കാബൂളിൽ ആക്രമണം: റോക്കറ്റ് പതിച്ചത് ഇന്ത്യൻ അംബാസിഡറുടെ വസതിയ്ക്ക് സമീപം!!ഒരാഴ്ചക്കിടെ രണ്ട് ആക്രമണം

  • Written By:
Subscribe to Oneindia Malayalam

കാബൂൾ: അഫ്ഗാനിസ്താനിൽ ആക്രമണം. കാബൂളിലെ ഇന്ത്യൻ അംബാസഡറുടെ ഗസ്റ്റ് ഹൗസില്‍ റോക്കറ്റ് പതിക്കുകയായിരുന്നു. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. നാറ്റോയുടെ സമാധാന കോണ്‍ഫറന്‍സ് കാബൂളില്‍ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. റോക്കറ്റ് പതിച്ചതിനെ തുടർന്ന് സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് കാബൂളിലെ ടോളോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് സംഭവം.

കാബൂളിലെ ഗ്രീൻ സോണിലുള്ള ഇന്ത്യൻ ഗസ്റ്റ് ഹൗസിന്‍റെ ടെന്നീസ് കോര്‍ട്ടിലാണ് റോക്കറ്റ് പതിച്ചതെന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 150 പേരുടെ മരണത്തിനിടയാക്കിയ ഐസിസ് ആക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും കാബൂളിൽ ആക്രമണമുണ്ടാവുന്നത്.

English summary
Blast at international peace conference in Kabul; no reports of injuries.
Please Wait while comments are loading...