കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനിലെ ഷിയ പള്ളിയില്‍ ബലിപെരുന്നാള്‍ നമസ്ക്കാരത്തിനിടെ ചാവേര്‍ സ്ഫോടനം, 25 മരണം

Google Oneindia Malayalam News

സനാ:യെമനിലെ ഷിയ പള്ളിയില്‍ ബലിപെരുന്നാള്‍ നമസ്‌ക്കാരത്തിനിടെ ചാവേര്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 25 പേര്‍ മരിയ്ക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.സനയിലെ ബാലിലി പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

യെമന്റെ തലസ്ഥാനമായ സനയുടെ നിയന്ത്രണം വിമതരുടെ കൈയ്യിലാണ്. രണ്ട് ചാവേറുകളാണ് പള്ളിയില്‍ സ്‌ഫോടനം നടത്തിയത്. മുന്‍പും ഷിയ പള്ളികള്‍ക്ക് നേരെ യെമനില്‍ ആക്രമണം നടന്നിട്ടുണ്ട്. ഇവയിലേറെയും ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയവയായിരുന്നു.

Yemen

ഒരു വര്‍ഷത്തിന് മുന്‍പ് തുടങ്ങിയ ആഭ്യന്തര സംഘര്‍ഷത്തില്‍ യെമനിലെ പല പ്രദേശങ്ങളും വിമതര്‍ പിടിച്ചെടുത്തിരുന്നു. സനയും വിമതരുടെ നിയന്ത്രണത്തിലാണ്. ഷിയ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള പോരാണ് ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കുന്നത്.

യെമന്‍ പ്രസിഡന്റിനെ വിമതര്‍ പുറത്താക്കിയിരുന്നു. ഏദന്‍ ഉള്‍പ്പടെയുള്ള വിമത പ്രദേശങ്ങള്‍ തിരിച്ച് പിടിയ്ക്കാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശ്രമിയ്ക്കുന്നുണ്ട്. അതേ സമയം വിമതര്‍ പുറത്താക്കിയ യെമന്‍ പ്രസിഡന്റ് അബ്ദ് റബ്ബു മണ്‍സൂര്‍ ഹാദി തിരകെ ഏദനില്‍ എത്തി. ചൊവ്വാഴ്ചയാണ് പ്രസിഡന്റ് മടങ്ങിയെത്തിയത്.

English summary
Deadly blasts hit Yemen mosque during Eid prayers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X