കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ബംഗ്ലാദേശ് നടി മരിച്ച നിലയില്‍; കൊലപ്പെടുത്തിയത് ഭര്‍ത്താവ്, ഞെട്ടലില്‍ സിനിമ ലോകം

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായ ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെരാനിഗഞ്ചിലെ ഹസ്രത്പൂര്‍ പാലത്തിന് സമീപം ചാക്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് കെരാനിഗഞ്ച് മോഡല്‍ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ മരണവാര്‍ത്ത പുറത്തറിഞ്ഞതോടെ ഞെട്ടലിലാണ് സിനിമ ലോകം.

1

സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഷകാവത്ത് അലി നോബിളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യയെ താനാണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ഫര്‍ഹാദിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് നോബിളിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കുണ്ടെന്ന് സമ്മതിക്കുകയും ചെയ്‌തെന്ന് ധാക്ക ജില്ലാ പോലീസ് (എസ്പി) മറൂഫ് ഹുസൈന്‍ സര്‍ദാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2

ഷിമുവിനെ കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച കലബാഗന്‍ പോലീസ് സ്റ്റേഷനില്‍ ഷിമുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ സലിമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (എസ്എസ്എംസിഎച്ച്) അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

3

45 കാരിയായ റൈമ ഇസ്ലാം ഷിമു, 1998-ല്‍ 'ബര്‍തമാന്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് കാലെടുവയ്ക്കുന്നത്. തുടര്‍ന്ന് 25 ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. താരത്തിന്റെ വിയോഗ വാര്‍ത്ത ബംഗ്ലാദേശ് സിനിമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ അസോസിയേറ്റ് അംഗം കൂടിയായിരുന്നു ഷിമു. സിനിമകള്‍ക്ക് പുറമേ, ടെലിവിഷന്‍ നാടകങ്ങളിലും അവര്‍ പ്രവര്‍ത്തിക്കുകയും നിര്‍മ്മാണം നടത്തുകയും ചെയ്തു.

4

അതേസമയം, അറസ്റ്റിലായ ഭര്‍ത്താവ് നോബിളിനെ മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കുടുംബ വഴക്കാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സ്വാധീനമുള്ള ഒരു നടനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് വ്യക്തമാക്കുകയുള്ളൂ. റൈമയെ കാണാതായപ്പോള്‍ ഭര്‍ത്താവ് നൊബേല്‍ ഞായറാഴ്ച (ജനുവരി 16) കലബാഗന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ ഡ്രൈവറാണ് ഒപ്പം കസ്റ്റഡിയിലാണ് മറ്റൊരാള്‍

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

'ആക്ഷന്‍ ഹീറോയ്ക്ക് നടക്കാനാവില്ലെ': ശബരിമലയിലേക്ക് ഡോളിയിലെത്തിയ അജയ് ദേവ്ഗണിന് പരിഹാസം'ആക്ഷന്‍ ഹീറോയ്ക്ക് നടക്കാനാവില്ലെ': ശബരിമലയിലേക്ക് ഡോളിയിലെത്തിയ അജയ് ദേവ്ഗണിന് പരിഹാസം

English summary
Bangladeshi actress Raima Islam Shimu who was missing Found Dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X