കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരനടക്കം 20 പേരെ ചൈന അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ബെയിജിങ്: ഭീകരവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യക്കാരനടക്കം 20 വിദേശികളെ ചൈന അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയുടെ വീഡിയോ കണ്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ചൈനയിലെ ഇന്നര്‍ മംഗോളിയ മേഖലയിലെ ഒര്‍ഡോസ് നഗരത്തില്‍ നിന്നാണ് തീവ്രവാദ ബന്ധമുണ്ടന്ന് സംശയിക്കുന്ന ഇവരെ അറസ്റ്റ് ചെയ്തത്. ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ളവരാണ് പിടിയിലായവരില്‍ അധികവും. ഇതില്‍ 11 പേരെ വിട്ടയയ്ക്കാമെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്.

arrest

ഇന്നര്‍ മംഗോളിയയിലെ ഡിറ്റഷന്‍ സെന്ററിലാണ് ഭീകരവാദ ബന്ധമുണ്ടന്ന് സംശയിക്കുന്ന ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. അഞ്ച് ദക്ഷിണാഫ്രിക്കാരും മൂന്ന് ബ്രിട്ടീഷ്‌കാരും ഒരു ഇന്ത്യക്കാരനെ അടക്കം തടവില്‍ വെയ്ക്കുമെന്ന്, ചൈന അറിയിച്ചതായി ദക്ഷിണാഫ്രിക്കന്‍ സന്നദ്ധ സംഘനയായ ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചു.

ബ്രിട്ടീഷ് കോണ്‍സുലേറ്ററില്‍ നിന്നുള്ള ഇവരെ സന്ദര്‍ശിച്ചിരുന്നുവെന്നും അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ബ്രിട്ടണ്‍ന്റെ വിദേശകാര്യ വക്താവ് പറഞ്ഞു.

English summary
Six Britons who were detained along with an Indian and 13 other foreigners in China for their alleged 'terror links' have been deported to UK while Indian embassy officials were expected to have consular meeting with Rajiv Mohan Kulshrestha, who remained under detention.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X