ഭാഗ്യത്തിന് വഴിതെറ്റിയില്ല; 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബംപര്‍, കനേഡിയക്കാരന്‍ ലക്ഷാധിപതി
ടൊറന്റോ: ഭാഗ്യം ഒരാളില്‍ നിന്ന് എത്ര കാലം അകന്ന് നില്‍ക്കും. ചിലപ്പോള്‍ ജീവിത കാലം വരെ മാറിനിന്നേക്കാം അല്ലേ. എന്നാല്‍ തന്റെ ജീവിതത്തില്‍ ഭാഗ്യം വരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു കനേഡിയക്കാരനെ തേടി ഒടുവില്‍ ഭാഗ്യമെത്തിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇയാളെ തേടി ഭാഗ്യമെത്തിയത്.
തനിക്ക് വമ്പനൊരു ലോട്ടറിയാണ് അടിച്ചതെന്ന് ഇയാള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. എന്നാല്‍ ആ ഭാഗ്യം കടന്നുവന്ന രീതി കഠിനമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ആലോചിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നൊരു കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് കനേഡിയന്‍ പൗരന്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

ജീവിതത്തില്‍ ക്ഷമയും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ എന്തും നേടിയെടുക്കാന്‍ നമുക്ക് സാധിക്കും. അതിന് ഉദാഹരണമാണ് ഈ കാനഡയിലെ ഒന്താരിയോ നിവാസിയായ സുല്‍ഫിക്കര്‍ ചൗധരി. രണ്ട് ദശാബ്ദത്തോളമായി ചൗധരി ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇതിന് മുമ്പൊരിക്കല്‍ പോലും സമ്മാനം അദ്ദേഹത്തെ തേടി വന്നിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ താന്‍ 17 വര്‍ഷമായി ലോട്ടറി എടുക്കുന്നുണ്ടെന്ന് ചൗധരി പറയുന്നു. പക്ഷേ ഇപ്പോഴാണ് തന്നെ തേടി ഭാഗ്യം വന്നതെന്നും അദ്ദേഹം പറയുന്നു.

ലോട്ടറി സുല്‍ഫിക്കറിന്റെ ഫേവറിറ്റുകളില്‍ ഒന്നാണ്. ലോട്ടോ മാക്‌സ്, ലോട്ടോ 6/49 ടിക്കറ്റുകളാണ് എന്നിവയാണ് അദ്ദേഹം എടുക്കാറുള്ളത്. ലോജിസ്റ്റിക്‌സിലാണ് അദ്ദേഹത്തിന് ജോലി. എന്നാല്‍ എന്നെങ്കിലും തന്നെ തേടി ഭാഗ്യം വരുമെന്ന പ്രതീക്ഷ സുല്‍ഫിക്കര്‍ കൈവിടാറില്ലായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ടിക്കറ്റ് വാങ്ങാറുമുണ്ട്. ഇത്തവണയും സ്ഥിരമായി വാങ്ങുന്ന ഇടത്തില്‍ നിന്നാണ് സുല്‍ഫിക്കര്‍ ടിക്കറ്റ് വാങ്ങിയത്. മിസ്സിസോഗയിലെ സിറ്റി സെന്റര്‍ ഡ്രൈവിലുള്ള സ്‌നിബ് കിയോസ്‌കില്‍ നിന്നാണ് സുല്‍ഫിക്കര്‍ ടിക്കറ്റ് വാങ്ങിയത്.

അതേ സ്റ്റോറില്‍ വെച്ചാണ് തന്റെ ടിക്കറ്റ് ഒന്ന് പരിശോധിക്കാനും സുല്‍ഫിക്കര്‍ തീരുമാനിച്ചത്. സാധാരണ സുല്‍ഫിക്കര്‍ ലോട്ടറി ടിക്കറ്റുകള്‍ പരിശോധിക്കുമ്പോള്‍ കിട്ടിയ സന്ദേശമല്ല ഇത്തവണ കിട്ടിയതെന്ന് സുല്‍ഫിക്കര്‍ പറയുന്നു. അതുകൊണ്ട് തന്നെ തനിക്ക് ആകെ ഒരു ആശങ്കയുണ്ടായിരുന്നു. ആ സ്‌ക്രീനില്‍ കാണുന്ന കാര്യത്തിന് എന്തോ പ്രശ്്‌നമുണ്ടെന്ന് നോന്നി. ആ മെഷീന്‍ കേടായത് പോലൊരു തോന്നലാണ് എനിക്കുണ്ടായത്. അതുകൊണ്ട് ആ സന്ദേശത്തില്‍ കാണിച്ചിരിക്കുന്ന കാര്യം വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
വല്ലാത്തൊരു അനുഭവമായിരുന്നു അത്. മുമ്പൊരിക്കലും എന്നെ തേടി അങ്ങനൊരു ഭാഗ്യം വന്നിട്ടില്ല. അതുകൊണ്ട് വിശ്വസിക്കാന്‍ പ്രയാസമുണ്ടായിരുന്നു. അത്രയ്ക്കും മനോഹരമായ ഒരു അനുഭവമായിരുന്നുവെന്ന് അന്‍പതുകാരനായ സുല്‍ഫിക്കര്‍ പറയുന്നു. കടയിലെ ക്യാഷിയര്‍ വലിയ ആവേശത്തിലായിരുന്നു. കാരണം ഞാന്‍ എന്നും ടിക്കറ്റെടുക്കുന്ന കടയാണിത്. ഇവിടെ വെച്ച് സമ്മാനം അടിക്കുന്നത് അദ്ദേഹത്തിന് വലിയ കാര്യമായിരുന്നു. അതായിരുന്നു ആവേശത്തിന് കാരണം. 17 വര്‍ഷത്തെ കാത്തിരിപ്പ് ഒടുവില്‍ വലിയ നേട്ടത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് സുല്‍ഫിക്കര്‍ പറഞ്ഞു.

83720.70 കനേഡിയന്‍ ഡോളറാണ് സുല്‍ഫിക്കറിന് സമ്മാനമായി അടിച്ചിരിക്കുന്നത്. ഏകദേശം 50 ലക്ഷം രൂപയില്‍ അധികം വരുമിത്. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് അദ്ദേഹം സമ്മാനം വാങ്ങിയത്. വല്ലാതെ വികാരാധീനനമായി പോയി താനെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയോട് ഈ വിവരം വല്ലാത്തൊരു അവസ്ഥയിലാണ് താന്‍ പറഞ്ഞത്. അവളും അമ്പരന്നിരിക്കുകയായിരുന്നുവെന്നും സുല്‍ഫിക്കര്‍ പറഞ്ഞു.

എന്റെ ഭാര്യയും ആ വിവരം കേട്ട് കണ്ണീരണിഞ്ഞ് നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അതൊരു ആവേശമായിരുന്നുവെന്ന് സുല്‍ഫിക്കര്‍ പറഞ്ഞു. ചൗധരി പുതിയൊരു കാര്‍ വാങ്ങാനുള്ള പ്ലാന്‍. കുറച്ച് പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാവി ഇപ്പോള്‍ മികച്ചതായെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications