കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ നേതാവിന്റെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

ക്രെംലിന്‍: റഷ്യന്‍ സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം നയിക്കാനിരിക്കെ കൊല്ലപ്പെട്ട പ്രതിപക്ഷ നേതാവ് ബോറിസ് നെംസോവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. അന്‍മസാര്‍ ഗുബഷേവ്, സൗര്‍ ദാദയേവ് എന്നിവരാണ് പിടിയിലായതെന്ന് ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) അറിയിച്ചു.

ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എഫ്.എസ്.ബി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ബോര്‍നികോര്‍ ദേശീയ ടെലിവിഷനിലൂടെ വ്യക്തമാക്കി. കൊലയ്ക്കുള്ള പ്രേരണയെക്കുറിച്ച് ഇവരില്‍ നിന്നും വിവരം ലഭിച്ചിട്ടില്ല. മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ കൊലപാതകം നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

boris-nemtsov

കഴിഞ്ഞ മാസം 27ന് രാത്രിയാണ് ബോറിസ് നെംസോവ് കൊല്ലപ്പെട്ടത്. കാമുകിക്കൊപ്പം ക്രെംലിനിലെ പാലത്തിനു സമീപം നടന്നു നീങ്ങവെ പിറകില്‍ നിന്നും അജ്ഞാതര്‍ വെടിവെച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഇത്രയും പ്രമുഖനായ ഒരു നേതാവ് കൊല്ലപ്പെട്ടത് റഷ്യയെ മാത്രമല്ല ലോക രാജ്യങ്ങളെയും ഞെട്ടിച്ചിരുന്നു.

റഷ്യയില്‍ പ്രസിഡന്റ് വഌഡിമീര്‍ പുടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കവെയായിരുന്നു ബോറിസ് നെംസോവിന്റെ മരണം. അതുകൊണ്ടുതന്നെ പുടിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം പുടിന്‍ നിഷേധിക്കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് കൊലപാതകത്തിന്റെ വസ്തുതകളിലേക്ക് നയിക്കുമെന്നാണ് റഷ്യന്‍ ജനതയുടെ പ്രതീക്ഷ.

English summary
Boris Nemtsov murder; Russian authorities arrest 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X