കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കാതെ ട്രംപ്: വിജയ പ്രഖ്യാപനം വ്യാജമെന്ന്, മാധ്യമങ്ങൾക്ക് പഴി

Google Oneindia Malayalam News

വാഷിംഗ്ടൺ: അമേരിക്കൻ ടിവി ചാനലുകൾ ജോ ബൈഡനെ അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചപ്പോഴും അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ വ്യാജമായി യുഎസ് തിരഞ്ഞെടുപ്പിലെ വിജയം പ്രഖ്യാപിക്കാൻ ശ്രമിക്കുകയാണെന്നാണ് ശനിയാഴ്ച ട്രംപ് പ്രതികരിച്ചത്. പരാജയം സമ്മതിക്കാൻ തയ്യാറാവാത്ത ട്രംപ് ജോ ബൈഡൻ താൻ വിജയാണെന്ന നിലയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന മാധ്യമങ്ങൾ അദ്ദേഹത്തെ സഹായിക്കാൻ ഇത്രയധികം ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും നമുക്കെല്ലാവർക്കും അറിയാം: സത്യം വെളിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല." എന്നാണ് ട്രംപ് ഇതിന് പിന്നാലെ പ്രതികരിച്ചത്. ലളിതമായ കാര്യം എന്തെന്നാൽ ഈ തിരഞ്ഞെടുപ്പ് ഇനിയും അവസാനിച്ചില്ലെന്നാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ട്രംപിന്റെ മർമ്മത്തിന് കുത്തി കമല-ബൈഡൻ ..കാരണം ഇതാ

ജോ ബൈഡന് എത്ര വയസായി: അമേരിക്കയിലെ പ്രായം കൂടിയ പ്രസിഡന്റ്, റീഗനെ പിന്നിലാക്കിജോ ബൈഡന് എത്ര വയസായി: അമേരിക്കയിലെ പ്രായം കൂടിയ പ്രസിഡന്റ്, റീഗനെ പിന്നിലാക്കി

ജോ ബൈഡനെ ഏതെങ്കിലും സംസ്ഥാനത്തിന്റെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ല. കടുത്ത മത്സരം നടന്ന ഏതെങ്കിലും സംസ്ഥാനങ്ങളിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നുമുള്ള ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഞങ്ങളുടെ പ്രചാരണം സാധുതയുള്ളതാണ്. നിയമപരമായ വെല്ലുവിളികളാണ് അന്തിമ വിജയം നിർണ്ണയിക്കുന്നത്. പെൻസിൽവാനിയയിൽ വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിനെത്തിയ ഞങ്ങളുടെ നിയമവിഗ്ധരെ പ്രവേശിപ്പിച്ചില്ല. ആരാണ് പ്രസിഡന്റ് ആകേണ്ടതെന്ന് തീരുമാനിക്കുന്നത് ലീഗൽ വോട്ടുകളാണ്. മാധ്യമങ്ങളല്ല.

biden-trump-4-696x3

തിങ്കളാഴ്ച മുതൽ ഞങ്ങളുടെ കാമ്പെയിൻ കേസ് കോടതിയിൽ വിചാരണ ചെയ്യാൻ തുടങ്ങും. തിരഞ്ഞെടുപ്പ് നിയമങ്ങൾ പൂർണ്ണമായും ശരിവയ്ക്കുകയും ശരിയായ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്. അമേരിക്കൻ ജനതയ്ക്ക് സത്യസന്ധമായ ഒരു തിരഞ്ഞെടുപ്പിന് അവകാശമുണ്ട്. അതിനർത്ഥം എല്ലാ നിയമപരമായ ബാലറ്റുകളും എണ്ണുകയെന്നാണ്. അതേ സമയം അനധികൃത ബാലറ്റുകൾ കണക്കാക്കുകയും ചെയ്യരുത്. തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് സമ്പൂർണ്ണ വിശ്വാസമുണ്ടെന്ന് ഉറപ്പാക്കാനുള്ള ഏക മാർഗ്ഗമിതാണ്. ബൈഡെൻ കാമ്പെയിൻ ഈ അടിസ്ഥാന തത്വത്തോട് യോജിക്കാൻ വിസമ്മതിക്കുന്നുവെന്നും യോഗ്യതയില്ലാത്തതോ മരണമടഞ്ഞതോ ആയ വോട്ടർമാർ വഞ്ചനാപരമായതോ നിർമ്മിച്ചതോ ആയ ബാലറ്റുകൾ എണ്ണാൻ ആഗ്രഹിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. തെറ്റ് ചെയ്യുന്ന ഒരു കക്ഷി മാത്രമേ നിയമവിരുദ്ധമായി നിരീക്ഷകരെ വോട്ടെണ്ണുന്ന സ്ഥലത്ത് നിന്ന് മാറ്റിനിർത്തുകയുള്ളൂ. ട്രംപ് പറയുന്നു.

English summary
Biden 'Rushing to Falsely Pose' as Winner Trump slams Joe Biden after Pennsylvania results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X