കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 മക്കളെ ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച മുസ്ലീം യുവതിക്ക് തടവ്

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: തന്റെ മൂന്നു മക്കളെയും തീവ്രവാദി ഗ്രൂപ്പ് ആയ ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച മുസ്ലീം യുവതിക്ക് ബ്രീട്ടീഷ് കോടതി രണ്ടരവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. മുസ്ലീം മതത്തിലേക്ക് മാറിയ ലൊര്‍ന മൂര്‍(34) ആണ് ശിക്ഷപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സാജിദ് അസ്ലം സിറിയയില്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നത് അധികൃതരെ അറിയിച്ചെന്നും കോടതി കണ്ടെത്തി.

11 മാസംമാത്രം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെയാണ് സിറിയയിലെ തീവ്രവാദി ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സ്ത്രീ ശ്രമിച്ചതെന്ന് പറയുന്നു. മൂറെയ്‌ക്കൊപ്പം ഇരുപത്തിയെട്ടുകാരനായ അയ്മന്‍ ഷൗക്കത്തിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. അസ്ലമിനെയും, അലക്‌സ് നാഷ് എന്ന മറ്റൊരാളെയും തീവ്രവാദി ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സഹായിച്ചത് അയ്മന്‍ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു.

isisnew

നാഷിന്റെ ഭാര്യ കെറി തോംസണിനെ ഗര്‍ഭിണിയാണെന്ന കാര്യത്തില്‍ വിമാനയാത്രയ്ക്ക് അനുവദിച്ചിരുന്നില്ല. ഇവരും ഐസിസില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. ഷൗക്കത്തിന് 10 വര്‍ഷത്തെ തടവാണ് ലഭിച്ചിരിക്കുന്നത്. നാഷിന് അഞ്ചുവര്‍ഷവും തടവ് ശിക്ഷ ലഭിച്ചു. അതേസമയം, തനിക്കെതിരെ ചുമത്തിയ കുറ്റം മൂര്‍ നിഷേധിച്ചിരുന്നു.

അസ്ലമുമായി താന്‍ നേരത്തെ വേര്‍പിരിഞ്ഞതാണെന്നും കുട്ടികളുടെ ഭാവിയെ കരുതിമാത്രമാണ് ഒരുമിച്ചു താമസിച്ചതെന്നുമാണ് ഇവര്‍ കോടതിയെ അറിയിച്ചിരുന്നത്. മൂറിന്റെ പിതാവും മകളെ ന്യായീകരിച്ച് രംഗത്തെത്തി. അവരുടെ ഭര്‍ത്താവ് എവിടെയാണ് പോയതെന്നോ എന്താണ് ചെയ്യുന്നതെന്നോ മൂര്‍ അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

English summary
British mother jailed for planning to take her three children to ISIS,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X