ഡോക് ല തര്‍ക്കം: ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് യുഎസ്

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ ശുഭസൂചനയുമായി അമേരിക്ക. സിക്കിം സെക്ടറിലെ ഡോക് ലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നുമാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കിയ അമേരിക്ക ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് നടത്തുന്ന ചര്‍ച്ചകള്‍ വഴി പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ഉഭയകക്ഷി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുമെന്നും ഹീതര്‍ നോവാര്‍ട്ട് വ്യക്തമാക്കി.

ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ വഴി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി നേരത്തെ അമേരിക്ക തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തി തര്‍ക്കം യുദ്ധത്തിന്‍റെ യ വക്കോളമെത്തി നില്‍ക്കെ ചൈനയുടെ നയതന്ത്ര ഇടപെടലുകള്‍ തടസ്സമില്ലാതെ തുടരുമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യവക്താവ് ല്യൂ കാങ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡോക് ലയില്‍ നിന്ന് സൈന്യത്തെ തിരിച്ചുവിളിയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന.

സൈന്യത്തെ പിന്‍വലിക്കണം

സൈന്യത്തെ പിന്‍വലിക്കണം

ഇന്ത്യ- ഭൂട്ടാന്‍- ചൈന തുടങ്ങി മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനില്‍ നിന്ന് ചര്‍ച്ചയ്ക്ക് മുമ്പായി സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉന്നയിക്കുന്നത്. ട്രൈ ജംങ്ഷന്‍ സംബന്ധിച്ച് ചൈനയുടെ നിലപാട് മാറ്റം ഇന്ത്യയ്ക്ക് സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്നോട്ട് പോകണമെന്നാണ് ചൈനയുടെ ആവശ്യമെങ്കില്‍ ചൈനയും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. അല്ലാതെ ഇന്ത്യയുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ പ്രതീക്ഷേണ്ടതില്ലെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

പ്രശ്നപരിഹാരത്തിന്

പ്രശ്നപരിഹാരത്തിന്

ഇന്ത്യയും ചൈനയും തമ്മില്‍ ഡോക് ല പ്രദേശത്തെ ചൊല്ലി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ഇതുവരെയും സുനിശ്ചിതമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചര്‍ച്ചയിലൂടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സാധ്യതകള്‍ മുന്നോട്ടുവച്ചുവെന്നും ജൂണ്‍ 30 ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ട്രൈ ജംങ്ഷന്‍ പോയിന്‍റിലെ അതിര്‍ത്തി സംബന്ധിച്ച് 2012ല്‍ ഇന്ത്യ-ചൈന- ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി കരാര്‍ ഒപ്പുവച്ചിരുന്നുവെന്നും സുഷമാ സ്വരാജ് നേരത്തെ രാജ്യസഭാംഗങ്ങളോട് വ്യക്തമാക്കിയിരുന്നു.

 അതിര്‍ത്തി നിര്‍ണയത്തില്‍ പാളി!!

അതിര്‍ത്തി നിര്‍ണയത്തില്‍ പാളി!!

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി അന്തിമമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്നും, ഇതുപോലെ തന്നെയാണ് ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിയെന്നും ചൂണ്ടിക്കാണിക്കുന്ന സുഷമാ സ്വരാജ് ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിയാണ് അതിര്‍ത്തികള്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നു. എന്നാല്‍ ചൈനയാണ് ബുള്‍ഡോസറുകളുമായി മണ്ണുമാന്ത്രി യന്ത്രങ്ങളുമായി റോഡ് നിര്‍മിക്കാന്‍ ആരംഭിച്ചതെന്നും അതിന് ശേഷം മാത്രമാണ് ഇന്ത്യയും ഭൂട്ടാനും ചൈനീസ് റോഡ് നിര്‍മാണത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തുന്നതെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

 ചൈനയുടെ ലക്ഷ്യം വ്യക്തം

ചൈനയുടെ ലക്ഷ്യം വ്യക്തം

മൂന്ന് രാജ്യങ്ങളും ട്രൈ ജംങ്ഷനായി അംഗീകരിച്ചിട്ടുള്ള പ്രദേശം സ്വന്തമാക്കി ട്രൈ ജംങ്ഷന്‍ പദവി ഇല്ലാതാക്കുകയാണ് ചൈനീസ് തന്ത്രമെന്നും സുഷമാ സ്വരാജ് പറയുന്നു. ഈ നീക്കത്തിന് ശേഷം മാത്രമാണ് ഇന്ത്യ ചിത്രത്തിലേയ്ക്ക് വരുന്നതെന്നും ലോകരാഷ്ട്രങ്ങള്‍ അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയ്ക്കൊപ്പമാണെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല


ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ ചൂണ്ടിക്കാണിച്ചിരുന്നു. ജൂലൈ 27, 28 തിയ്യതികളില്‍ ചൈനയില്‍ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതകളുണ്ട് എന്ന സൂചനയാണ് ബാഗ്ലെയുടെ വെളിപ്പെടുത്തല്‍ നല്‍കുന്നത്.

ബ്രിക്സ് ഉച്ചകോടി

ബ്രിക്സ് ഉച്ചകോടി

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ഉച്ഛസ്ഥായിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച ചൈനയിലേക്ക് തിരിക്കുമെന്ന വാര്‍ത്ത ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്നാല്‍ ചൈനയില്‍ വച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ജൂലൈ 27, 28 തിയ്യതികളിലായാണ് ചൈനയില്‍ വെച്ച് ഉച്ചകോടി നടക്കുന്നത്.

ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം

ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം

സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ എല്ലാ ലോകരാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാര്‍ലമെന്‍റിലാണ് ഒരുമാസം പിന്നിട്ട ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സുഷമാ സ്വരാജിന്‍റെ പ്രതികരണം. ഇന്ത്യ യുക്തിരഹിതമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അതിനാല്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്നുമാണ് സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ഡോക് ലയിലെ അതിര്‍ത്തി പ്രശ്നത്തില്‍ നിലവിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനായി നയതന്ത്രശ്രമങ്ങള്‍ നടത്തിവരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയുടെ മുന്നറിയിപ്പുകളെ അവഗണിച്ച ഇന്ത്യ ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ മുന്നറിയിപ്പ് നല്‍കി

ഇന്ത്യ മുന്നറിയിപ്പ് നല്‍കി

ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കത്തെ എതിര്‍ത്ത ഇന്ത്യന്‍ സൈന്യം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നും സുഷമാ സ്വരാജ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ഇന്ത്യയെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായി കോഴിക്കഴുത്ത് പോലെയാണ് സ്ഥിതി ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+