Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്‍ തലാലിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ന്നടിഞ്ഞു; 5500 കോടി നഷ്ടം, കീഴടങ്ങാതെ കോടതിയില്‍

അഴിമതി കാരണം സര്‍ക്കാരിന് നഷ്ടമായ കോടികള്‍ തിരിച്ചടച്ചാല്‍ മോചിപ്പിക്കാമെന്ന വ്യവസ്ഥ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

Recommended Video

cmsvideo
    കോടീശ്വരൻ ബിൻ തലാലിന്റെ ബിസിനസ് സാമ്രാജ്യം തകർന്നടിഞ്ഞു | Oneindia Malayalam

    റിയാദ്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളാണ് സൗദി അറേബ്യയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. സൗദി രാജകുടുംബാംഗമായ ഇദ്ദേഹത്തെ കഴിഞ്ഞമാസം അഞ്ചിനാണ് അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്തത്. കോടികളുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന ബിന്‍ തലാലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

    വളരെ പരിതാപകരമായ അവസ്ഥയിലാണ് അദ്ദേഹത്തിന്റെ വ്യവസായങ്ങളെല്ലാമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 850 കോടി ഡോളറിന്റെ (ഏകദേശം 5500 കോടി രൂപ) നഷ്ടമാണ് ഒരു മാസത്തിനിടെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കുണ്ടായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക സമ്പന്നരില്‍ പത്താമനായ ബിന്‍ തലാല്‍ ഇപ്പോഴും തടവില്‍ തന്നെയാണ്. ഇനിയും അദ്ദേഹം പുറത്തിറങ്ങിയില്ലെങ്കില്‍ അമേരിക്കയും യൂറോപ്പും വ്യാപിച്ചു കിടക്കുന്ന ബിസിനസ് ശൃംഖലയ്ക്ക് കനത്ത തിരിച്ചടിയാകും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ...

    കൂപ്പു കുത്തുന്ന ലോകം

    കൂപ്പു കുത്തുന്ന ലോകം

    നവംബര്‍ അഞ്ചിനാണ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ സൗദിയില്‍ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ബിന്‍ തലാലിന്റെ ബിസിനസുകള്‍ കൂപ്പു കുത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അദ്ദേഹം എപ്പോള്‍ ഇറങ്ങുമെന്ന് സൂചനകള്‍ പുറത്തുവരാത്ത പശ്ചാത്തലത്തിലാണ് തകര്‍ച്ച.

    വന്‍കിടക്കാര്‍ക്ക് മുട്ടിടിക്കും

    വന്‍കിടക്കാര്‍ക്ക് മുട്ടിടിക്കും

    ഇദ്ദേഹത്തിന്റെ നിക്ഷേപ കമ്പനി കിങ്ഡം ഹോള്‍ഡിങ് ആണ്. ഈ കമ്പനി വഴിയായിരുന്നു അദ്ദേഹം ലോകവ്യാപകമായി ബിസിനസ് വളര്‍ത്തിയത്. ട്വിറ്ററിലും സിറ്റിഗ്രൂപ്പിലും ആപ്പിളിലുമുള്‍പ്പെടെ ലോകത്തെ മുന്‍നിര കമ്പനികളിലെല്ലാം ബിന്‍ തലാലിന് നിക്ഷേപമുണ്ട്.

    അനിശ്ചിതത്വം

    അനിശ്ചിതത്വം

    ബിന്‍ തലാല്‍ എപ്പോള്‍ മോചിതനാകുമെന്ന് ഇതുവരെ വിവരങ്ങള്‍ ലഭ്യമല്ല. അറസ്റ്റിലായ പല രാജകുമാരന്‍മാരെയും വിട്ടയക്കാന്‍ ധാരണയായെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ, ബിന്‍ തലാലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു.

    അഞ്ചിലൊന്ന് നഷ്ടം

    അഞ്ചിലൊന്ന് നഷ്ടം

    ഈ സാഹചര്യത്തിലാണ് കമ്പനികള്‍ സാമ്പത്തികമായി കൂപ്പുകുത്തുന്നത്. കിങ്ഡം ഹോള്‍ഡിങ്‌സിന് അഞ്ചിലൊന്ന് നഷ്ടം സംഭവിച്ചുവെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട്. 850 കോടി ഡോളര്‍ നഷ്ടമാണ് ഒരു മാസത്തിനിടെ സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

    1300 കോടി ഡോളര്‍

    1300 കോടി ഡോളര്‍

    എന്നാല്‍ ബിസിനസില്‍ ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും തിരിച്ചുപിടിക്കാന്‍ സാധിക്കുന്നതേയുള്ളൂവെന്നാണ് കിങ്ഡം ഹോള്‍ഡിങിന്റെ സിഇഒ തലാല്‍ അല്‍ മയ്മന്‍ പറയുന്നത്. 1300 കോടി ഡോളര്‍ ഏതുസമയവും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കമ്പനിയുടെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

    അടുത്തൊന്നും പുറത്തിറങ്ങില്ല

    അടുത്തൊന്നും പുറത്തിറങ്ങില്ല

    ബിന്‍ തലാല്‍ അടുത്തൊന്നും പുറത്തിറങ്ങാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ബിന്‍ തലാലുമായി വര്‍ഷങ്ങള്‍ ബന്ധമുള്ളവരെ ഉദ്ധരിച്ചാണ് വാര്‍ത്തയെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കിങ്ഡം ഹോള്‍ഡിങ്‌സിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ അനിശ്ചതത്വം നിലനില്‍ക്കുകയാണെന്നും അവര്‍ പറയുന്നു.

    ധനകാര്യ സ്ഥാപനങ്ങളും

    ധനകാര്യ സ്ഥാപനങ്ങളും

    ബിന്‍ തലാലിന് വന്‍തോതില്‍ നിക്ഷേപമുള്ള ധനകാര്യ സ്ഥാപനങ്ങളും അവസ്ഥയും പരുങ്ങലിലാണ്. ബിന്‍ തലാല്‍ ഇപ്പോള്‍ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ്. ഈ ഹോട്ടല്‍ താല്‍ക്കാലിക തടവറയാക്കിയിരിക്കുകയാണ് ഭരണകൂടം. ഇവിടെ നിന്ന് 10 മിനുറ്റ് യാത്ര ചെയ്താല്‍ ബിന്‍ തലാലിന്റെ കൊട്ടാരത്തിലെത്താം.

     നിരവധി പേര്‍ മോചനത്തിന്

    നിരവധി പേര്‍ മോചനത്തിന്

    അഴിമതി കാരണം സര്‍ക്കാരിന് നഷ്ടമായ കോടികള്‍ തിരിച്ചടച്ചാല്‍ മോചിപ്പിക്കാമെന്ന വ്യവസ്ഥ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഈ വ്യവസ്ഥ അംഗീകരിച്ച് നിരവധി രാജകുമാരന്‍മാരും വ്യവസായികളും മോചനത്തിന്റെ വഴിയിലാണ്. 95 ശതമാനം പേരും ഇത്തരത്തില്‍ പുറത്തിറങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ബിന്‍ തലാലിന്റെ കാര്യത്തില്‍ തീരുമാനം എന്താണെന്ന് വ്യക്തമല്ല.

     ബിന്‍ തലാല്‍ കോടതിയിലേക്ക്

    ബിന്‍ തലാല്‍ കോടതിയിലേക്ക്

    അഴിമതി വിരുദ്ധ അറസ്റ്റിലൂടെ സൗദി ഭരണകൂടം 80000 കോടി ഡോളര്‍ തിരിച്ചുപിടിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതിന്റെ നിശ്ചിത ശതമാനമാണ് മോചനം ആവശ്യമുള്ളവര്‍ തിരിച്ചടയ്‌ക്കേണ്ടത്. തയ്യാറല്ലാത്തവര്‍ക്ക് കോടതി നടപടികള്‍ നേരിടാം. ബിന്‍ തലാല്‍ കോടതിയില്‍ പോകാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

     മയ്തിബ് പണം നല്‍കി

    മയ്തിബ് പണം നല്‍കി

    അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖനായിരുന്നു മയ്തിബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍. സൗദി സുരക്ഷാ ഗാര്‍ഡിന്റെ മേധാവിയായിരുന്നു ഇദ്ദേഹം. ഒരു പക്ഷേ, അടുത്ത രാജാവായി വരെ പരിഗണിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് മയ്തിബ്. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇദ്ദേഹം പണം നല്‍കി മോചനത്തിന് തയ്യാറായിട്ടുണ്ട്.

     സര്‍ക്കാരിന്റെ വ്യവസ്ഥ

    സര്‍ക്കാരിന്റെ വ്യവസ്ഥ

    അറസ്റ്റിലായ ഭൂരിഭാഗം പേര്‍ക്കും പൊതുമാപ്പ് നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചവരാണിവര്‍. അല്ലാത്തവരെ നിയമപരമായി വിചാരണ ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടന്‍ മോചിപ്പിക്കുമെന്ന് അറിയിച്ചത്. അഴിമതി നടത്തിയെന്ന് കണ്ടെത്തിയ തുകയുടെ നിശ്ചിത ശതമാനം സര്‍ക്കാരിന് തിരിച്ചടയ്ക്കണമെന്നതാണ് പ്രധാന വ്യവസ്ഥ.

     159 പേരെ മാത്രം

    159 പേരെ മാത്രം

    അഴിമതിയുടെ പേരില്‍ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതില്‍ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളില്‍ ജയിലില്‍ അടച്ചു. പ്രമുഖര്‍ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ആഡംബര ഹോട്ടലിലാണ്. ഭൂരിഭാഗം പേരും സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.

     മോചന വഴി തെളിഞ്ഞത്

    മോചന വഴി തെളിഞ്ഞത്

    വ്യവസായികളുടെ കൂട്ട അറസ്റ്റ് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. സൗദിയില്‍ നിക്ഷേപം ഇറക്കുന്നതിന് നിരവധി വന്‍കിട വ്യവസായികള്‍ വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പൊതുമാപ്പ് നല്‍കി മോചിപ്പിക്കാന്‍ തീരുമാനമായത്. എന്നാല്‍ വ്യവസ്ഥ അംഗീകരിക്കാത്തവരെ വിട്ടയക്കില്ല.

    ആറ് മാസം കഴിയും

    ആറ് മാസം കഴിയും

    കൈക്കൂലി, സര്‍ക്കാര്‍ കരാറുകളില്‍ തിരിമറി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഏതെങ്കിലും വ്യക്തികള്‍ക്കെതിരേ പ്രത്യേകം ആരോപണം ഉന്നയിച്ചിട്ടില്ല. അറസ്റ്റിലായവരെ മോചിപ്പിക്കുക വഴി ലഭിക്കുന്ന പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവരെ ആറ് മാസം വരെ തടവില്‍ പാര്‍പ്പിക്കും. ഇക്കാലയളവില്‍ ഇവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കും. കോടതി വിധിയും ഈ സമയത്തിനകം വരുമെന്നാണ് കരുതുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+