സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു.. വിവാഹം 14ൽ.. കുഞ്ഞ് 16ൽ

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചു. തന്റെ പതിനാലാം വയസ്സില്‍ വിവാഹിതനായ അലി അഖൈസിക്കും ഭാര്യയ്ക്കുമാണ് കുഞ്ഞ് പിറന്നത്. അലിക്കിപ്പോള്‍ പതിനാറ് വയസ്സാണ് പ്രായം. ഇവരുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തബൂക്ക് മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. കുഞ്ഞിന് മുഹമ്മദ് എന്നാണ് പേരിട്ടിരിക്കുന്നത്. മകനോടൊപ്പമുള്ള ചിത്രം അലി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. അലിയുടെ പിതാവ് മുഹമ്മദ് അല്‍ഖൈസിയും സന്തോഷം പങ്കിട്ട് രംഗത്ത് വന്നിട്ടുണ്ട്. പതിനഞ്ചുകാരിയാണ് കുഞ്ഞിന്റെ അമ്മയായ പെണ്‍കുട്ടി. പ്രായക്കുറവ് മൂലം ഏറെ കോലാഹലം സൃഷ്ടിച്ചതായിരുന്നു ഇവരുടെ വിവാഹം.

ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

boy

ആൾദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്.. അക്രമാസക്തരായി ജനക്കൂട്ടം.. സ്വാമി ഒളിവിൽ

അലി അല്‍ഖൈസി ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ബന്ധുവായ പെണ്‍കുട്ടിയെ ആണ് അലി വിവാഹം ചെയ്തിരുന്നത്. അധ്യാപകര്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം വിവാഹം ആഘോഷിക്കു്ന്ന അലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഈ പ്രായത്തില്‍ വിവാഹം ചെയ്യാനുള്ള ബന്ധുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടായിരുന്നുവത്രേ അലിയുടെ വിവാദ കല്യാണം.

English summary
Plus one student became father of baby boy in Saudi Arabia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്