കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ റംസാന്‍ വ്രതത്തിന് വിലക്ക്

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: കമ്യൂണിസ്റ്റ് ചൈനയില്‍ മതപരമായ ആചാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതില്‍ അത്ഭുതമൊന്നുമില്ല. ദലൈലാമയേയും കൂട്ടരേയും പറപ്പിച്ചവരാണ് ചൈനക്കാര്‍. ഇപ്പോഴിതാ റംസാന്‍ വ്രതമെടുക്കുന്നതിനും ചൈന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ക്‌സിന്‍സിയാങ് പ്രവിശ്യയിലാണ് വ്രതമെടുക്കുന്നത് നിരോധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.

China Muslim

അടുത്തിടെ സംഘര്‍ഷ ഭരിതമാണ് ക്‌സിന്‍സിയാങ് പ്രവിശ്യ. ഇതിന്റെ കാരണം ഇസ്ലാമിക തീവ്രവാദികളാണെന്നാണ് ചൈനീസ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ശക്തമായ നിരീക്ഷണത്തിലാണ് മേഖല.

ഇതിന് മുമ്പും ഇവിടെ റംസാന്‍ വ്രതമെടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ നിരോധനം കൂടുതല്‍ കര്‍ശനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഗ്വിര്‍ തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മണ്ണാണ് ക്‌സിന്‍സിയാങിലേത്. കാണാതായ മലവേഷ്യന്‍ വിമാനം തട്ടിക്കൊണ്ട് പോയത് ഉഗ്വിര്‍ തീവ്രവാദികളാണോയെന്ന് പോലും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ നടപടി കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാനേ ഉപകരിക്കൂ എന്നാണ് പ്രദേശത്തെ ഇസ്ലാമിക വിശ്വാസികള്‍ കരുതുന്നത്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവും, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതും ആളുകളില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളിലും ഒക്കെ വ്രതം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറുകള്‍ പതിപ്പിച്ചിട്ടുണ്ട് .

English summary
Students and civil servants in China's Muslim northwest, where Beijing is enforcing a security crackdown following deadly unrest, have been ordered to avoid taking part in traditional fasting during the Islamic holy month of Ramzan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X