കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസിന് വിലക്ക് ഏര്‍പ്പെടുത്തി രാജ്യം; അനുവാദമില്ലാതെ ആഘോഷിച്ചാല്‍ അഞ്ചുവര്‍ഷം തടവ്

  • By Siniya
Google Oneindia Malayalam News

ബ്രൂണെ: ദ്വീപു രാഷ്ട്രമായ ബ്രൂണെയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനല്‍ കുറ്റുമായി കണക്കാക്കാന്‍ ഉത്തരവിട്ടു. ബ്രൂണെ സുല്‍ത്താന്‍ ഹസന്‍ ബോല്‍കിയാണ് അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് അറിയിച്ചത്.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് മെഴുകുതിരി തെളിയിക്കുന്നത്, ക്രിസ്മസ് ട്രീ ഒരുക്കുന്ന്ത്, കരോള്‍ പാടുന്നത്, ക്രിസ്മസ് ആശംസ്‌കള്‍ കൈമാറുന്നത് അലങ്കാരങ്ങള്‍ ഒരുക്കുന്നത് തുടങ്ങിയ ബാഹ്യമായ ലക്ഷണങ്ങള്‍ കാണുന്നത് ഇസ്ലാം മത വിശ്വാസത്തിന് എതിരാണെന്ന് പ്രാദേശിക ഇമാമുമാര്‍ അറിയിച്ചു.

ക്രിസ്മസ് ആഘോഷത്തിന് വിലക്ക്

ക്രിസ്മസ് ആഘോഷത്തിന് വിലക്ക്

ദക്ഷിണ ചൈനാ കടലിടുക്കിലെ ദ്വീപു രാഷ്ട്രമായ ബ്രൂണെ രാജ്യത്താണ് ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിരോധിച്ചത്

നിരോധിച്ചത്

ബ്രൂണെ സുല്‍ത്താന്‍ ഹസ്സന്‍ ബോല്‍കിയാണ് അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയിച്ചത്.

വിലക്കേര്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍

വിലക്കേര്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍

42,20,000 ജനസംഖ്യയുള്ള ഈ രാജ്യത്ത ക്രിസ്മസിന് വിലക്കേര്‍പ്പെടുത്തിയിട്ട് അഞ്ചുവര്‍ഷമായി. 65 ശതമാനത്തോളം പേര്‍ മുസ്ലീംങ്ങളാണ്.

നിരോധനത്തിനുള്ള കാരണം

നിരോധനത്തിനുള്ള കാരണം

മുസ്ലീം ഭൂരിപക്ഷമായ ബ്രൂണയില്‍ ക്രിസ്മസ് ആഘോഷം രാജ്യത്തെ മുസ്ലീം വിഭാഗവുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാലാണ് നിരോധനം.

മറ്റൊരു വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു

മറ്റൊരു വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു

ക്രിസ്മസിന്റെ ബാഹ്യലക്ഷണങ്ങള്‍ മറ്റൊരു വിശ്വാസത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത് ഇസ്ലാമിന്റെ ചില വ്യാഖ്യാനങ്ങളില്‍ നിഷിധമാണ്.

 ആഘോഷിക്കാവുന്ന ചിലര്‍

ആഘോഷിക്കാവുന്ന ചിലര്‍

രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കും മറ്റുള്ളവര്‍ക്കും ക്രിസ്മസ് ആഘോഷിക്കാം. ഇത് സ്വകാര്യമായിരിക്കണം. അത് അധികാരികളെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

വിലക്കിനെ പ്രോത്സാഹിപ്പിക്കുന്നു

വിലക്കിനെ പ്രോത്സാഹിപ്പിക്കുന്നു

ക്രിസ്മസ് ആഘോഷിക്കുന്നത് ഇസ്ലാമിന്റെ ചില വ്യാഖ്യനങ്ങളില്‍ നിഷിധമായതിനാല്‍ ചില പ്രാദേശിക ഇസ്ലാം നേതാക്കള്‍ വിലക്കിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അലങ്കാരങ്ങളിലാത്ത ക്രിസ്മസ്

അലങ്കാരങ്ങളിലാത്ത ക്രിസ്മസ്

ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് വീടിന് മുന്നില്‍ അലങ്കരിക്കാന്‍ കഴിയില്ല.സാന്താക്ലോസ് തൊപ്പിയും ആശംസ അടങ്ങിയ ബാനറുകളും പൊതു മധ്യത്തില്‍ വയ്ക്കാനും കഴിയാത്ത ക്രിസ്മസ് ആഘോഷമായിരിക്കും ഇവരുടേത്.

നിബന്ധനകള്‍ ഉറപ്പുവരുത്താന്‍

നിബന്ധനകള്‍ ഉറപ്പുവരുത്താന്‍

രാജ്യം മുന്നോട്ടു വച്ച നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ മതകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രാദേശിക വിഭാഗങ്ങളെ അറിയിച്ചിട്ടുണ്ട്.

തടവ്

തടവ്

കുറ്റം തെളിഞ്ഞാല്‍ 20,000 യു എസ് ഡോളറോ അഞ്ചുവര്‍ഷം തടവോ ആണ് ശിക്ഷ.

English summary
celebrating Christmas a criminal offence in Brunei
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X