുള്ളത്. ഇത് 3000 ആക്കാനാണ് തീരുമാനം.

സൗദിയിലേക്ക് വേണ്ട

സൗദിയിലേക്ക് വേണ്ട

സൗദിയെയും യുഎഇയെയും ബഹ്‌റൈനെയും ഏറെ ചൊടിപ്പിക്കുന്ന തീരുമാനമാണിത്. തുര്‍ക്കി സൈന്യത്തെ ഖത്തറിലേക്കയക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്. സൗദിയിലേക്കും വേണമെങ്കില്‍ സൈനികരെ അയക്കാമെന്ന് തുര്‍ക്കി അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യമില്ലെന്ന് സൗദി പ്രതികരിച്ചിട്ടുണ്ട്.

English summary
Bahrain has ordered Qatari troops serving in a coalition fighting against the Islamic State of Iraq and the Levant (ISIL, ISIS) group to leave its territory, the AFP news agency has reported.
Please Wait while comments are loading...