കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ഇന്ത്യയില്‍ കൈവയ്ക്കും!! പ്രകോപനം ദലൈ ലാമ, അരുണാചലില്‍ നിര്‍ണായക നീക്കം!!

Google Oneindia Malayalam News

ബെയ്ജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങയതിന് പിന്നാലെ അരുണാചലിലെ ആറ് സ്ഥലങ്ങളുടെ ഔദ്യോഗിക പേരുകള്‍ ക്രമീകരിച്ച് ഇന്ത്യ. ഏപ്രില്‍ ആദ്യവാരം ദലൈലാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെതിരെ എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നുവെങ്കിലും ഇന്ത്യ ഇത് വകവെച്ചിരുന്നില്ല തുടര്‍ന്ന് ലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ച് തിരികെപ്പോയിരുന്നു. ഇതോടെയാണ് ചൈനയുടെ നീക്കം.

ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശില്‍ അവകാശം ഉറപ്പിക്കാനാണ് ചൈനയുടെ നീക്കമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.

 അരുണാചല്‍ പ്രദേശില്‍ പുനഃര്‍നാമകരണം

അരുണാചല്‍ പ്രദേശില്‍ പുനഃര്‍നാമകരണം

ഏപ്രില്‍ 14നാണ് ചൈനീസ് സിവില്‍ അഫേഴ്‌സ് മന്ത്രാലയം അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളെ ചൈനീസ്, റോമന്‍ ലിപികളില്‍ ക്രമീകരിച്ചിട്ടുള്ളത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമായ ഇന്ത്യ അരുണാചല്‍ പ്രദേശ് എന്ന് വിശേഷിപ്പിക്കുന്ന സംസ്ഥാനത്തെ ആറ് സ്ഥലങ്ങളുടെ പേരുകളാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറ് പേരുകള്‍ ഇങ്ങനെ

ആറ് പേരുകള്‍ ഇങ്ങനെ

വോങ്ഗ്യാന്‍ലിംഗ്, മിലാ റീ, ക്വയ്‌ഡെന്‍ഗാര്‍ബോ റി, മെയിന്‍ക്വ, ബുമോ ലാ, നംകാപബ് റി എന്നിങ്ങനെയാണ് റോമന്‍ ആല്‍ഫബെറ്റില്‍ അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേരുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

 ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം

ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ ആവരണം ചെയ്യുന്ന 3,488 കിലോമീറ്റര്‍ ഭൂപ്രദേശമാണ് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നത്. അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന ഉന്നയിക്കുന്ന അവകാശവാദം. 1962ലെ യുദ്ധത്തിനിടെ അക്‌സായ് ചിന്‍ ചൈന കൈവശപ്പെടുത്തിയെന്നാണ് ഇന്ത്യയുടെ വാദം. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി പ്രത്യേക പ്രതിനിധികളുടെ സാന്നിധ്യത്തില്‍ 19 തവണകള്‍ ചര്‍ച്ച നടത്തിയെങ്കിലും ഇതെല്ലാം പരാജയപ്പെടുകയാണുണ്ടായത്.

ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം

ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം

ചൈന വിഘടനവാദിയായി കണക്കാക്കുന്ന ദലൈലാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈന നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ചൈന ദക്ഷിണ ടിബറ്റിന്റെ ഭാഗമെന്ന് അവകാശപ്പെടുന്ന അരുണാചല്‍ സന്ദര്‍ശിക്കാന്‍ ലാമയ്ക്ക് അനുമതി നല്‍കിയ ഇന്ത്യന്‍ നീക്കമാണ് ചൈനയെ പ്രകോപിച്ചിട്ടുള്ളത്. ഉഭകക്ഷി- നയതന്ത്ര ബന്ധങ്ങളിലും നീക്കം പ്രതിഫലിക്കുമെന്നായിരുന്നു ചൈന നല്‍കിയ മുന്നറിയിപ്പ്.

അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകം

അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകം

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശത്തിനിടെ അകമ്പടി സേവിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മുന്‍കയ്യെടുക്കാതെ ലാമയെ ഇന്ത്യ സന്ദര്‍ശിയ്ക്കാന്‍ അനുവദിച്ച ഇന്ത്യന്‍ നീക്കത്തിനെതിരെയാണ് ചൈനയുടെ നയതന്ത്ര പ്രതിരോധം.

English summary
Upping the ante, China has for the first time announced "standardised" official names for six places in Arunachal Pradesh, days after it lodged strong protests with India over the Dalai Lama's visit to the frontier state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X