• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗര്‍ഭിണിയായ ട്രാന്‍സ് പുരുഷനെ അവതരിപ്പിച്ച് കാല്‍വിന്‍ ക്ലീന്‍ ഫാഷന്‍ ബ്രാന്‍ഡ്; ട്വിറ്ററില്‍ വാക്‌പോര്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായ ട്രാന്‍സ് പുരുഷനെ അവതരിപ്പിച്ച് ഫാഷന്‍ ബ്രാന്‍ഡായ കാല്‍വിന്‍ ക്ലീന്‍. തങ്ങളുടെ പുതിയ പരസ്യത്തിലാണ് ഗര്‍ഭിണിയായ ട്രാന്‍സ് പുരുഷനെ കാല്‍വിന്‍ ക്ലീന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്യദിനത്തില്‍ പുറത്തിറക്കിയ ക്യാമ്പെയ്ന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. റോബര്‍ട്ടോ ബീറ്റും എറിക്ക ഫെര്‍ണാണ്ടസുമാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബ്രസീലില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ റിയാലിറ്റി ടെലിവിഷന്‍ താരമാണ് റോബര്‍ട്ടോ ബീറ്റ്.

റോബര്‍ട്ടോ ബീറ്റിന്റെ ഗര്‍ഭ ധാരണത്തെ കുറിച്ചും ഇരുവരും തങ്ങളുടെ മകന്‍ നോഹയുടെ വരവിനായി കാത്തിരിക്കുകയാണ് എന്നുമാണ് ട്വിറ്ററിലെ പോസ്റ്റില്‍ പറയുന്നത്. ഇന്ന് ലോകം എമ്പാടുമുള്ള സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും പിന്തുണയായി ഞങ്ങള്‍ പുതിയ കുടുംബങ്ങളുടെ യാഥാര്‍ത്ഥ്യം വെളിച്ചത്ത് കൊണ്ടുവരുന്നു. തങ്ങളുടെ മകനായ നോഹ ഉടന്‍ തന്നെ വരുമെന്ന് ട്വീറ്റില്‍ പറയുന്നു.

ദമ്പതികള്‍ ഒരുമിച്ച് കട്ടിലില്‍ കിടക്കുന്ന ചിത്രത്തിനൊപ്പം റോബര്‍ട്ടോ ബീറ്റ് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. നമുക്ക് ജൈവികമായോ ഹൃദയത്തില്‍ നിന്നോ പുനരുല്‍പാദനം നടത്താം. നമ്മുടെ സ്ഥാനം സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണ് എന്നാണ് ഇതിനൊപ്പം ചേര്‍ത്ത് വെച്ചിരിക്കുന്ന കുറിപ്പ്.

പുതിയ ക്യാംപെയ്‌നിനെയും കമ്പനിയേയും അഭിനന്ദിച്ച് നിരവധി ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിനിടയില്‍ പലരും ബ്രാന്‍ഡ് ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടും രംഗത്തെത്തുന്നുണ്ട്. ട്രാന്‍സ്‌ഫോബിക് ആയ കമന്റുകളാണ് പലരും പങ്കുവെക്കുന്നത്. പലരും ബ്രാന്‍ഡ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.

 'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു 'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു

കാല്‍വിന്‍ ക്ലീന്‍, നിങ്ങളെ ഉപേക്ഷിക്കാന്‍ സമയമായി എന്നാണ് ചിലരുടെ കമന്റ്. എന്നാല്‍ വ്യക്തിത്വത്തിനും സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അന്തരീക്ഷമാണ് ഈ പ്ലാറ്റ്ഫോം എന്നും അസഹിഷ്ണത ഒഴികെയുള്ള എല്ലാം തങ്ങള്‍ സഹിക്കുമെന്നും കമ്പനി പറഞ്ഞു. വിദ്വേഷ പ്രസ്താവനകള്‍ പുറത്ത് വിടുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യും എന്നും കമ്പനി വ്യക്തമാക്കി.

മുക്കുത്തി കണ്ടില്ലാന്ന് ഇനി പറയരുത്; തുരുതുരാ മുക്കുത്തി ചിത്രങ്ങളുമായി ഷഫ്‌ന

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  എന്നാല്‍ ഇതൊരു പുതിയ ആശയമല്ല എന്നാണ് ക്യാംപെയ്‌നിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. ഗര്‍ഭ നിരോധനം പ്രോത്സാഹിപ്പിക്കുന്ന, ഗര്‍ഭിണിയായ പുരുഷന്‍ എന്ന ഐക്കണിക് പരസ്യം സാച്ചി ആന്റ് സാച്ചി അവതരിപ്പിച്ചത് മുതല്‍, കഴിഞ്ഞ 50 വര്‍ഷങ്ങളായി പിന്തിരിപ്പന്‍ യാഥാസ്ഥിതികര്‍ മുന്നോട്ട് നീങ്ങിയിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ് എന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ പറഞ്ഞത്.

  English summary
  Calvin Klein's features a pregnant transgender man as ad campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X