യുഎഇയില്‍ ദുരൂഹ സാഹചര്യത്തില്‍ 22 പേര്‍; സിമന്റ് മിക്‌സറില്‍ ഒളിപ്പിച്ചു!! എക്‌സ്‌റെയില്‍ തെളിഞ്ഞു

 • Written By:
Subscribe to Oneindia Malayalam
cmsvideo
  യുഎഇയില്‍ സിമന്റ് മിക്‌സറില്‍ 22 പേരേ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി | Oneindia Malayalam

  ദുബായ്: യുഎഇയില്‍ ദുരൂഹ സാഹചര്യയത്തില്‍ കുറച്ചാളുകളെ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അയല്‍രാജ്യത്ത് നിന്ന് വന്ന വാഹനത്തിലാണ് 22 പേരെ കുത്തിനിറച്ചിരിക്കുന്ന നിലയില്‍ കണ്ടത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ ഞെട്ടിപ്പോയി.

  ഇത്രയും ആളുകളെ ഒരുമിച്ച് ഒരു സിമന്റ് മിക്‌സ്‌റനികത്ത് അടച്ച് കടത്തുകയായിരുന്നു. മനുഷ്യക്കടത്ത് സംഘങ്ങള്‍ യുഎഇയിലേക്ക് ആളുകളെ എത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിരിക്കെയാണ് 22 പേരെ കണ്ടെത്തിയത്....

  ഷാര്‍ജയിലെ കല്‍ബ

  ഷാര്‍ജയിലെ കല്‍ബ

  21 പുരുഷന്മാരും ഒരു സ്ത്രീയുമാണ് സിമന്റ് മിക്‌സ് ചെയ്യുന്ന വാഹനത്തിനകത്തുണ്ടായിരുന്നത്. ഷാര്‍ജയിലെ കല്‍ബയിലുള്ള ഖതം മലീഹയില്‍ വച്ചാണ് വാഹനം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അയല്‍രാജ്യത്ത് നിന്നു യുഎഇയിലേക്ക് വന്നതായിരുന്നു വാഹനം.

  എക്‌സ്‌റെ സ്‌കാനര്‍

  എക്‌സ്‌റെ സ്‌കാനര്‍

  എക്‌സ്‌റെ സ്‌കാനര്‍ വഴി പരിശോധിച്ചപ്പോഴാണ് വാഹനത്തിനകത്ത് ആളുകള്‍ ഉണ്ടെന്ന് കണ്ടത്. എല്ലാവരും ഒരു ഭാഗത്ത് കൂടിയിരിക്കുന്ന നിലയിലായിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.

  പുരുഷന്‍മാരെല്ലാം ഏഷ്യക്കാര്‍

  പുരുഷന്‍മാരെല്ലാം ഏഷ്യക്കാര്‍

  കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്ന് ആളുകളെ പുറത്തിറക്കിയ ശേഷം കല്‍ബ പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. ഏഷ്യക്കാരനായ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുരുഷന്‍മാരെല്ലാം ഏഷ്യക്കാരാണ്. സ്ത്രീ ആഫ്രിക്കക്കാരിയും.

  പരിശോധന കര്‍ശനമാക്കി

  പരിശോധന കര്‍ശനമാക്കി

  തുടര്‍നടപടികള്‍ക്കായി കേസ് കോടതിക്ക് കൈമാറാനാണ് തീരുമാനം. പുതിയ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെഡറല്‍-ലോക്കല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പരസ്പരം കൈമാറാനും തീരുമാനിച്ചു.

   മനുഷ്യക്കടത്ത് സംഘങ്ങള്‍

  മനുഷ്യക്കടത്ത് സംഘങ്ങള്‍

  യുഎഇയിലേക്ക് പ്രവേശിക്കുന്ന എല്ലാവാഹനങ്ങളും ഇനി കര്‍ശനമായ പരിശോധനകള്‍ വിധേയമായിട്ടായിരിക്കും കടത്തി വിടുക. അതിര്‍ത്തി ചെക്ക് പോയിന്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മനുഷ്യക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമായിട്ടുണ്ടെന്ന് വിവരം ലഭിച്ചുവെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി ചെയര്‍മാന്‍ അലി ബിന്‍ സബീഹ് അല്‍ കഅബി പറഞ്ഞു.

  English summary
  Busted: Attempt to smuggle 22 infiltrators hidden in cement mixer

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്