Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലെ സ്‌കൂളില്‍ കൂട്ടവെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു: അക്രമി സ്ത്രീ: നിരവധി പേര്‍ ആശുപത്രിയില്‍

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. 25-ലധികം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ സ്ത്രീയും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. ആക്രമണം നടന്ന സ്‌കൂളിന് സമീപത്തുള്ള ഒരു വീട്ടിലും രണ്ടു പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വെടിവയ്പ്പാണ് ഈ സംഭവം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തവിട്ടു നിറമുള്ള മുടിയുള്ള സ്ത്രീയാണ് അക്രമി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

canada mass shooting

ഗ്രേഡ് ഏഴു മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 160 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. സ്‌കൂളിനുള്ളില്‍ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും പ്രദേശം വളയുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും യഥാര്‍ത്ഥ കണക്കുകളും ആരോഗ്യനിലയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കനേഡിയന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അക്രമി ഉള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. വെടിവയ്പ്പ് നടന്നപ്പോള്‍ ആറു പേര് സ്‌കൂളില്‍ തന്നെ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണപ്പെട്ടത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

വെടിവയ്പ്പിനെ തുടര്‍ന്ന് സ്‌കൂള്‍ പൂര്‍ണമായും അടച്ചിട്ടു. നൂറോളം കുട്ടികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ വളരെ ശാന്തമായ പട്ടണമാണ് ടംബ്ലര്‍ ഫ്രിഡ്ജ്. 3000 ത്തോളം മാത്രം ജനസംഖ്യയുള്ള ചെറിയ പട്ടണമാണിത്. ഈ സംഭവം പ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയില്‍ ഇത്തരം സ്‌കൂള്‍ വെടിവെപ്പുകള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. അതിനാല്‍ തന്നെ വലിയ നടുക്കത്തോടെയാണ് രാജ്യം ഈ സംഭവം കേട്ടത്. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അനുശോചിച്ചു. ഈ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+