കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിപ്പണി വെറും അടിമപ്പണി; ചെരിപ്പ് വാങ്ങാൻ പോലും തികയില്ല, ഒരു മന്ത്രിയുടെ വെളിപ്പെടുത്തൽ!

  • By Desk
Google Oneindia Malayalam News

റിയോ ഡി ജനീറിയോ: മന്ത്രിമാർക്ക് ഒരു മാസം എത്ര ശമ്പളം കിട്ടും. അതുകൊണ്ട് നന്നായി ജീവിക്കാൻ‌ കഴിയുമോ? എന്നാൽ ഇല്ലെന്നാണ് ബ്രസീലിയൻ വനിത മന്ത്രിയുടെ പ്രസ്താവന. പൊതുസേവനത്തിന് കിട്ടുന്ന ശമ്പളം വെച്ചു നോക്കിയാൽ മന്ത്രിപ്പണി അടമപ്പണിക്ക് തുല്ല്യമാണെന്ന ബ്രസീലിയൻ വനിത മന്ത്രിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. തനിക്ക് മാസം കിട്ടുന്ന 10000 ഡോളർ മാത്രമാണെന്നും ഇത് തനിക്ക് ചെരിപ്പ് വാങ്ങാനോ മേക്കപ്പ് ചെയ്യാനോ തികയുന്നില്ലെന്നുമാണ് മന്ത്രിയുടെ പരാതി.

തടവുകാരെകൊണ്ട് സർക്കാർ ഉണ്ടാക്കുന്നത് കോടികളുടെ ലാഭം; എറ്റവും കൂടുതൽ പണമെത്തുന്നത് കണ്ണൂരിൽ നിന്ന്തടവുകാരെകൊണ്ട് സർക്കാർ ഉണ്ടാക്കുന്നത് കോടികളുടെ ലാഭം; എറ്റവും കൂടുതൽ പണമെത്തുന്നത് കണ്ണൂരിൽ നിന്ന്

ഇത് അടിമത്ത ജോലിക്ക് സമമാണ്. ബ്രസീലിയൻ നിയമം അനുസരിച്ച് അടിമത്തം എന്നാൽ ഒരാൾ മോശം സാഹചര്യം, കൂടുതൽ സമയം, നിർബന്ധിത തൊവിൽ തുടങ്ങിയ ചെയ്യിക്കുന്നതാണെന്ന് അവർ പറയുന്നു. പ്രസിഡന്റ് മൈക്കൽ ടെമെറിന്റെ ക്യാബിനറ്റ് അംഗവും മാനവശേഷി മന്ത്രാലയ മന്ത്രിയുമായ ലൂയീസിലിൻഡ വാലോയിസ്. ഭരണ ഘടന പൊതു സേവനത്തിന് നൽകുന്ന ശമ്പളം 10170 ഡോളറാണ്. എന്നാൽ തനിക്ക് 18412 ഡോളർ നൽകണമെന്നാണ് മന്ത്രിയുടെ ആവശ്യം.

പോരാട്ടങ്ങളെ പ്രതിനിധീകരിക്കുന്നില്ല

പോരാട്ടങ്ങളെ പ്രതിനിധീകരിക്കുന്നില്ല

കറുത്ത വംശജയായ വലോയിസ് അവരുടെ സമൂഹത്തെയോ കറുത്ത സ്ത്രീകളെയോ വംശീയത നിലനിർത്താൻ അവർ നടത്തുന്ന പോരാട്ടങ്ങളെയോ പ്രതിനിധീകരിക്കുന്നില്ലെന്നാണ് ഈ പ്രസ്താവനകൊണ്ട് വെളിവാക്കിയതെന്നാണ് ബ്ലാക്ക് കൺവർജൻ‌സ്, നാഷണൽ ആർട്ടിക്കുലേഷൻ ഓഫ് ദി ബ്രസീലിയൻ ബ്ലാക്ക് മൂവ്മെന്റ് എന്നിവർ പ്രതികരിച്ചത്.

അഴിമതി ആരോപണങ്ങൾ

അഴിമതി ആരോപണങ്ങൾ

അടുത്തിടെയായി ബ്രസീൽ സാമൂഹ്യവംശീയ പ്രശ്നങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. 2014ലെ ഓപ്പറേഷൻ കാർ വാഷിലൂടെ അഴിമതി നടത്തിയതിന് പ്രസിഡന്റായിരുന്ന ദിൽമാ റൂസെഫിനെ പുറത്താക്കുകയും മുൻ നേതാവ് ലൂയിസ് ഇനാഷ്യോ ഡാ സിൽവ ഉൾപ്പടെയുള്ളവർക്ക് നേരെ ക്രിമിനൽ കേസ് വരികയും ചെയ്തിരുന്നു.

ജീവിത ശൈലിക്ക് ഒട്ടും യോജ്യമല്ല

ജീവിത ശൈലിക്ക് ഒട്ടും യോജ്യമല്ല

മാസം 10170 ഡോളർ എന്നത് തന്റെ ജീവിത ശൈലിക്ക് ഒട്ടും അനുയോജ്യമല്ല. ഒരു വിരമിച്ച ന്യായാധിപ എന്ന നിലിയിൽ വേണമെങ്കിൽ ഉൾക്കൊള്ളാമെങ്കിലും ഒരു സംസ്ഥാന മന്ത്രിയായി കഴിയാൻ അത് തികയുന്നില്ല എന്ന് വലോയിസ് പറയുന്നു.

റേഡിയോയ്ക്ക് നൽകിയ അഭിമുഖം

റേഡിയോയ്ക്ക് നൽകിയ അഭിമുഖം

ഏറ്റവും കുറഞ്ഞത് വിലകൂടിയ വസ്ത്രങ്ങൾ വേണ്ടതുണ്ട്, മുടി ഉൾപ്പെടെയുള്ള മേക്കപ്പ്, സുഗന്ധ വസ്തുക്കൾ, തുണികൾ, ഷൂസുകൾ, ഭക്ഷണം എന്നിവയെല്ലാം സ്ഥാനത്തിന് അനുയോജ്യം ആകേണ്ടതുണ്ടെന്ന് ഒരു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

English summary
A Brazilian minister is facing backlash after saying she feels like a “slave” for earning as much as $10,000 a month—in a country whose average monthly wage hovers around $635 and where millions of locals are in poverty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X