കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിയെടുത്ത ശമ്പളത്തില്‍ 3 ലക്ഷം മുതലാളിക്ക് നല്‍കണം; കാര്യം കേട്ട് ഞെട്ടി ജീവനക്കാരി

Google Oneindia Malayalam News

ടൊറന്റോ: വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം ലോകത്ത് ഏറ്റവും കൂടുതല്‍ ശക്തമായത് കൊവിഡ് കാലത്താണ്. പല കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം വന്നു. ഇതേ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലേക്ക് പലരും മാറുകയായിരുന്നു. എന്നാല്‍ ഇത് ജോലിയുടെ കാര്യക്ഷമത കുറയ്ക്കുന്നുവെന്ന് പല കമ്പനികളും പറയാറുണ്ട്. ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌കും ഇത്തരം അഭിപ്രായമുള്ളയാളാണ്.

അതുകൊണ്ട് വര്‍ക്ക് ഫ്രം ഹോമിനെ എതിര്‍ക്കുന്നവര്‍ ധാരാളമുണ്ട്. ഇപ്പോഴിതാ ഒരു യുവതിക്ക് ഇതേ തുടര്‍ന്ന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. ഇവര്‍ ജോലിയെടുത്തെങ്കിലും, കിട്ടുന്ന ശമ്പളത്തില്‍ നല്ലൊരു ഭാഗം കമ്പനിക്ക് തന്നെ തിരികെ നല്‍കേണ്ട അവസ്ഥയിലാണ്. എന്താണ് കാരണമെന്ന് പരിശോധിക്കാം....

1

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള അക്കൗണ്ടന്റ് കാര്‍ലി ബെസ്സിക്ക് സ്വന്തം ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനെ തുടര്‍ന്നാണ് വലിയ ട്വിസ്റ്റുകള്‍ ഉണ്ടായിരിക്കുന്നത്. ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കമ്പനിക്കെതിരെ ഇവര്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒരു കാരണവുമില്ലാതെയാണ് തന്റെ കമ്പനി ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നായിരുന്നു ആരോപണം. തനിക്ക് അയ്യായിരം ഡോളര്‍ നല്‍കണമെന്നും ഇവര്‍ പറഞ്ഞു. തനിക്ക് ഇതുവരെ നല്‍കാത്ത ശമ്പളം, പിരിഞ്ഞുപോവുമ്പോള്‍ കിട്ടുന്ന ആനുകൂല്യം, എന്നിവ കിട്ടാനുണ്ടെന്ന് അവര്‍ ആവശ്യപ്പെട്ടു.

2

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക, കണ്ട് ഞെട്ടി നാട്ടുകാര്‍; മാഞ്ചസ്റ്ററില്‍ അന്യഗ്രഹജീവികളെത്തി?ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക, കണ്ട് ഞെട്ടി നാട്ടുകാര്‍; മാഞ്ചസ്റ്ററില്‍ അന്യഗ്രഹജീവികളെത്തി?

5000 കനേഡിയന്‍ ഡോളര്‍ എന്ന് പറയുമ്പോള്‍ മൂന്ന് ലക്ഷത്തില്‍ അധികം രൂപ വരും. ഇത് കമ്പനി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ തരാന്‍ പറ്റില്ലെന്ന് കമ്പനി പറഞ്ഞു. അതിന് കാരണവും അവര്‍ വ്യക്തമാക്കി. കാര്‍ലി ജോലി സമയത്തില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു കമ്പനി പറഞ്ഞത്. വര്‍ക്ക് ഫ്രം ഹോമില്‍ 50 മണിക്കൂറില്‍ അധികം ജോലിയെടുത്തതായി ഇവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും സമയം അവര്‍ ജോലിയില്‍ ചെലവിട്ടിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇത് തെളിയിക്കാന്‍ രേഖകളുമുണ്ടായിരുന്നു.

3

വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!

ടൈം ക്യാമ്പ് എന്നൊരു സോഫ്റ്റ് വെയര്‍ ഈ കമ്പനിയിലുണ്ടായിരുന്നു. ഇതിലൂടെ എന്തൊക്കെയാണ് ജീവനക്കാര്‍ ചെയ്യുന്നതെന്ന് പരിശോധിക്കാന്‍ സാധിക്കുമായിരുന്നു. ഇത് കാര്‍ലിയുടെ ഓരോ നീക്കങ്ങളും അറിയുന്നുണ്ടായിരുന്നു. ബെസ്സിയുടെ ടൈം ഷീറ്റുമായി ഇതിലെ സമയക്രമം ചേരുന്നില്ലെന്ന് കമ്പനി പറഞ്ഞു. തന്റെ ജോലിയും വ്യക്തിപരമായ സമയവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ഈ സോഫ്റ്റ് വെയറിന് സാധിച്ചില്ലെന്നാണ് കാര്‍ലി അവകാശപ്പെട്ടു. എന്നാല്‍ ഇതോടെ ഇവരുടെ എല്ലാ ന്യായവും കമ്പനി പൊളിച്ചടുക്കി.

4

ബാബ വംഗ പ്രവചിച്ചതിനും അപ്പുറം; അന്യഗ്രഹജീവികള്‍ ആ ദിവസം ഭൂമിയിലെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുംബാബ വംഗ പ്രവചിച്ചതിനും അപ്പുറം; അന്യഗ്രഹജീവികള്‍ ആ ദിവസം ഭൂമിയിലെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കും

തന്റെ ജോലിയുടെ ഹാര്‍ഡ് കോപ്പി ഉണ്ടെന്നും കാര്‍ലി പറഞ്ഞു. എന്നാല്‍ ഈ സോഫ്റ്റ് വെയറിന്റെ കാര്യക്ഷമത കമ്പനി കോടതിക്ക് മുന്നില്‍ തെളിയിച്ചു. ഇതോടെ ബെസ്സി ജോലി സമയത്ത് കൃത്രിമം കാണിച്ചതായി കോടതി തിരിച്ചറിഞ്ഞു. ഇതോടെ അവര്‍ക്ക് നഷ്ടപരിഹാരവും, ബാക്കിയുള്ള ശമ്പളവും, ആനുകൂല്യങ്ങളും ഒന്നും നല്‍കേണ്ടതില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. അത് മാത്രമല്ല കമ്പനിക്ക് മൂന്ന് ലക്ഷം രൂപ ശമ്പളത്തില്‍ നിന്ന് നല്‍കാനും കോടതി ഉത്തരവിട്ടു. കോടതി വിധിയില്‍ ഇവര്‍ ആകെ അമ്പരന്ന് നില്‍ക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു ഇത്.

English summary
canadian employee should pay 3 lakh from his salary to her company reason goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X